അപ്പുവിന്റെ വേഷംകെട്ടു കണ്ടു ചിരിച്ച് ഹരി; തമ്പിക്ക് വട്ടായോ എന്ന് പ്രേക്ഷകർ ..സാന്ത്വനം വീട്ടിൽ ചിരിമയം ..|Santhwanam Today Episode Malayalam

Whatsapp Stebin

Santhwanam Today Episode Malayalam : ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ പുതിയ വിശേഷങ്ങൾ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയാണ്. ഐശ്വര്യ റായിയെയോ ദീപിക പദുകോണിനെയോ വിളിക്കേണ്ടിയിരുന്ന പരസ്യചിത്രത്തിലേക്ക് നായികയായി അപ്പുവിന് ക്ഷണം കിട്ടിയിരിക്കുകയാണ്. അൽപ്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രിയും കൂടപിടിക്കും എന്നത് പോലെയാണ് ഇപ്പോൾ സംഭവം. അപ്പു വലിയ കൗതുകത്തിലാണ്. ഒരു കൂട്ടിന് വേണ്ടി അപ്പു അഞ്ജുവിനെയും കൂടെ കൂട്ടിയിട്ടുണ്ട്. സത്യം പറഞ്ഞാൽ അപ്പുവിന്റെ തോഴിയോ അസിസ്റ്റന്റോ തന്നെയാണ് ഇപ്പോൾ അഞ്ജു.

അങ്ങനെയാണ് നിലവിലെ കാര്യങ്ങളുടെ കിടപ്പ്. അപ്പുവിന്റെ അഭിനയമാണ് ഇപ്പോൾ പുതിയ കോമഡി. ഇതേവരെയുള്ള പെർഫോമൻസ് കണ്ടപ്പോൾ എല്ലാവരും വിചാരിച്ചത് അപ്പു തകർത്തഭിനയിച്ച് കളയുമെന്നാണ്. എന്നാൽ ആ പ്രതീക്ഷ തെറ്റിച്ചു അപ്പു. അപ്പുവിന്റെ അഭിനയം കണ്ട് ഹരിയും ശിവനും ഒരേപോലെ ചിരിയാണ്. ആ ചിരി കണ്ട് പ്രേക്ഷകർക്കും ചിരിയടക്കാൻ പറ്റുന്നില്ല. എന്നാൽ ഇത് കണ്ട് ഒരു വിഭാഗം പ്രേക്ഷകർ ചോദിക്കുന്നത് എന്തിനാണ് ഇപ്പോൾ അപ്പുവിനെ ഇങ്ങനെ ഒരു കോമഡി ട്രാക്കിലേക്ക് തള്ളിവിടുന്നത് എന്നാണ്. അപ്പുവിന്റെ പേരിൽ

ഒരു സഹതാപതരംഗം ഉണ്ടാക്കിയെടുക്കാനാണോ ഈ ശ്രമം എന്നാണ് ഒരു കൂട്ടരുടെ ചോദ്യം. എന്താണെങ്കിലും, അപ്പുവിനെ എല്ലാവരും പരിഹസിക്കത്തക്ക വിധം ഇങ്ങനെയൊരു ട്രാക്കിലേക്ക് കൊണ്ടുവിടുന്നതിന്റെ കാരണം എന്ത് തന്നെയായാലും അത് ശരിയായില്ല എന്നാണ് ഒരു പക്ഷത്തിന്റെ അഭിപ്രായം. റേറ്റിങ്ങിൽ സ്ഥിരമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന

സാന്ത്വനം ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. ഇപ്പോഴുള്ള ട്രാക്കിനെക്കാളും ഭേദം ശിവന്റെ പഠനം തന്നെയായിരുന്നു എന്നാണ് സാന്ത്വനം പ്രേക്ഷകർ പറയുന്നത്. ശിവാഞ്‌ജലി സീനുകൾ കൂടുതലായി ഉൾപ്പെടുത്തണം എന്ന ആവശ്യവും പ്രേക്ഷകർ മുന്നോട്ടുവെക്കുന്നുണ്ട്. എന്തായാലും വരും ആഴ്ച്ചയിൽ അപ്പു മുന്നേറുമോ പിന്നോട്ടുപോകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Rate this post