കുഞ്ഞിനെ കണ്ടപ്പോൾ തമ്പിയുടെ തനി സ്വഭാവം പുറത്ത്; അമ്മായിഅച്ഛന്റെ പത്തി അടിച്ചമർത്തി സത്യം തുറന്നു പറഞ്ഞ് ഹരി.!! സാന്ത്വനം ഈ വാരം.!! | Santhwanam Latest Episode Malayalam

Whatsapp Stebin

Santhwanam Latest Episode Malayalam : കുടുംബപ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. തുടക്കം മുതൽ തന്നെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് സാന്ത്വനം. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ് സാന്ത്വനത്തിന്റെ പ്രമേയം. കൂട്ടുകുടുംബത്തിൽ സ്നേഹത്തോടെയും സന്തോഷത്തോടെയും മുന്നോട്ടുപോയിരുന്ന ബാലനും സംഘത്തിനും പിന്നീട് വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നു. ബാലന് മൂന്ന് സഹോദരന്മാരാണുള്ളത്. ശിവൻ, ഹരി, കണ്ണൻ.

ഹരിയും ശിവനും വിവാഹം കഴിച്ചതോടെയാണ് സാന്ത്വനം വീട്ടിൽ പുതിയ കോളിളക്കങ്ങൾ സൃഷ്ടിക്കപ്പെട്ടത്. പണവും പ്രതാപവുമുള്ള വീട്ടിൽ നിന്നും സാന്ത്വനത്തിലേക്ക് കയറിവന്ന അപ്പുവിന് അവിടുത്തെ ജീവിതസാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കുറച്ചധികം സമയം വേണ്ടി വന്നു. പ്രണയത്തിൽ നിന്നും പിന്നീട് അടർത്തിമാറ്റാൻ കഴിയാത്ത അഗാധമായ ദാമ്പത്യത്തിലേക്ക് കടക്കുകയായിരുന്നു ശിവാഞ്ജലിമാർ. സാന്ത്വനം കുടുംബത്തിലേക്ക് തൻറെ മകളെ അയക്കേണ്ടിവന്നതിൽ തമ്പിക്ക് വല്ലാത്ത വാശി ഉണ്ടായിരുന്നു.

സാന്ത്വനത്തിന്റെ കഥ ഇപ്പോഴും മുന്നോട്ടുപോകുന്നത് തമ്പിയുടെ ഈ വാശിയുടെയും വിദ്വേഷത്തിന്റെയും കഥ പറഞ്ഞുകൊണ്ട് തന്നെയാണ്. ഹരിക്കും അപ്പുവിനും ഇപ്പോൾ ഒരു കുഞ്ഞുണ്ടായിരിക്കുകയാണ്. ആ കുഞ്ഞിനെ കാണാൻ ബാലനും ദേവിയും ആശുപത്രി വരാന്തയിൽ കാത്തിരിക്കുകയാണ്. എന്നാൽ അവിടെവെച്ച് സാന്ത്വനം വീട്ടുകാരെ കുത്തിനോവിക്കാനുള്ള ശ്രമങ്ങൾ ഓരോന്നും ഉപയോഗിക്കുകയാണ് തമ്പി.

ശിവനും അഞ്ജലിയും കൃത്യസമയത്ത് ആശുപത്രിയിൽ എത്താത്തതിനാൽ പലവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി തമ്പി അവരെ തീർത്തും അപമാനിക്കുകയാണ്. എന്നാൽ പ്രേക്ഷകർക്ക് ഇപ്പോൾ വിഭിന്നാഭിപ്രായമാണുള്ളത്. ഇത് തമ്പിയുടെ കഥയാണോ അതോ കുടുംബത്തിന്റെ കഥയാണോ എന്നാണ് പ്രേക്ഷകർ ചോദിച്ചുപോകുന്നത്. കാരണം ഈ കഥ ഏത് ട്രാക്കിലേക്ക് പോയാലും തമ്പി തന്നെയാണ് കേന്ദ്രം. സാന്ത്വനത്തിന്റെ കഥകഴിഞ്ഞകുറേനാളുകളായിമുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത് ഇങ്ങനെ തന്നെയാണ്. എന്താണ് തമ്പിയെ ഒഴിവാക്കാൻ ഇത്ര ബുദ്ധിമുട്ട് എന്നാണ് പ്രേക്ഷകർക്കും അറിയേണ്ടത്.

4.4/5 - (19 votes)