കുടുംബവിളക്ക് ശ്രീനിലയം വീടിന്റെ ഹോം ടൂർ കണ്ടോ?അപ്പൊ ഇതൊക്കെയാണവിടെ നടക്കുന്നത് .. ഞെട്ടിച്ച വീഡിയോ .| Kudumbavilakk Sreenilayam Home Tour Video Malayalam

Whatsapp Stebin

Kudumbavilakk Sreenilayam Home Tour Video Malayalam : കുടുംബവിളക്ക് സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അശ്വതി. കുടുംബ വിളക്ക് സീരിയലില്‍ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്. മുന്‍പ് ആതിര മാധവ് അവതരിപ്പിച്ചിരുന്ന കഥാപാത്രമാണ് ഇത്. ആതിര അഭിനയത്തിൽ നിന്നും മാറി നിന്നപ്പോഴാണ് അശ്വതി ഈ വേഷം അഭിനയിച്ച് തുടങ്ങിയത്. പരമ്പരയിൽ വന്ന് വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ താരത്തിനു സാധിച്ചു. പരമ്പരയിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകർക്കിടയിൽ സജീവമാണ് അശ്വതി.

ഒരു അഭിനയത്രി മാത്രമല്ല നല്ലൊരു മോഡലും കൂടിയാണ് താരം.ഗ്ലാമറസ് ഫോട്ടോസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതിന്റെ പേരിൽ നിരവധി വിവാദങ്ങൾ അശ്വതിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്.
അശ്വതി അഷ്‌ വ്ലോഗ്സ് എന്ന പേരിലാണ് താരത്തിന്റെ യൂട്യൂബ് ചാനൽ.
താരം പങ്കുവെക്കുന്ന ഓരോ വീഡിയോകളും ചിത്രങ്ങളും വളരെ പെട്ടെന്നാണ് ജനശ്രദ്ധ നേടാറുള്ളത്.ഇപ്പോഴിതാ കുടുംബ വിളക്ക് പരമ്പരയിലെ വീട് പ്രേക്ഷകർക്ക് മുൻപിൽ പരിചയപ്പെടുത്തിക്കൊണ്ട് ഒരു വ്ലോഗ് പങ്കുവെച്ചിരിക്കുകയാണ് അശ്വതി.
വീടിന്റെ മുൻഭാഗം മുതൽ ഉൾവശത്തുള്ള ഓരോ കാര്യങ്ങളും വളരെ വിശദമായി തന്നെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വീടിനകത്ത് ഷൂട്ട് ചെയ്യുന്നത് അടക്കം താരം പങ്കുവെച്ച വീഡിയോയിലുണ്ട്.ഈ വീട് ഇപ്പോൾ നിങ്ങൾക്ക് ഞാൻ കാണിച്ചു തരാൻ കാരണം ആദ്യ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയാണ് എന്നും അതിൽ ഞാൻ ഇല്ലാത്തതുകൊണ്ടാണ് എന്നും താരം പറയുന്നു. കൂടാതെ ഷൂട്ട് നടക്കുന്നതുകൊണ്ട് പെട്ടെന്ന് അങ്ങോട്ടുമിങ്ങോട്ടും ഇങ്ങനെ നടക്കാൻ ഒന്നും പറ്റില്ല എന്നും താരം പറയുന്നത് കേൾക്കാം. എന്നാലും വീടിന്റെ ഉൾവശവും മുകൾഭാഗവും ബാൽക്കണിയും എല്ലാം വീഡിയോയിൽ വളരെ വ്യക്തമായി തന്നെ പ്രേക്ഷകർക്കും മുന്നിലേക്ക് അശ്വതി എത്തിച്ചിട്ടുണ്ട്.കൂടാതെ മേക്കപ്പ് ചെയ്യുന്ന സ്ഥലം,കോസ്റ്റും റെഡിയാക്കുന്ന സ്ഥലം എല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കുടുംബവിളക്ക് പരമ്പരയുടെ പ്രേക്ഷകർക്കെല്ലാം തന്നെ പരമ്പരയിലൂടെ ശ്രീനിലയം വീട് പരിചിതമാണ്. ശ്രീനിലയം വീടിന്റെ അകക്കാഴ്ചകളാണ് വീഡിയോയിലൂടെ താരം പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.
ശ്രീ നിലയം വീടിന്റെ ഹോം ടൂർ കാണാൻ കൊതിച്ചിരിക്കുകയായിരുന്നു എന്നും അത് ഞങ്ങൾക്ക് വേണ്ടി പങ്കുവെച്ചതിന് നന്ദി എന്നും കമന്റിൽ ആരാധകർ രേഖപ്പെടുത്തിയിരിക്കുന്നു.

Rate this post