സച്ചിനെ പൊട്ടിച്ച് സുമിത്ര.!! സുമിത്രയെ സച്ചിന്റെ വീട്ടിൽ നിന്ന് ഇറക്കി വിട്ട് ശീതൾ.!! പൂജ വിളിച്ചിട്ട് വാതിൽ തുറക്കാതെ സുമിത്ര.!! | Kudumbavilakku Today Episode 11

Kudumbavilakku Today Episode 11 : ഏഷ്യാനെറ്റ് കുടുംബ പരമ്പരയിൽ ഇന്ന് വളരെ സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര സച്ചിൻ്റെ സ്വഭാവം മനസിലാക്കി ശീതളിനെ കാണാൻ പോകുന്നതായിരുന്നു. അങ്ങനെ അവിടെ വച്ച് സച്ചിനുമായി വഴക്കാവുകയായിരുന്നു. അതിനിടയിൽ സുമിത്ര ഇറങ്ങിപ്പോവാൻ പറഞ്ഞിട്ട് പോവാത്തതിനാൽ, കത്തിയെടുത്ത് സച്ചിൻ ഭയപ്പെടുത്തുകയും, നിങ്ങളുടെ മോളെ ഞാൻ ഇവിടെ വച്ച് കൊല്ലുമെന്നും, അവൾ ഒരിക്കലും അമ്മയാവാൻ പോകില്ലെന്നും സച്ചിൻ പറയുന്നതുകേട്ട് സുമിത്ര ആകെ ദേഷ്യപ്പെട്ട് സച്ചിനെ തല്ലുകയായിരുന്നു. ഇത് കണ്ടു കൊണ്ടാണ് ശീതൾ വരുന്നത്.

സച്ചിനെ അടിക്കുന്നത് കണ്ടു അമ്മേ എന്ന് വിളിക്കുകയാണ് ശീതൾ. ഇത് കേട്ടപ്പോൾ സുമിത്ര തിരിഞ്ഞുനോക്കിയപ്പോൾ കാണുന്നത് ശീതളിനെയാണ്. അങ്ങനെ ശീതൾ സുമിത്രയോട് എന്തിനാ അമ്മ നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും, സച്ചിന് നൽകേണ്ട ബഹുമാനം നൽകണമെന്നും പറയുകയായിരുന്നു. മോളെ ഞാൻ പറയുന്നത് ഒന്നു കേൾക്ക് എന്ന് പറഞ്ഞപ്പോൾ, എനിക്ക് കേൾക്കേണ്ട എന്നും, എൻ്റെ ഭർത്താവിന് കൊടുക്കേണ്ട ബഹുമാനം കൊടുക്കണമെന്നും, ഒന്ന് ഇറങ്ങി പോകാമോയെന്ന് പറയുകയായിരുന്നു. ശീതൾ പറയുന്നത് കേട്ട് സുമിത്ര ആകെ തകർന്നു നിൽക്കുകയാണ്. ആകെ തകർന്ന് സുമിത്ര അവിടെ നിന്നും ഇറങ്ങുകയാണ്. ഉടൻതന്നെ തളർന്ന് വീട്ടിൽനിന്നും ഇറങ്ങിയ സുമിത്ര ഒരു പ്രതിമ കണക്കെ മടങ്ങുകയായിരുന്നു. ശീതൾ അകത്ത് കയറിയപ്പോൾ സച്ചിൻ വലിയ അഭിനയം കളിക്കുകയായിരുന്നു. നിൻ്റെ അമ്മ വന്ന് ഇങ്ങനെയൊക്കെ പറഞ്ഞു എന്നും, അവർ നമ്മെ അകറ്റാനാണ്

വരുന്നതെന്ന് പറഞ്ഞപ്പോൾ, അതിന് സാധ്യതയില്ലെന്നും, അമ്മയോട് ഞാൻ ഇറങ്ങി പോകാൻ പറയരുതായിരുന്നെന്ന് പറയുകയാണ് ശീതൾ. പിന്നീട് നേരെ ശീതൾ റൂമിലേക്ക് പോയപ്പോൾ, നീ അങ്ങനെ തന്നെ പറയണം എന്നും, ഇനി അവർ ഇവിടെ വരാൻ പാടില്ലെന്നും മനസ്സിൽ പറയുകയായിരുന്നു സച്ചിൻ. പിന്നീട് കാണുന്നത് വീട്ടിൽ എത്തുന്നതാണ്. ആകെ തകർന്ന ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോവുകയാണ്. അപ്പോൾ സരസ്വതിയമ്മ നീ പോയിട്ട് ശീതൾ അവിടെ ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ സുമിത്ര റൂമിൽ കയറി ഡോർ അടച്ചു. സരസ്വതിയമ്മ സോഫയിൽ ഇരുന്നു പലതും ആലോചിച്ചിരിക്കുമ്പോഴാണ് പൂജ വരുന്നത്. അച്ഛമ്മ എന്താണ് ഇരുട്ടത്ത് ഇരിക്കുന്നതെന്നും, അമ്മ എവിടെ എന്ന് ചോദിച്ചപ്പോൾ, നിൻ്റെ അമ്മ ശീതളിൻ്റെ വീട്ടിൽ പോയി വന്നതിനുശേഷം കഥകടച്ചു

നിൽക്കുകയാണെന്നും, എന്താണെന്ന് ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല എന്ന് പറഞ്ഞപ്പോൾ, എന്താ പറ്റിയത് അമ്മയ്ക്കെന്ന് പൂജ ചോദിയ്ക്കുകയാണ്.എനിക്കറിയില്ല എന്നാണ് സരസ്വതിയമ്മ പറയുകയും, ഉടൻതന്നെ പൂജ ഡോർ തുറക്കാൻ വേണ്ടി പറഞ്ഞപ്പോൾ സുമിത്ര ഡോർ തുറക്കുന്നുണ്ടായിരുന്നില്ല. സുമിത്ര വല്ല കടും കയ്യും ചെയ്തോ എന്നു സരസ്വതിയമ്മ പറഞ്ഞപ്പോൾ, പൂജയ്ക്ക് ദേഷ്യം പിടിക്കുകയായിരുന്നു. അപ്പോഴാണ് സുമിത്ര ഡോർ തുറക്കുന്നത്. എന്താ അമ്മേ എന്ന് പൂജ ചോദിക്കുമ്പോൾ സുമിത്ര ഒന്നും മിണ്ടുന്നില്ല. ഇങ്ങനെ മിണ്ടാതിരിക്കാതെ എന്തെങ്കിലും പറയാൻ പറയുകയായിരുന്നു. പിന്നീട് നടന്ന കാര്യം പൂജയോട് പറയുകയായിരുന്നു. സുമിത്ര പൊട്ടിക്കരയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.

Rate this post