സുമിത്രയുടെ വിവാഹം മുടക്കാൻ അടുത്ത അടവുമായി സിദ്ധു ഇറങ്ങിയിട്ടുണ്ട്..ഈഅന്ഗ്നിപരീക്ഷയിൽ ആരുവിജയിക്കുംആകാംഷയോടെ പ്രേക്ഷകർ.|Kudumbavilakk latest episode

Kudumbavilakk latest episode:കുടുംബപ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതം പ്രേക്ഷകർക്ക് മുമ്പിലേക്ക് തുറന്നുകാട്ടിയ ഈ പരമ്പരയ്ക്ക് ആരാധകർ ഏറെയാണ്. റേറ്റിംഗിൽ ഒന്നാം സ്ഥാനമാണ് കുടുംബവിളക്ക് നേടാറുള്ളത്. ഇപ്പോഴിതാ പരമ്പരയിൽ സുമിത്രയുടെ പുനർവിവാഹമാണ് വിഷയം. രോഹിത്തും സുമിത്രയും ഒന്ന് ചേരുന്നത് ഒരിക്കലും സമ്മതിക്കില്ല എന്ന വാശിയിലാണ് സിദ്ധു. തന്റെ മുൻ ഭാര്യയെ രോഹിത്

സ്വന്തമാക്കുന്നത് ഇയാൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. അതുകൊണ്ടുതന്നെ വിവാഹം മുടക്കാൻ പലവിധശ്രമങ്ങളും സിദ്ധു നടത്തിക്കൊണ്ടിരിക്കുന്നു. അക്കൂട്ടത്തിൽ ഏറ്റവും പുതിയത് സമ്പത്തിനെ നേരിൽ കാണുക എന്നതാണ്. ഇപ്പോൾ അതും സംഭവിച്ചുകഴിഞ്ഞു. സമ്പത്തിനെ കണ്ട് വേദികയെ വീണ്ടും സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു സിദ്ധു. ഇതിന് പിന്നാലെയാണ് തൻറെ സുഹൃത്തിനോട് സിദ്ധു തൻറെ മനസ്സിലെ അഗ്നി എത്രത്തോളമുണ്ടെന്ന് തുറന്നുപറയുന്നത്.

സുമിത്രയെ രോഹിത് സ്വന്തമാക്കുന്നത് തനിക്ക് കണ്ടുനിൽക്കാൻ കഴിയില്ല. ഒരുപക്ഷേ താൻ ഒരു ഭ്രാന്തനെപ്പോലെ പെരുമാറിയേക്കും എന്നും സിദ്ധു പറയുന്നുണ്ട്. എന്താണെങ്കിലും കുടുംബപ്രേക്ഷകരെല്ലാം തന്നെ ഇപ്പോൾ സുമിത്രയുടെ വിവാഹത്തിനായുള്ള വൻ കാത്തിരിപ്പിലാണ്. ശ്രീനിലയത്തുകാർ വെഡിങ് ഷോപ്പിങ് വരെ നടത്തിക്കഴിഞ്ഞു. ഇനിയിപ്പോൾ വിവാഹത്തിന് കുറച്ചുദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. എന്താണെങ്കിലും ഈ വിവാഹം നടക്കുക

തന്നെ ചെയ്യണമെന്ന ആഗ്രഹം പ്രേക്ഷകർ എടുത്തുപറയുന്നുണ്ട്. ഒരു പാവം സ്ത്രീയുടെ കുടുംബജീവിതം തകർത്ത്, ഭാര്യയെയും മക്കളെയും ഒറ്റയ്ക്കാക്കി, മറ്റൊരു സ്ത്രീക്കൊപ്പം ജീവിതം തേടിപ്പോയ സിദ്ധുവിന് തക്കതായ മറുപടി സുമിത്ര നൽകുക തന്നെ വേണം. സുമിത്രയുടെ ഉറച്ച തീരുമാനമായിരിക്കും ഇനി സിദ്ധുവിനുള്ള ശക്തമായ മറുപടി. നടി മീര വാസുദേവ് പ്രധാന കഥാപാത്രമാകുന്ന പരമ്പരയിൽ നടൻ കെ കെ മേനോൻ സിദ്ധുവായി വേഷമിടുന്നു. വേദികയായ് എത്തുന്നത് ശരണ്യ ആനന്ദാണ്.

Rate this post