കേരള പയ്യനെ വളച്ചെടുത്തു കെട്ടിയ ഇറാനിപ്പെണ്ണിനെ കണ്ടോ ? ഇവരുടെ ലവ് സ്റ്റോറി കേട്ടാൽ ഞെട്ടും ..വീഡിയോ വൈറൽ ..| Iranian Girl Married Kerala Boy Got Viral Malayalam

Whatsapp Stebin

Iranian Girl Married Kerala Boy Got Viral Malayalam : നേഴ്‌സിങ് പഠിക്കാന്‍ ഇറാനില്‍ നിന്നും കേരളത്തിലെത്തിയതാണ് ഹെൻഗാമെ എന്ന യുവതി. എന്നാൽ കേരളത്തിലെത്തി പഠനത്തിനിടെയിൽ മലയാളിയായ വിഷ്ണുവുമായി അവൾ പ്രണയത്തിലായി.ഇവരുടെ പ്രണയത്തിനൊപ്പം വീട്ടുകാർ കൂടി നിന്നതോടെയാണ് ഇപ്പോൾ സ്വപ്ന മംഗലം നടന്നത്.കേരളത്തില്‍ വെച്ച് തന്നെ പ്രണയത്തിലായ ഇരുവരുടെയും വിവാഹത്തിന് രണ്ട് കുടുംബങ്ങളും സമ്മതം മൂളുകയായിരുന്നു. വിവാഹ ശേഷം കേരളത്തിലാണ് വധു ഉള്ളത്. പെണ്‍കുട്ടി തന്നെയാണ് പങ്കുവെച്ചത് ഒരു

വീഡിയോയിലൂടെ തന്റെ പ്രണയ കഥ.ഒരേ കോളേജിലാണ് വിഷ്ണുവും യുവതിയും ഫാർമസി പഠിച്ചത്. ഇവർകണ്ടുമുട്ടിയത് 2017 ലാണ്. തന്റെ സുഹൃത്തുക്കളോടൊപ്പം കാന്റീനില്‍ നിന്ന് ഭക്ഷണംകഴിക്കുകയായിരുന്ന വിഷ്ണു, ഹെൻഗാമെ ആദ്യമായി കാണുമ്പോൾ അവൾ പരിസരം മറന്ന് അവിടെ വെച്ച് പൊട്ടിച്ചിരിക്കുകയായിരുന്നു. ഇരുവരും അന്ന് പരിചയപ്പെട്ടു. കാന്റീനിൽ വെച്ച് പിന്നീട് പരസ്പരം ഇരുവരും
കാണാൻ തുടങ്ങി. തുടർന്ന് വിഷ്ണുവും ഹെന്‍ഗാമെയും തമ്മില്‍ മാസങ്ങളോളം സംസാരിക്കുകയുംആയിരുന്നു.പിന്നീട് ആ പരിചയം സൗഹൃദമായി മാറി. ഭക്ഷണം കഴിച്ചു, അവര്‍ ഒരുമിച്ച് കറങ്ങി നടന്നു,

പാര്‍ട്ടി നടത്തി, പക്ഷേ അപ്പോഴും അവരുടെ ഹൃദയം തുറന്നു പറയാന്‍ സാധിച്ചിരുന്നില്ല. എന്നിരുന്നാലും രണ്ടു പേരും തമ്മിൽ പരസ്പരം സ്‌നേഹിച്ചു തുടങ്ങിയിരുന്നു. ഒരു ദിവസം ഹെന്‍ഗാമെ എനിക്ക് ഒരു മാസത്തേക്ക് സ്വന്തം രാജ്യമായ ഇറാനിലേക്ക് പോകേണ്ടിവരുമെന്ന് പറഞ്ഞു. ഇത് കേട്ട് വിഷ്ണു വികാരാധീനനാവുകയായിരുന്നു. തിരിച്ചു വരുമോയെന്ന് വിഷ്ണു ചോദിക്കുകയും അന്ന് വരുമെന്ന് മറുപടി നല്‍കി ഹെന്‍ഗാമെ പോകുകയായിരുന്നു. ഒരു മാസത്തിന് ശേഷം വീണ്ടും ഹെന്‍ഗാമെ

തിരിച്ചെത്തിയപ്പോള്‍ വിഷ്ണു തന്റെ ഹൃദയം തുറന്നു പറയുകയായിരുന്നു. എന്നാല്‍ ഹെന്‍ഗാമെയാണ് വിഷ്ണുവിനെ പ്രൊപോസ് ചെയ്തത്. ഇരുവരുടെയും ബന്ധം അറിഞ്ഞപ്പോള്‍ പലരും വിലക്കി
എങ്കിലും വ്യത്യസ്ത സംസ്‌കാരവും രാജ്യവും ഭാഷയും ഉള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള തീരുമാനം ആര്‍ക്കും ദഹിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഇരുവരുടെയും കുടുംബാംഗങ്ങള്‍ അവരെ പിന്തുണക്കുകയും ആ കുടുംബം ഇവരോടൊപ്പം നിൽകുകയുമായിരുന്നു.

Rate this post