അയ്യേ ഇവരെന്താ കാട്ടുന്നെ? സീരിയൽ താരങ്ങളുടെ വീഡിയോക്കു കമ്മെന്റുമായി സോഷ്യൽ മീഡിയ.|Kudumbavilakk Amrutha Nair With Pratheeksha Funny Dance Video Malayalam

Kudumbavilakk Amrutha Nair With Pratheeksha Funny Dance Video Malayalam : മിനി സ്‌ക്രീനിൽ കുറച്ചു വർഷങ്ങൾ ആയി ടോപ് റേറ്റിങ്ങിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിലെ ശീതൾ എന്നാ കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടി വാങ്ങിയെടുത്ത താരമാണ് അമൃത നായർ. ശീതൾ ആയി എത്തും മുൻപേ തന്നെ താരം മിനി സ്‌ക്രീൻ പരമ്പരകളിലും സ്റ്റാർമാജിക്കിലും പ്രത്യക്ഷപ്പെട്ടിരുന്നു . അമൃതയെ സ്റ്റാർമാജിക്കിലൂടെ പ്രേക്ഷർക്ക് പരിചിതം ആണെങ്കിലും, ഏറ്റവും കൂടുതൽ ശ്രദ്ധ താരത്തിന് ലഭിച്ചത് ശീതൾ എന്ന കഥാപാത്രത്തിലൂടെ തന്നെയാണ്. തനിക്ക് പ്രതീക്ഷിക്കാതെ കൈ വന്ന ഭാഗ്യം ആണ് ശീതൾ എന്ന് എപ്പോഴും അമൃത നായർ

ആരാധകരോട് പറയാറുണ്ട്. ടെലിവിഷനിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാനും താരം ഒരു മടിയും കാണിക്കാറില്ല. ഒരു നടി മാത്രമല്ല നല്ലൊരു മോഡലും കൂടിയാണ് താരം. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിനുണ്ട്.അമൃതയുടെ ലൈഫ് ചേഞ്ചിങ് മോമെന്റ്റ് എന്ന് പറയുന്നത് 2017 ലാണ് സംഭവിക്കുന്നത് . അഭിനയരംഗത്തേക്ക് താരം കടന്നു വരുന്നത് ഈ വർഷമാണ്. അഞ്ചു വർഷമായി താരം അഭിനയ ലോകത്തെ നിറസാന്നിദ്യമാണ്.

ഇപ്പോഴിതാ താരം മറ്റൊരു വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ താരത്തിനൊപ്പമുള്ളത് പ്രതീക്ഷ ജി പ്രതീപ് ആണ്.പ്രതീക്ഷ നല്ലൊരു അവതാരകയും മോഡലും കൂടിയാണ്.മൗനരാഗം പറമ്പരയിലെ സരയു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് പ്രതീക്ഷ. ഇപ്പോൾ രണ്ടുപേരും കൂടി അവതരിപ്പിച്ചിരിക്കുന്ന ഈ വീഡിയോ അണ്ണൻ തമ്പി എന്ന ചിത്രത്തിലെ ഒരുത്തനു മലയുടെ കരുത്താണ് എന്ന പാട്ട് വെച്ചുകൊണ്ടാണ്. അമൃതയുടെ ഏറ്റവും അടുത്ത സുഹൃത്താണ് പ്രതീക്ഷ.

അമൃതയുടെ കാലിൽ കെട്ടിപ്പിടിച്ചിരിക്കുന്ന പ്രതീക്ഷയാണ് വീഡിയോയിൽ ഉള്ളത്. കാലു വലിച്ചെടുക്കാൻ ശ്രമിക്കുമ്പോഴും പ്രതീക്ഷ സമ്മതിക്കുന്നില്ല. കുട്ടിത്തം നിറഞ്ഞ ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. Tag your mental friend എന്നാണ് വീഡിയോക്ക് താഴെ അമൃത കുറിച്ചിട്ടുള്ളത്.

Rate this post