സാന്ത്വനം ശിവേട്ടൻ തിളങ്ങിയ മാര്യേജ് കണ്ടോ ? മിഥുൻ മുരളിയുടെ വിവാഹത്തിന് സ്റ്റാർ ആയി സജിനും ഭാര്യ ഷഫ്‌നയും..ശിവാജ്ഞലിയിലെ ശിവന് ആരാധകർ ഏറെയാണ്..|Santhwanam Fame Sajin Shafna Attend Midhun Murali Wedding

Whatsapp Stebin

Santhwanam Fame Sajin Shafna Attend Midhun Murali Wedding: ഇന്ത്യൻ നടി, മോഡൽ,അവതാരിക, ക്ലാസിക്കൽ ഡാൻസർ,തുടങ്ങി നിരവധി മേഖലകളിൽ കഴിവ് വളർത്തിയ വ്യക്തിയാണ് മൃദുല മുരളി.നിതിൻ മാലിനി വിജയ് ആണ് താരത്തിന്റെ ഭർത്താവ്. ഇരുവരുടെയും വിവാഹം 2020 ലാണ് നടന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തിന്റെ അനിയനായ മിഥുൻ മുരളിയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മിഥുൻ മുരളിയും ഒരു അഭിനേതാവാണ്.

2003 ൽ പ്രമോദ് പപ്പൻ സംവിധാനം ചെയ്ത മമ്മൂട്ടിക്കൊപ്പം വജ്രം എന്ന മലയാള ചിത്രത്തിലൂടെയാണ് മിഥുൻ അഭിനയ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത് . ബാലാജി ശക്തിവേൽ സംവിധാനം ചെയ്ത ദേശീയ അവാർഡ് നേടിയ തമിഴ് ചിത്രമായ വാഴക്ക് എന്ന എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. ശേഷം 2016 മുതൽ സിനിമ ലോകത്തുനിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ് മിഥുൻ.മോഡലും എഞ്ചിനീയറുമായ കല്ല്യാണി മേനോൻ ആണ് മിഥുന്റെ വധു. പത്തു വർഷം നീണ്ടുനിന്ന പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.മൃദുലയുടെ സുഹൃത്ത്

മീനാക്ഷി മേനോന്റെ അനിയത്തി കൂടിയാണ് കല്ല്യാണി.സ്കൂളിൽ പഠിക്കുമ്പോൾ മൃദുലയും മീനാക്ഷിയും ഒന്നിച്ചായിരുന്നു പഠിക്കാറുള്ളത്. മിക്കവാറും മീനാക്ഷിയുടെ വീട്ടിലാകും ഈ ഒരുമിച്ചുള്ള പഠിത്തം. ഇതിലൂടെയാണ് മിഥുന്റേയും കല്ല്യാണിയുടേയും പ്രണയമുണ്ടാക്കുന്നത്. ആ പ്രണയമാണ് ഇന്ന് ഇരുവരെയും വിവാഹത്തിൽ എത്തിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ മിഥുന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ താരങ്ങളുടെ നീണ്ട നിര തന്നെയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ബിഗ് ബോസിലെ താരമായ അപർണയും, താര ജോഡികളായ അപർണ തോമസും ഭർത്താവ് ജീവയും , മറ്റ് നിരവധി സീരിയൽ താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു.

എന്നാൽ കല്യാണത്തിലെ പ്രധാന ആകർഷണം സജിനും ഭാര്യ ഷഫ്നയും ആയിരുന്നു . സാന്ത്വനം പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ വ്യക്തിയാണ് സജിൻ. സജിൻ എന്ന് പറയുന്നതിനുപരി പ്രേക്ഷകരുടെ സ്വന്തം ശിവേട്ടൻ എന്ന് പറയുന്നതാണ് ആളുകൾക്ക് കൂടുതൽ മനസ്സിലാക്കാൻ ഉത്തമം. സജിന്റെയും ഷഫ്നയുടെയും വിശേഷങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വളരെ ആരാധകരാണ് ഉള്ളത്. നീലനിറത്തിലുള്ള വസ്ത്രങ്ങളിലാണ് ഇരുവരും വിവാഹത്തിന് എത്തിയിരിക്കുന്നത്. വിവാഹ വേദിയിലെ പ്രധാന ആകർഷണം സജിനും ഷഫ്നയും തന്നെയായിരുന്നു. ഇരുവർക്കും ഒപ്പം ഫോട്ടോയെടുക്കാനുള്ള തിരക്കിലായിരുന്നു പരിപാടിയിൽ എത്തിച്ചേർന്ന പലരും. തന്റെ ആരാധകർക്കൊപ്പം സജിനും ഷഫ്നയും ഫോട്ടോ എടുക്കുന്നതും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Rate this post