ഫെബ്രുവരി ഒന്നിന് കുടുംബവിളക്ക് പ്രേക്ഷകർക്ക് കല്യാണമേളം ; ജീവിതത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കാലെടുത്തുവെച്ച്‌ സുമിത്ര .!! പക്ഷെ സിദ്ധു അടങ്ങി ഇരിക്കുമോ?| Kudumbavilakk Today Episode Malayalam

Kudumbavilakk Today Episode Malayalam : സുമിത്രയുടെ രോഹിത്തിന്റെയും കഥയുമായി കുടുംബവിളക്ക് ഇനി രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. മലയാളം ടെലിവിഷൻ പ്രേഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മാറുന്ന കാലത്തിനനുസരിച്ച് വളരെ വ്യത്യസ്തവും പ്രോഗ്രസ്സീവുമായ ആശയങ്ങൾ പ്രേക്ഷകർക്ക് നൽകിക്കൊണ്ട് മുന്നേറുന്ന ഏഷ്യാനെറ്റിലെ ഹിറ്റ്‌ പരമ്പരയാണിത്. കുടുംബവിളക്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കഥാപാത്രമാണ് സുമിത്ര.

സുമിത്ര തന്റെ പ്രതിസന്ധികൾ ഭേദിച്ച് ഇപ്പോൾ ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അവഗണനകൾ മാത്രം സമ്മാനിച്ച സിദ്ധാർത്തിൽ നിന്നും സ്നേഹം മാത്രം സമ്മാനിക്കുന്ന രോഹിത്തിന്റെ ജീവിതത്തിലേക്ക് കടക്കുകയാണ് ഇപ്പോൾ സുമിത്ര. മീര വാസുദേവനാണ് സുമുത്രയായി വേഷിമിടുന്നത്. സുമിത്രയെ സ്നേഹിക്കുന്ന രോഹത്തിനോടൊപ്പമുള്ള പുതിയ ജീവിതത്തിന്റെ കഥ പറയുന്ന കുടുംബവിളക്ക് വരുന്ന ഫെബുവരി ഒന്ന് മുതൽ പ്രേക്ഷകരുടെ സ്വീകരണമുറികളിൽ എത്തും.

ഇതിനോടകം എഴുന്നൂറ്റി എഴുപത് എപ്പിസോഡുകൾ പിന്നിട്ടിരിക്കുന്ന പരമ്പര മെഗാഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. രണ്ടാഘട്ടത്തിൽ പുത്തൻ കഥയും വഴിത്തിരിവുകളും പുതിയ പ്രതിസന്ധികളുമൊക്കെയായി കുറച്ചൊക്കെ സസ്‌പെൻസ് നിറഞ്ഞ ആവേശജനകമായ കാഴ്ചാനുഭവമാണ് കുടുംബവിളക്കിന്റെ ആരാധകരെ കാത്തിരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് സുമിത്രയുടെ വിവാഹം. സിദ്ധുവിന്റെ ആത്മഹത്യഭീഷണിയെല്ലാം മറികടന്ന് ഒന്നാം തീയതി വിവാഹം നടക്കുമെന്ന് തന്നെയാണ് ഇപ്പോൾ സീരിയലിന്റെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. പ്രതിസന്ധികളിൽ പതറാതെ സുമിത്രയുടെ

കഥ മുന്നോട്ടുപോകുമ്പോഴും ഇനി സിദ്ധാർത്തിന്റെ പുതിയ തന്ത്രങ്ങൾ എന്തൊക്കെ എന്നത് കണ്ടറിയണം. വിവാഹം കഴിഞ്ഞാലും സുമിത്രയെയും രോഹിത്തിനെയും പിരിക്കാൻ സിദ്ധു ശ്രമിച്ചുകൊണ്ടിരിക്കുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. അങ്ങനെയെങ്കിൽ അതാണോ ഇനി വരാൻ പോകുന്നു പുതിയ വഴിത്തിരിവ് എന്ന് എടുത്തുചോദിക്കുകയാണ് പ്രേക്ഷകർ. നിലവിൽ റേറ്റിങ്ങിൽ രണ്ടാം സ്ഥാനമാണ് കുടുംബവിളക്കിനുള്ളത്. സുമിത്രയുടെ വിവാഹം നടക്കുന്നതോടെ ഇത് മാറിമറിയുമെന്നും കുടുംബവിളക്ക് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറുമെന്നും പരമ്പരയുടെ ആരാധകർ ഉറപ്പിച്ചുപറയുന്നു.

Rate this post