സാന്ത്വനം വീടിനിത്‌ കഷ്ടപ്പാടിന്റെ നാളുകളോ? സഹോദരബന്ധങ്ങൾ തകരുന്നു.!! തമ്പിയുടെ കയ്യിലെ കളിപ്പാവയായി സേതു മാറുമോ? | Santhwanam Latest Episode Malayalam

Whatsapp Stebin

Santhwanam Latest Episode Malayalam : ബാലന് മുന്നിൽ തുടരെ തുടരെ പ്രതിസന്ധികൾ വരുമ്പോൾ സേതുവിനും ബാലനുമിടയിലുള്ള നല്ല ബന്ധം തകരുമോ? ബാലനും സേതുവും തമ്മിൽ പിരിയുമോ എന്നുള്ള ആശങ്കയിലാണ് മലയാളം മിനിസ്ക്രീൻ പ്രേക്ഷകർ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ഇപ്പോൾ പരമ്പരയിൽ നടന്നുകൊണ്ടിരിക്കുന്ന നിർണായക മുഹൂർത്തങ്ങൾക്കെല്ലാം പിന്നിലുള്ളത് തമ്പിയുടെ ദുഷ്ടബുദ്ധി ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. ബാലനെയും കുടുംബത്തെയും തമ്മിൽ തെറ്റിക്കാനും ബാലന്റെ

സഹോദരങ്ങളെ ബാലനിൽ നിന്ന് അകറ്റി കുടുംബത്തെ പിരിക്കാനുമുള്ള രാജശേഖരൻ തമ്പിയുടെ അടവുകളിൽ ഒരെണ്ണമാണ് ഇത്. ബിസിനസ് തകർന്ന് ആകെ കടം കയറി നിവർത്തികേട് കൊണ്ട് ഒരു ഹോട്ടലിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന സേതുവിനെ ശിവൻ കാണാൻ എത്തിയ സമയത്ത് സേതുവിനെ ആക്രമിച്ച മദ്യപാനിയായ ആളുകളെ ശിവൻ ഉപദ്രവിക്കുന്നു. ഈ സംഭവത്തിന് പിന്നാലെ സാന്ത്വനത്തിൽ അരങ്ങേറുന്നത് വലിയ തകർപ്പൻ രംഗങ്ങളാണ്. ശിവനെ വെറുതെവിട്ട് പോലീസ് സേതുവിനെ അറസ്റ്റ് ചെയ്തു. സേതുവിനെ സ്റ്റേഷൻ ലോക്കപ്പിലാക്കിയതിന് പ്രതിഷേധം അറിയിച്ച്,

ബാലനെയും കുടുംബത്തെയും കുറ്റപ്പെടുത്തിയും ജയന്തി എത്തിയിട്ടുണ്ട്. ബാലൻ സ്വന്തം അനിയനെ രക്ഷപ്പെടുത്തി സേതുവിനെ ഒറ്റുകൊടുത്തെന്ന് ജയന്തി പറഞ്ഞപ്പോൾ ബാലൻ ആകെ തകർന്നുപോയി. ഇനി വരാൻ പോകുന്ന എപ്പിസോഡുകളിൽ നിന്ന് മാത്രമേ പ്രേക്ഷകർക്ക് ബാലന്റെയും സേതുവിന്റെയും ബന്ധത്തിൽ തകർച്ചയുണ്ടായോ? ഇരുവരും അകലുമോ എന്നുള്ള കാര്യത്തിൽ വ്യക്തത ഉണ്ടാവൂ. സേതുവിനെ

ജാമ്യത്തിലാക്കാൻ തമ്പിയുടെ സഹായം അഭ്യർത്ഥിച്ച് ജയന്തി തമ്പിയെ വിളിക്കുകയും തമ്പി സേതുവിനെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത് സേതുവിനെ തമ്പിയുടെ ഭാഗത്താക്കാനുള്ള നീക്കങ്ങളായിട്ടാണ് പ്രേക്ഷകർ കാണുന്നത്. ഇനി സേതു ജയന്തിയുടെ വാക്ക് കേട്ട് തമ്പിയുടെ കൂടെ നിൽക്കുമോ എന്നുള്ള ഭയമാണ് പ്രേക്ഷകർക്ക്. വരും എപ്പിസോഡുകൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.

Rate this post