സിദ്ധാർഥിനെതിരെ നിയമപോരാട്ടത്തിനോ രോഹിത്?സുമിത്രയ്ക്കിതു ഒരിക്കലും താങ്ങാനാവില്ല;വേദികയും വിട്ടുകൊടുക്കാൻ തയ്യാറല്ല..കുടുംബവിളക്ക് കൂടുതൽ സംഘര്ഷഭരിതമാകുന്നു. | Kudumbavilakk Latest Episode Malayalam

Kudubavilakku latest episode : കുടുംബവിളക്ക് പരമ്പരയിൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം മുടക്കാൻ തന്നാലാകുന്ന എല്ലാ അടവുകളും എടുത്തുകൊണ്ട് സിദ്ധാർത്ഥ്…. പ്രേക്ഷകർക്ക് ഇനി അറിയേണ്ടത് സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം നല്ല രീതിയിൽ നടക്കുമോ, സിദ്ധാർത്ഥ് ഈ വിവാഹം മുടക്കി സുമിത്രയെ വീണ്ടും സിദ്ധാർത്ഥിന്റെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുമോ എന്നുള്ളതാണ്. സുമിത്രയെ തിരികെ ലഭിക്കാൻ വേണ്ടി രോഹിത്തിനെ

അപകടത്തിൽ പെടുത്താൻ ശ്രമിക്കുന്ന സിദ്ധാർത്ഥിനെതിരെ സുമിത്ര പൊട്ടിത്തെറിക്കുന്നുണ്ട്. ഇത്തരം നടപടികൾ അങ്ങനെ വെറുതെ വിട്ടാൽ പറ്റില്ല എന്നും സിദ്ധുവിനെതിരെ രോഹിത് നിയമപോരാട്ടത്തിന് പോകണമെന്നും സുമിത്ര രോഹിത്തിനോട് പറയുന്നുണ്ട്. സുമിത്രയെ തനിക്ക് വീണ്ടും വിവാഹം കഴിക്കാൻ വേണ്ടി തന്റെ ജീവിതത്തിൽ നിന്ന് വേദികയെ ഒഴിവാക്കാനുള്ള പണി പതിനെട്ടും പയറ്റുകയാണ് ഇപ്പോൾ സിദ്ധാർഥ്. എന്നാൽ സിദ്ധുവിന്റെ ജീവിതത്തിൽ നിന്നും താൻ ഒരുകാലത്തും ഒഴിഞ്ഞുപോകില്ല എന്നും സിദ്ധുവിനെ

സുമിത്രയോടൊപ്പം വീണ്ടും ജീവിക്കാൻ സമ്മതിക്കില്ല എന്നുമുള്ള വാശിയിൽ വേദിക ഒട്ടും വിട്ടുകൊടുക്കാതെ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ട്. വീണ്ടും സമ്പത്തിനും നീരവിനും കൂടെ വേദികയെ പറഞ്ഞയക്കാൻ വേണ്ടി ഈ കാര്യങ്ങളെല്ലാം പറഞ്ഞുകൊണ്ട് സിദ്ധാർത്ഥ് സമ്പത്തിനെ കാണുന്നുണ്ടായിരുന്നു. ഇപ്പോൾ നീരവിന് സമ്മാനങ്ങളുമായി സിദ്ധാർത്ഥ് എത്തിയിരിക്കുകയാണ്. താൻ ഒരു സാധുവാണെന്നുള്ള ഭാവത്തിൽ എല്ലാവരുടെയും മുന്നിൽ അഭിനയിച്ച് താൻ നന്നായി എന്നുള്ള രീതിയിലാണ്

സിദ്ധാർത്ഥിന്റെ ഇപ്പോഴത്തെ പെരുമാറ്റം. ഈ പെരുമാറ്റത്തിൽ കുടുംബത്തിലുള്ള എല്ലാവർക്കും നല്ല സംശയമുണ്ട്. എന്തോ ഒരു വലിയ കള്ളക്കളിയുണ്ട് എന്നും ഇത്തരത്തിലൊരു മാറ്റം സിദ്ധാർത്തിന്റെ ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്നുമാണ് ഏവരും പറയുന്നത്. തന്റെ സ്വഭാവത്തിൽ മാറ്റം വരുത്തി സുമിത്രയ്ക്ക് വിവാഹമംഗളാശംസകൾ എല്ലാം നേർന്നുകൊണ്ട് സംസാരിച്ച സിദ്ധാർത്ഥിന്റെ ഈ പെരുമാറ്റത്തിൽ പ്രേക്ഷകർക്ക് നല്ല സംശയമുണ്ട്. വിവാഹം മുടക്കാനുള്ള വലിയൊരു മരുന്ന് തന്റെ കയ്യിലുണ്ടെന്നുള്ള ധൈര്യത്തിലാണ് സിദ്ധാർത്ഥിപ്പോൾ.

Rate this post