ശെരിക്കും ആർക്കാണ് വിശേഷം; കല്യാണിക്ക് വീണ്ടും സങ്കടപ്പെരുമഴയോ .. ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങളുമായ് മൗനരാഗം…|Mounaragam Today Episode Malayalam

Mounaragam Today Episode Malayalam : ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പര ഓരോ ദിവസവും വ്യത്യസ്തമായ കഥാഗതിയിലൂടെയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. കണ്ണീരും വിഷമതകളും വിട്ട് ഓരോ ദിവസവും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് ഇപ്പോൾ പരമ്പരയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പരമ്പരയ്ക്ക് ആരാധകരും ഏറിവരികയാണ്. കല്യാണി എന്ന് സംസാരിക്കുമെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് മറ്റൊരു സന്തോഷ വാർത്തയാണ് ഇപ്പോൾ എത്തുന്നത്.

കഴിഞ്ഞ ദിവസം കല്യാണിയും കിരണും ഒരു അമ്മയും അച്ഛനുമാകാൻ പോകുന്നു എന്നതിൻറെ പ്രൊമോ വീഡിയോ പുറത്തുവന്നിരുന്നു. ഇപ്പോൾ അതിനോട് അനുബന്ധമായി മറ്റു ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുകൊണ്ടിരിക്കുന്നത്. കല്യാണം കഴിഞ്ഞ് കഷ്ടിച്ച് ഒന്നരമാസമായപ്പോഴേക്കും അമ്മയാകുന്നതിന്റെ ലക്ഷണങ്ങൾ സരയു പ്രകടമാക്കി തുടങ്ങി. ഇതേസമയം തന്നെ കിരണിന്റെയും കല്യാണിയുടെയും വിവാഹം കഴിഞ്ഞിട്ട്

ഒന്നരവർഷത്തിലധികമായിട്ടും അവർക്ക് വിശേഷം ഒന്നുമില്ലെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുവാൻ ശ്രമിക്കുന്ന ശാരിയെ കഴിഞ്ഞ പ്രൊമോ വീഡിയോയിൽ കണ്ടിരുന്നു. ഇപ്പോൾ ആശുപത്രിയിൽ സരയുവിന്റെ വിശേഷം ഉറപ്പിക്കാൻ എത്തിയ മനുവിനെയും സരയുവിനെയും ശാരിയേയുമാണ് ഏറ്റവും പുതിയ പ്രൊമോയിൽ കാണാൻ കഴിയുന്നത്. അതേസമയം തന്നെ തങ്ങൾക്ക് ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ ട്രീറ്റ്മെൻറ് നടത്താം എന്ന് പറഞ്ഞു കല്യാണിയെ ആശ്വസിപ്പിക്കുന്ന കീരണിനെയും പുതിയ പ്രൊമോയിൽ കാണുവാൻ കഴിയും. തന്നെ വളർത്തിയത് വിദേശരാജ്യങ്ങളാണെന്നും അതുകൊണ്ടുതന്നെ

നമുക്ക് ഇവിടം വിട്ടു സ്വിറ്റ്സർലൻഡ് പോയി താമസിക്കാം എന്നുമാണ് മനു പറയുന്നത്. അമേരിക്കയേക്കാൾ നല്ല സ്ഥലമല്ലേ സ്വിറ്റ്സർലൻഡ് എന്ന് മരുമകനോട് ചോദിക്കുന്ന ശാരിയും പുതിയ പ്രൊമോയിൽ നിറഞ്ഞുനിൽക്കുന്നു. അതേസമയം തന്നെ മകൾക്ക് വിശേഷമുണ്ട് എന്ന് വന്ന് പറയുന്ന നേഴ്സിനെ കാണിച്ചുകൊണ്ടാണ് പുതിയ പ്രൊമോ അവസാനിക്കുന്നത്. അപ്പോഴും വിശേഷം കല്യാണിയക്കാണോ സരയുവിനാണോ എന്നത് വ്യക്തമാക്കുന്നില്ല. ഇരുവരും ഒരേ ആശുപത്രിയിലാണ് പരിശോധനയ്ക്കായി കാത്തിരിക്കുന്നത്.

Rate this post