അവസാനം സിദ്ധു തെരുവിലേക്ക്; പ്രതീഷിനു മുന്നിൽ കൈനീട്ടിയ സിദ്ധുവിനു വേദികയുടെ കിടിലൻ പണി.!! | Kudumbavilakk Today Episode Malayalam

Kudumbavilakk Today Episode Malayalam : നടി മീരാ വാസുദേവ് നായികയായെത്തുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. ഏറെ ആരാധകരാണ് മീരാ വാസുദേവിനുള്ളത്. കുടുംബവിളക്കിലൂടെ സ്ക്രീനിലേക്ക് തിരിച്ചെത്തിയ മീരയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. അടുക്കളയിൽ നിന്ന് അരങ്ങത്തേക്കുള്ള ഒരു സ്ത്രീയുടെ കടന്നുവരവ് തന്നെയാണ് കുടുംബവിളക്കിന്റെ പ്രധാന പ്രമേയം. ജീവിതത്തിന്റെ പാതിവഴിയിൽ ഭർത്താവ് ഉപേക്ഷിച്ചുപോയപ്പോഴും

സുമിത്ര എന്ന വീട്ടമ്മ തളർന്നുപോയില്ല. ഓഫീസിലെ സഹപ്രവർത്തകയോടൊപ്പം തൻറെ ഭർത്താവ് പുതിയ ജീവിതം ആരംഭിച്ചപ്പോൾ ആദ്യം ഒന്ന് പതറിയെങ്കിലും സുമിത്ര തൻറെ മക്കളെ ചിന്തിച്ച് മുന്നോട്ടുവരികയായിരുന്നു. ഇന്ന് കേരളത്തിലെ വീട്ടമ്മമാർക്കെല്ലാം സുമിത്ര ഒരു പ്രചോദനം തന്നെയാണ്. ആത്മധൈര്യം കൊണ്ട് പ്രതിസന്ധികളെ മറികടന്ന ധീരവനിത തന്നെയാണ് സുമിത്ര എന്ന് ഉറപ്പിച്ചുപറയാം. ഇപ്പോഴിതാ സുമിത്രയെ തിരികെ വേണമെന്ന ഒരൊറ്റ ആഗ്രഹവുമായി യാത്ര തുടരുകയാണ് സിദ്ധു. ഇതിനിടയിൽ ജയിലിൽ

പെടുകയും ചെയ്തു സിദ്ധു. എന്നാൽ ഇപ്പോൾ സിദ്ധാർത്ഥിന് കുറച്ച് പണത്തിൻറെ ആവശ്യമുണ്ട്. ഏറ്റവുമൊടുവിൽ പ്രതീഷിനോട് കൈനീട്ടുകയാണ് സിദ്ധു. എന്തുചെയ്യണമെന്നറിയാതെ വിറങ്ങലിച്ചുനിൽക്കുന്ന പ്രതീഷ് അമ്മയുടെ അടുത്ത് എത്തുന്നുണ്ട്. അദ്ദേഹം നിൻറെ അച്ഛനാണെന്നും നിനക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം എന്നും സുമിത്ര പ്രതീഷിനോട് പറയുന്നു.

എന്നിരുന്നാലും നിൻറെ ഭാവിയെക്കുറിച്ച് നീ തന്നെ ചിന്തിക്കണം എന്ന ഉപദേശവും നൽകുന്നുണ്ട് സുമിത്ര. ഇതിനിടയിൽ വേദിക സിദ്ധാർത്ഥിന് പണം ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ വേദികയുടെ പണം സ്വീകരിക്കാൻ ഒട്ടും തയ്യാറാകുന്നില്ല സിദ്ധാർഥ്. റോഡിലിറങ്ങി ഭിക്ഷ യാചിക്കുന്ന അവസ്ഥ വന്നാലും നിൻറെ പണം എനിക്ക് വേണ്ട എന്ന നിലപാടിലാണ് അയാൾ. ഇത്തരത്തിൽ വേദികയും സിദ്ധുവും തമ്മിലുള്ള ഒരു തർക്കവും പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ കാണാം. റേറ്റിങ്ങിൽ ഇന്നും ഒന്നാം സ്ഥാനത്താണ് കുടുംബവിളക്ക് പരമ്പര.

Rate this post