രഞ്ജിതയ്ക്കു ഇടിവെട്ട് പണിയുമായി വക്കീൽ.!! സ്വരമോൾ അച്ഛമ്മയെ തിരിച്ചറിയുമ്പോൾ; കുടുംബവിളക്കു പുതിയ വഴിത്തിരിവിലേക്ക്.!! | Kudumbavilakku Today Episode December 23

Kudumbavilakku Today Episode December 23: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്കിൽ കഴിഞ്ഞ ആഴ്ച സുമിത്ര ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നതിൻ്റെ ടെൻഷനിലായിരുന്നു സുമിത്രയുടെ ശത്രുക്കൾ. രോഹിത്തിൻ്റെ വീട് രഞ്ജിതയ്ക്ക് എഴുതി കൊടുത്തത് സുമിത്രയ്ക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ആ കാര്യങ്ങളെ കുറിച്ച് ആലോചിച്ച് സുമിത്ര വക്കീലിനെ വിളിക്കുകയാണ്. വക്കീലിനോട് പല കാര്യങ്ങളും സുമിത്ര ചോദിക്കുകയാണ്. പിന്നീട് വക്കീലിനെ ഒന്ന്

കാണണമെന്നും സുമിത്ര പറയുന്നുണ്ട്. വക്കീൽ സുമിത്രയുടെ ഫോൺ വന്ന ശേഷം രഞ്ജിതയെ വിളിച്ച് സുമിത്ര ഫോൺ വിളിച്ച കാര്യം പറയുകയായിരുന്നു.ഇത് കേട്ട് രഞ്ജിത ആകെ ഷോക്കാവുകയും ഭർത്താവ് അരവിന്ദുമായി സംസാരിക്കുകയായിരുന്നു. അരവിന്ദിന് ആകെ ടെൻഷനാവുകയാണ്. സുമിത്ര ഒരുങ്ങി ഇറങ്ങിയാൽ നമ്മൾ ഒന്നുമില്ലാത്തവരായി മാറുമെന്നാണ് അരവിന്ദ് പറയുന്നത്. അങ്ങനെയിരിക്കെയാണ് പൂജയുടെ ജോലി തെറിപ്പിക്കാൻ വേണ്ടി പങ്കജ്

പറഞ്ഞതനുസരിച്ച് പൂജയെ അവിടെ നിന്നു പറഞ്ഞയച്ച് ആ ഓഫീസർ പൂജകളവ് ചെയ്ത രീതിയിൽ വയ്ക്കുകയായിരുന്നു. പിറ്റേ ദിവസം പൂജ ഓഫീസിൽ വന്നപ്പോൾ ഓഫീസർ ദേഷ്യത്തിൽ നിൽക്കുകയാണ്. പൂജയോട് ദേഷ്യത്തിൽ സംസാരിക്കുകയും, നിങ്ങൾ അക്കൗണ്ടിൽ വലിയ തട്ടിപ്പാണ് നടത്തിയിരിക്കുന്നതെന്ന് പറയുകയാണ് ഓഫീസർ. ഇത് കേട്ട് പൂജ ഞെട്ടുകയാണ്. ഓഫീസിലുള്ള മറ്റു സ്റ്റാഫുകളൊക്കെ പൂജയൊരു കള്ളിയായി കാണുകയാണ്. പൂജയെ ആ ഓഫീസർ ജോലിയിൽ നിന്നും പിരിച്ചുവിടുകയാണ്. ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്നും, ആരോ ചെയ്തതാണെന്നും പറയുകയാണ് പൂജ. ജോലി നഷ്ടപ്പെട് പൂജ പിന്നീട് വീട്ടിലേക്ക് കരഞ്ഞുകൊണ്ട് പോവുകയാണ്. സുമിത്ര അത് കണ്ട് എന്താണെന്ന് പൂജയോട് ചോദിക്കുകയാണ്. പൂജ ഓഫീസിൽ നടന്ന കാര്യങ്ങളൊക്കെ സുമിത്രയോട് പറയുകയാണ്. ഇത് കേട്ട് സുമിത്ര മോളെ ഇങ്ങനെ കരയല്ലേയെന്നും, ഇതിൻ്റെ പിറകിലാരാണെന്ന്

നമുക്ക് കണ്ടെത്താമെന്നും പറയുകയാണ് സുമിത്ര. പിന്നീട് സുമിത്ര ഒരു കടുത്ത തീരുമാനമെടുക്കുകയാണ്. പിറ്റേ ദിവസം രാവിലെ തന്നെ ബാഗൊക്കെ പാക്ക് ചെയ്ത് പൂജയെയും കൂട്ടിരോഹിത്തിൻ്റെ വീട്ടിലേക്ക് പോവുകയാണ്. അവിടേയ്ക്ക് പോകാൻ മടി കാണിച്ച പൂജയോട് അതാണ് നമ്മുടെ വീടെന്നും, നമ്മൾ എന്തായാലും അവിടേയ്ക്ക് പോവണമെന്നും പറഞ്ഞ് രണ്ടു പേരും രോഹിത്തിൻ്റെ വീട്ടിലേക്ക് പോവുകയാണ്. അവിടെ എത്തിയപ്പോൾ, രഞ്ജിത സുമിത്രയെ കണ്ട് ഞെട്ടുകയാണ്. സുമിത്ര പല കാര്യങ്ങളും പറഞ്ഞപ്പോൾ രഞ്ജിതയ്ക്ക് അധികമൊന്നും പറയാൻ സാധിച്ചതുമില്ല. പിന്നീട് കാണുന്നത് സ്വരമോൾ സന്ധ്യ പോയതിൻ്റെ വിഷമത്തിൽ കരഞ്ഞുകൊണ്ട് നിൽക്കുകയാണ്. അപ്പോഴാണ് മുത്തശ്ശൻ്റെ ഫോണിൽ നിന്നും സ്വരമോൾ സുമിത്രയെ വിളിക്കുന്നത്.അങ്ങനെ വ്യത്യസ്തമായ എപ്പിസോഡുകളാണ് അടുത്ത ആഴ്ച കാണാൻ പോകുന്നത്.

Rate this post