മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഹാസ്യതാരം;ഇന്ന് ജന്മദിനം ആഘോഷിക്കുന്ന താരത്തെ മനസ്സിലായോ?കാണാം ചിത്രങ്ങൾ.|Celebrity childhood photo

Whatsapp Stebin

Celebrity childhood photo:മലയാള സിനിമ ഇൻഡസ്ട്രി കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളുടെ പഴയകാല ചിത്രമാണ് ഇവിടെ ഇന്ന് നിങ്ങൾക്കായി പങ്കുവെച്ചിരിക്കുന്നത്. ഹാസ്യ നടൻ, സ്വഭാവ നടൻ, നായകൻ, വില്ലൻ എന്നിങ്ങനെ വ്യത്യസ്ത ശൈലിയിലുള്ള നിരവധി കഥാപാത്രങ്ങളെ കൊണ്ട് മലയാളികൾക്ക് മുന്നിലെത്തിയ ഈ നടനെ, തീർച്ചയായും അദ്ദേഹത്തിന്റെ ഈ കൗമാരക്കാല ചിത്രം കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. 1500-ലധികം മലയാളം സിനിമകളിൽ വേഷമിട്ട നടൻ ജഗതി ശ്രീകുമാറിന്റെ കൗമാരക്കാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്.

തിരുവനന്തപുരം, മാർ ഇവാനിയോസ് കോളേജിൽ നിന്നാണ് ജഗതി ശ്രീകുമാർ ബിരുദം നേടിയിരിക്കുന്നത്. യൂണിവേഴ്സിറ്റി യൂണിയൻ യൂത്ത് ഫെസ്റ്റിവലിൽ, മോണോ-ആക്ട് മത്സരത്തിൽ ജഗതി ശ്രീകുമാർ ഫസ്റ്റ് പ്രൈസ് അടിച്ചതിന് ശേഷം പത്രത്തിൽ വന്ന ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. ശ്രീകുമാർ പികെ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. ജഗതി എന്നുള്ളത് തിരുവനന്തപുരത്തുള്ള ഒരു സ്ഥലത്തിന്റെ പേരാണ്. സിനിമയിൽ സജീവമായതിനുശേഷം ശ്രീകുമാർ പികെ, ജഗതി എന്ന സ്റ്റേജ് നാമം സ്വീകരിക്കുകയായിരുന്നു.

പ്രശസ്ത മലയാള നാടക രചീതാവായ ജഗതി എൻകെ ആചാര്യയുടെ മൂത്ത മകനാണ് നമ്മുടെ പ്രിയപ്പെട്ട ജഗതിച്ചേട്ടൻ. എംടി വാസുദേവൻ നായർ തിരക്കഥ നിർവഹിച്ച്, കെഎസ് സേതുമാധവൻ സംവിധാനം ചെയ്ത കമൽഹാസൻ നായകനായി എത്തിയ ‘കന്യാകുമാരി’ എന്ന ചിത്രത്തിലൂടെയാണ് ജഗതി ശ്രീകുമാർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിൽ ചെറിയൊരു കഥാപാത്രമാണ് ലഭിച്ചതെങ്കിൽ, 1975-ൽ പുറത്തിറങ്ങിയ തന്റെ രണ്ടാമത്തെ ചിത്രമായ ‘ചട്ടമ്പിക്കല്ല്യാണി’യിലൂടെ ജഗതി ശ്രീകുമാർ ശ്രദ്ധേയനായി മാറി.

1980-കളിലെ മലയാള സിനിമകളുടെ സ്ഥിര സാന്നിധ്യമായി മാറിയ ജഗതി ശ്രീകുമാർ, പിന്നീട് മലയാള സിനിമയുടെ അഭിവാജ്യ ഘടകം ആയി മാറി. അപൂർവ്വം ചിലർ, കിലുക്കം എന്നീ സിനിമകളിലെ അഭിനയത്തിന് 1991-ലെ മികച്ച സഹനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ജഗതി, 2002-ൽ നിഴൽകുത്ത്, മീശ മാധവൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സഹനടനുള്ള കേരള ചലച്ചിത്ര സംസ്ഥാന അവാർഡ് നേടി. 2007-ൽ വീരാളിപട്ട്, പരദേശി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കേരള ചലച്ചിത്ര സംസ്ഥാന അവാർഡ് കമ്മിറ്റിയുടെ പ്രത്യേകത പരാമർശം നേടിയ ജഗതി, 2009-ൽ രാമാനം എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി അവാർഡ് നേടി.

Rate this post