നീയെന്നും എന്റെ ഹൃദയത്തിലൂടെ ജീവിക്കുന്നു.!! മകൾ നന്ദനയുടെ ഓർമ്മയിൽ കെ സ് ചിത്ര.!! | K s Chithra Daughter Nandana 13 th Death Anniversary

K s Chithra Daughter Nandana 13 th Death Anniversary: മലയാള ചലച്ചിത്രത്തിലെ പ്രശസ്ത പിന്നണി ഗായിക കെ സ് ചിത്ര പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ആരാധകരുടെ കണ്ണ് നനയിപ്പിച്ചുകൊണ്ട് തന്റെ പൊന്നോമനയെ വിട്ട് പിരിഞ്ഞിട്ട് ഇന്ന് പതിമൂന്നാമത്തെ വർഷം എന്ന് ഗായിക ഒന്നുകൂടി ഓർമ്മിപ്പിച്ചു. 12 വർഷത്തിനിപ്പുറവും മകളുടെ വേർപാട് ചിത്രയെ ഒരുപാട് വേദനിപ്പിക്കുന്നു. നമ്മളെയും.വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആണ് ചിത്രയ്ക്കും വിജയശങ്കറിനും 2002

ഡിസംബറിൽഒരു പൊന്നോമന ഉണ്ടായത്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം റിലീസ് ചെയ്തതിന് ശേഷമാണ് ചിത്രയ്ക്ക് മകൾ പിറന്നത് .അതുകൊണ്ടുതന്നെ ഒരു കൃഷ്ണഭക്ത കൂടിയായ ചിത്ര തന്റെ കുഞ്ഞിനെ നന്ദന എന്ന പേരു നൽകി.നന്ദനയുടെ വേർപാട് ചിത്രക്കും കുടുംബത്തിനും വലിയ ആഘാതം ആണ് ഉണ്ടാക്കിയത്. 2011ലെ ഒരു വിഷുദിനത്തിൽ എ ആർ റഹ്മാന്റെ സംഗീത നിശയിൽ പങ്കെടുക്കാൻ മകളോടൊപ്പം എത്തിയതായിരുന്നു ചിത്ര. സംഗീത നിശയുടെ റിഹേഴ്സലിന് പോകാൻ

ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഈ ദുരന്തം ഉണ്ടായത്.ഹോട്ടലിലെ ഒരു നീന്തൽ കുളത്തിൽ വച്ചായിരുന്നു അപകടം. വളരെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെറും എട്ടു വയസ്സുകാരിയായിരുന്ന നന്ദനയെ അമ്മ ചിത്രയ്ക്ക് അന്ന് നഷ്ടമായി. ” നീ എന്റെ കൂടെ ജീവിച്ചിരിപ്പില്ലെങ്കിലും, നമ്മൾ ഒരിക്കലും പിരിയുന്നില്ല.

എന്റെ അവസാനശ്വാസം വരെയും നീ എന്നിലൂടെ ജീവിക്കും.. “എന്ന ഹൃദയഹാരിയായ വരികൾ ആയിരുന്നു അമ്മ തന്റെ മകളുടെ ഓർമ്മ ദിവസത്തിൽ പങ്കുവെച്ച് മഹത്തായ വരികൾ. ഓരോ വിഷുവിലും സന്തോഷത്തിനേക്കാൾ ഏറെ ചിത്രം എന്ന അമ്മയ്ക്ക് ഓർക്കാൻ കഴിയുന്നത് തന്റെ പ്രിയപ്പെട്ട നഷ്ടത്തെയായിരിക്കും.

Rate this post