ഒടുവിൽ അത് തന്നെ സംഭവിച്ചു; അപര്ണസ്റ്റോഴ്സ് വിജയകരമായി പ്രവർത്തനമാരംഭിച്ചു.!! അവസരം മുതലാക്കി ജയന്തിയും തമ്പിയും. സാന്ത്വനം വീട്ടിൽ കണ്ണീർ അവസാനിക്കുന്നില്ല.|Santhwanam Today Episode Malayalam

Whatsapp Stebin

Santhwanam Today Episode Malayalam : ഏഷ്യാനെറ്റിൽ ജനപ്രീതി ഏറെ നേടി മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പരയാണ് സാന്ത്വനം. പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവാജ്ഞലി പ്രണയത്തിൽ നിന്നും ഇപ്പോൾ മറ്റൊരു കഥാവഴിയിലാണ് പരമ്പര മുന്നേറുന്നത്. ബാലന്റെയും ദേവിയുടെയും ബാലന്റെ സഹോദരങ്ങളായ ഹരി, ശിവൻ, കണ്ണൻ എന്നിവരുടെയും ജീവിതം നർമ്മവും ജീവിതഗന്ധിയുമായി അവതരിപ്പിക്കുന്ന സാന്ത്വനം സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളിൽ ഏറ്റവുമധികം പ്രേക്ഷകരുള്ള പരമ്പര കൂടിയാണ്. ഹരിയുടെ ഭാര്യയായ അപർണയെ ഹരി പ്രണയിച്ച് വിവാഹം ചെയ്തതാണ്.

അപർണയാകട്ടെ സമ്പന്നനായ തമ്പിയുടെ മകളും. വിവാഹത്തിന് മുൻപ് തന്നെ തമ്പിയെ പറ്റി അറിയാവുന്നവരാണ് ബാലനും കുടുംബവും. എംബിഎ പഠിത്തം പൂർത്തിയാക്കിയിട്ടും സഹോദരങ്ങൾക്കൊപ്പം പലചരക്കു കടയിൽ മാത്രമായി ജീവിതം തള്ളി നീക്കുന്ന ഹരിയെ തമ്പിക്ക് താല്പര്യമില്ല, അതിനാൽ തന്നെ മകളെയും ഹരിയേയും സാന്ത്വനം കുടുംബത്തിൽ നിന്നകറ്റി തന്റെ ബിസിനസ് നോക്കി നടത്തുവാനുള്ള മരുമകനാക്കി ഹരിയെ മാറ്റുക എന്നതാണ് തമ്പിയുടെ ലക്ഷ്യം. മാത്രമല്ല, അതിലൂടെ ബാലനെ ഒന്നുമല്ലാതാക്കുവാനും

തമ്പി ശ്രമിക്കുന്നു. അതിനു വേണ്ടി തന്നെയാണ് മകൾ അപർണയുടെ പേരിൽ തമ്പി സൂപ്പർ മാർക്കറ്റ് തുടങ്ങുന്നത്. എന്നാൽ അപർണ സ്റ്റോഴ്സിന്റെ ഉദ്ഘാടന ദിവസം വീട്ടിലെ അടുക്കളയിൽ കുഴഞ്ഞു വീണു പോകുന്ന ബാലൻ പ്രേക്ഷകരെ കണ്ണീരണിയിക്കുന്നു. ഇതൊന്നുമറിയാതെയാണ് അപർണ സൂപ്പർ മാർക്കറ്റിൽ ഹരിയെ കാത്തിരിക്കുന്നത്. എന്നാൽ അതിനിടയിലും ഹരി ഉദ്ഘാടനത്തിനെത്താത്തത് മനഃപൂർവമാണെന്ന് തമ്പി അപർണയെ പറഞ്ഞ് വിശ്വസിപ്പിക്കുന്നത് നമുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ട പരമ്പരയുടെ പുതിയ പ്രമോയിൽ കാണാനാകും. തമ്പിക്കൊപ്പം തന്നെ അപർണയെ അത്തരത്തിൽ

വിശ്വസിപ്പിക്കാൻ ജയന്തിയും ശ്രമിക്കുന്നുണ്ട്. ഹരി എത്താത്തത് വലിയ വിമർശനമായി തന്നെ തമ്പി അപർണയോട് പറയുന്നു. എന്നാൽ ഉദ്ഘാടനം മനോഹരമായി തന്നെ നടക്കുന്നുണ്ട്. ഇനി ഹരിയുടെ സാന്ത്വനം കുടുംബവും ഉദ്ഘാടനത്തിനെത്താത്തിന്റെ കാരണമറിയുമ്പോൾ അപർണ്ണയും വിഷമിക്കുമല്ലോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. അതേസമയം, അച്ചുവിന്റെ വരവും പുതിയ പ്രമോയിൽ കാണാം. രാജീവ് പരമേശ്വർ, ചിപ്പി, ഗോപിക അനിൽ, അപ്സര, രക്ഷാ രാജ്, സജിൻ എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

5/5 - (1 vote)