സങ്കടത്തിലും സുമിത്രയ്ക്ക് താങ്ങായി ശ്രീനിലയം; സഹിക്കാനാവാതെ സിദ്ധു ..രോഹിത് ഇപ്പോഴും കാണാമറയത്ത് ..|Kudumbavilakk Today Episode Malayalam

Kudumbavilakk Today Episode Malayalam : പ്രേക്ഷകമനസ്സിൽ ഏറെ പ്രീതി നേടി മുന്നേറുകയാണ് കുടുംബവിളക്ക്. സുമിത്രയുടെ ജീവിതത്തിലെ വേറിട്ട നിമിഷങ്ങളാണ് ഓരോ പ്രേക്ഷകന് മുന്നിലും കുടുംബവിളക്ക് വരച്ച് കാട്ടുന്നത്. സുമിത്ര ഇന്ന് കുടുംബപ്രേക്ഷകർക്ക് മുന്നിൽ ശക്തയായ സ്ത്രീയാണ്. ദുരിതങ്ങൾക്കും പ്രതിസന്ധികൾക്കും മുന്നിൽ തളരാതെ സ്വന്തം ജീവിതത്തെ സധൈര്യത്തോടെ മുന്നോട്ട് കൊണ്ടുപോകുന്ന സ്ത്രീ. തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് മീര വാസുദേവ് ആദ്യം മലയാളികൾക്ക് മുന്നിലെത്തുന്നത്. സിനിമാസ്വാദകരെ കണ്ണീരണിയിച്ച

മീര ഇന്നിതാ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സുമിത്രയായി മാറിക്കഴിഞ്ഞു. ജീവിതഗന്ധിയായ നിരവധി മുഹൂർത്തങ്ങളിലൂടെയാണ് കുടുംബവിളക്ക് മുന്നോട്ട് പോകുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പര ടോപ് റേറ്റിങ്ങിൽ തുടരുന്ന ഒന്നാണ് ഇപ്പോഴും. ഭർത്താവിൽ നിന്ന് അവഗണന മാത്രം നേരിട്ടപ്പോഴും തന്റെ കുറവുകൾ ചൂണ്ടിക്കാണിച്ച് ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തപ്പോഴുമൊക്കെ തകർന്നുപോയ സുമിത്ര പക്ഷേ തന്റെ ജീവിതം ആർക്ക് മുന്നിലും അടിയറവ് വയ്ക്കാൻ തയ്യാറല്ലായിരുന്നു. തുടർന്നാണ് ജീവിതത്തോട് പൊരുതുവാൻ സുമിത്ര തീരുമാനിക്കുന്നത്.

ശ്രീനിലയമെന്ന വീട്ടിലെ നല്ല അമ്മയായും മരുമകളായും അമ്മായിയമ്മയായുമെല്ലാം സുമിത്ര ജീവിക്കുന്നുണ്ട്. തുടർന്ന് സുഹൃത്ത് കൂടിയായ രോഹിത്തിനെ വിവാഹം കഴിക്കുന്നതോടെ പരമ്പരയും സുമിത്രയുടെ ജീവിതവും മറ്റൊരു വഴിത്തിരിവിലേക്ക് എത്തുന്നു. സുമിത്ര – രോഹിത്ത് വിവാഹം സിദ്ധാർത്ഥിനെ വലിയ രീതിയിൽ തന്നെ അസ്വസ്ഥനാക്കുന്നുണ്ട്. സുമിത്രയെ തകർക്കുവാനും രോഹിത്തിനെ ഇല്ലാതാക്കുവാനുമെല്ലാം സിദ്ധാർത്ഥ് കരുക്കൾ നീക്കിത്തുടങ്ങുന്നു. കുടുംബവിളക്കിന്റെ പുതിയ പ്രൊമോയാണ് ഇപ്പോൾ ആസ്വാദകരിൽ ആകാംക്ഷയുണ്ടാക്കുന്നത്. ഏറെ സന്തോഷവതിയായി രോഹിത്തിനൊപ്പം ശ്രീനിലയത്തിലെത്തുന്ന സുമിത്രയെ

വിരുന്നുവിളിക്കുകയാണ് വേദിക. ഇത് സിദ്ധാർത്ഥിനെ എങ്ങനെ ബാധിക്കുമെന്നും വേദിക എന്തിനുള്ള പുറപ്പാടാണെന്നുമൊക്കെയാണ് പ്രേക്ഷകർ ചോദിക്കുന്നത്. മീര വാസുദേവ് സുമിത്രയായി എത്തുമ്പോൾ കൃഷ്ണകുമാർ മേനോനാണ് സിദ്ധാർത്ഥിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. ശരണ്യയാണ് വേദികയായി എത്തുന്നത്. ഡോക്ടർ ഷാജു ആണ് രോഹിത്ത് എന്ന കഥാപാത്രമായി എത്തുന്നത്. നൂബിൻ ജോണി, എഫ്. ജെ. തരകൻ, ആനന്ദ് നാരായൺ, ദേവി മേനോൻ എന്നിവരും പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

5/5 - (1 vote)