സ്വരമോളെ സുമിത്ര തിരിച്ചറിഞ്ഞു.? കലിയിളകി രഞ്ജിത; എല്ലാ സത്യങ്ങളും അപ്പു വിളിച്ചു പറയുമ്പോൾ.!! | Kudumbavilakk Today Episode January 11

Kudumbavilakk Today Episode January 11: ഹൃദയഹാരിയായ ഒരുപാട് നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു കൊണ്ട് കുടുംബവിളക്ക് സംപ്രേക്ഷണം തുടരുകയാണ്. 6 വർഷത്തിന് ശേഷം കോമയിൽ നിന്നുണർന്ന സുമിത്രയെ കാത്തിരുന്നത് നെഞ്ച് തകർക്കുന്ന വാർത്തകളാണ്. രോഹിത് മരിച്ചു എന്ന സത്യം സ്വയം ബോധ്യപ്പെടുത്താൻ ഏറെ കഷ്ടപ്പെടുകയാണ് സുമിത്ര.എങ്കിലും ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധികൾ വന്നാലും അതൊക്കെ തരണം

ചെയ്യുന്ന കരുത്തയായ സുമിത്രയെ ആണ് പ്രേക്ഷകർക്ക് അറിയാവുന്നത്.അത് കൊണ്ട് തന്നെ തന്റെ ദുഃഖങ്ങൾ എല്ലാം കടിച്ചമർത്തി ജീവിതം തുടരാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ് സുമിത്ര. എന്നാൽ 6 വർഷത്തിനിടയിൽ സുമിത്രയ്ക്ക് നഷ്ടമായത്. രോഹിതിനെ മാത്രമല്ല. നീണ്ട ആ ഉറക്കം ഉണർന്നപ്പോൾ തന്റെ മക്കളെയും സുമിത്രക്ക് നഷ്ടമായിരുന്നു. എന്നാൽ അവർ ഓരോരുത്തരെയും കണ്ട് പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സുമിത്ര.

ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സുമിത്ര സംഗീത അധ്യാപികർക്ക് വേണ്ടി നടത്തിയ അഭിമുഖത്തിൽ പങ്കെടുക്കാനായി ഒരു സ്കൂളിൽ എത്തിയത്. എന്നാൽ അവിടെ സുമിത്രയെ കാത്തിരുന്നത് മറ്റൊരു സർപ്രൈസ് ആയിരുന്നു. കാലം കാത്ത് വെച്ച ഒരു സമ്മാനം പോലെ സുമിത്രയുടെ മൂത്ത മകൻ അനിരുധിന്റെ മകൾ സ്വരയെ സുമിത്ര അവിടെ വെച്ച് കണ്ടു മുട്ടുന്നു എന്നാൽ. വിദേശത്തു ജോലി ചെയ്യുന്ന അനിരുധും ഭാര്യ അനന്യയും വിവാഹ മോചനത്തിന്റെ വക്കിലാണ്.സ്വരയെ ഇപ്പോൾ നോക്കുന്നത് അനന്യയുടെ മാതാവാണ്.അത് കൊണ്ട് തന്നെ സ്വരയെ സുമിത്ര കണ്ടിട്ടില്ല.

ഭക്ഷണം കഴിക്കാതെ കുഴഞ്ഞു വീണ സ്വരയെ കണ്ട സുമിത്ര അവൾക്ക് വേണ്ട ശുശ്രൂഷകൾ നൽകുകയും അവൾക്ക് ഭക്ഷണം വരിക്കൊടുക്കുകയും ചെയ്യുന്നു. സ്വന്തം മകന്റെ കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞില്ല എങ്കിലും അവർ തമ്മിൽ അഭേദ്യമായ ഒരു ബന്ധം തുടങ്ങുകയാണ്. രണ്ടാം വരവിലും സുമിത്രയ്ക്ക് ശത്രുക്കൾക്ക് കുറവില്ല. രോഹിത്തിന്റെ സഹോദരിയാണ് സുമിത്രയുടെ ഇപ്പോഴത്തെ ശത്രു. സഹോദരന്റെ സ്വത്തുക്കൾ സ്വന്തമാക്കാൻ രോഹിത്തിന്റെ മകൾ പൂജയെ തന്റെ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുകയാണ് ഇനി ഈ പ്രതിസന്ധികൾ എല്ലാം സുമിത്ര എങ്ങനെ തരണം ചെയ്യുന്നു എന്ന് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Rate this post