വാശിയോടെ പ്രതീഷ് ജയിലിൽ നിന്നിറങ്ങി ശ്രീനിലയത്തിലേക്ക്.!!രഞ്ജിതയുടെ കുത്തിത്തിരുപ്പിൽ കലി കൊണ്ട് സുമിത്രയുടെ അടുത്തേക്ക്.!! | Kudumbavilakk Today Episode June 27

Kudumbavilakk Today Episode June 27: ഏഷ്യാനെറ്റ് പ്രേക്ഷകർ നാലു വർഷക്കാലം മനമറിഞ്ഞു സ്വീകരിച്ച പരമ്പരയായ കുടുംബ വിളക്ക് ഇപ്പോഴും രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, പങ്കജും രഞ്ജിതയും പലതും സംസാരിക്കുന്നതായിരുന്നു. നീ പൂജയെ നിൻ്റെ വഴിക്കാക്കി കൊണ്ടുവരണമെന്ന് പറയുകയാണ് രഞ്ജിത. അതുപോലെ പ്രതീഷിനെ ജാമ്യത്തിലിറക്കിയാൽ അവൻ സുമിത്രയെ വെറുത്തു കൊള്ളുമെന്ന് പറയുകയാണ് രഞ്ജിത. ആ സമയത്താണ് സുമിത്രയും പൂജയും ദീപുവിൻ്റെ വീട്ടിൽ പോകുന്നത്. ദീപു മദ്യപിച്ച് കിടക്കുകയാണ്. ചേച്ചി ഇപ്പോൾ വന്നത് നന്നായെന്നും, കുറച്ചു കഴിഞ്ഞാണ് വന്നതെങ്കിൽ ബാറിൽ

പോയി നോക്കേണ്ടി വന്നേനെയെന്നു പറയുകയാണ് ചിത്ര. സുമിത്ര ദീപുവിനോട് പല കാര്യങ്ങളും സംസാരിക്കുകയാണ്. നിൻ്റെ പ്രശ്നമെന്താണെന്ന് ചോദിക്കുകയാണ്. അപ്പോഴാണ് രഞ്ജിത ജയിലിലെത്തുന്നത് .പ്രതീഷിനെ ജാമ്യത്തിലിറക്കാൻ. നന്ദി പറയുകയാണ് പ്രതീഷ്. സുമിത്ര നിന്നെ ജയിലിന്നിറക്കാൻ ഒന്നും ചെയ്തിട്ടില്ലെന്ന് പ്രതീഷ് പറഞ്ഞപ്പോൾ, മരിച്ച അമ്മ എന്തു ചെയ്യാനാണെന്ന് പറയുകയാണ് പ്രതീഷ്. എന്നാൽ സുമിത്ര മരിച്ചില്ലെന്നും, ഇപ്പോൾ ശ്രീനിലയത്തിൽ എല്ലാവരുടെയും കൂടെ സന്തോഷത്തോടെ ജീവിക്കുകയാണ് സുമിത്ര. നിന്നോട് ഇതൊക്കെ അനിരുദ്ധ് പറഞ്ഞു കാണുമെന്നാണ്

ഞാൻ കരുതി യതെന്ന് പറയുകയാണ് രഞ്ജിത. നിന്നോട് ഇതൊക്കെ അനിരുദ്ധ് മറച്ചുവയ്ക്കാൻ കാരണം നീയൊരു ജയിൽപുള്ളിയായതുകൊണ്ടായിരിക്കാമെന്ന് പറയുകയാണ് രഞ്ജിത. നീ വിഷമിക്കേണ്ടെന്നും, എൻ്റെ രോഹിത്തേട്ടൻ മകനെ പോലെ കരുതിയ നിന്നെ ഞാൻ കൈവിടില്ലെന്ന് പറയുകയാണ് രഞ്ജിത. എന്നാൽ എനിക്ക് മാത്രം സ്വന്തമായിട്ടുള്ള ഒന്ന് അവിടെണ്ടെന്നും, ഇവിടെ നിന്നിറങ്ങിയാൽ എനിക്കവിടെ പോയേ പറ്റൂവെന്ന് പറയുകയാണ് പ്രതീഷ്. അതെന്താണ് നിനക്ക് മാത്രം സ്വന്തമായിട്ടുള്ളതെന്ന്

ചോദിക്കുകയാണ് രഞ്ജിത. അത് ഒരു ദിവസം എടുത്ത് ഞാൻ വരുമെന്ന് പറയുകയാണ് പ്രതീഷ്. സുമിത്രയും ദീപുവും പലതും പറയുകയാണ്. സുമിത്ര ദീപുവിനെ സമാധാനിപ്പിക്കുകയാണ്. നിന്നോട് എനിക്ക് പരിഭവമൊന്നുമില്ലെന്ന് പറയുകയാണ് സുമിത്ര. പണത്തിൻ്റെ പിന്നാലെ ഞാൻ ആർത്തിയോടെ നടന്നതാണ് ചേച്ചി എനിക്കിങ്ങനെയൊക്കെ വന്നതെന്നും, എന്നെ എൻ്റെ ഭാര്യയും മകനും അകറ്റി നിർത്തുന്നത് എനിയ്ക്ക് സഹിക്കാൻ പറ്റുന്നില്ലെന്ന് പറയുകയാണ് ദീപു. ചേച്ചി ചിത്രയോടും അപ്പുവിനോടും പറയണമെന്ന് പറയുകയാണ് ദീപു. ദീപുവിനോട് പല ഉപദേശങ്ങളും നൽകുകയാണ് സുമിത്ര. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.

Rate this post