3 വർഷത്തെ പ്രണയം; സഹനടൻ അജു തോമസുമായുള്ള വിവാഹം .!! സത്യാവസ്ഥ തുറന്നു പറഞ്ഞു സീരിയൽ താരം അമൃത നായർ .|Amrutha Nair Marriage News Malayalam

Amrutha Nair Marriage News Malayalam : കുടുംബവിളക്ക് സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അമൃത എസ് നായർ.തന്റെ ജീവിതത്തിലെ സന്തോഷങ്ങളും പുതിയ പ്രോജക്റ്റിന്റെ വിശേഷങ്ങളും മോംസ് ആന്റ് മീ എന്ന തന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ അമൃത പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ അടുത്തിടെ അമൃത പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. “എന്റെ ഭർത്താവും വീട്ടുകാരും’ എന്ന ക്യാപ്ഷനോടെ പോസ്റ്റ്‌ ചെയ്ത വീഡിയോ പുറത്തു വന്നതോടെ

അമൃത വിവാഹിതയായി എന്ന തരത്തിലുള്ള വാർത്തകളും കമന്റുകളും വീഡിയോയ്ക്ക് താഴെ നിറഞ്ഞു.എന്നാൽ തന്റെ പുതിയ പ്രോജക്റ്റ്‌ ആയ ഗീതാഗോവിന്ദത്തിലെ ക്യാരക്റ്ററിനെയും അതിന്റെ പ്ലോട്ടും പ്രേക്ഷകർക്ക് പരിചയപ്പെടുത്തി നൽകുകയാണ് വീഡിയോയിൽ അമൃത. എന്നാൽ വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്ത പ്രചരിച്ചതോടെ അതിനൊരു മറുപടി വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ താരം തന്റെ യൂട്യൂബ് ചാനലിലൂടെ. തന്റെ സഹനടനായ

അജു തോമസിന്റെയും അദ്ദേഹത്തിന്റെ വധു ജാൻസിയുടെയും വിവാഹ വിശേഷങ്ങളും ഗീതാഗോവിന്ദം സെറ്റിലെ തമാശകളുമാണ് പുതിയ വീഡിയോയിൽ പ്രേക്ഷകർക്കായി അമൃത പങ്കു വയ്ക്കുന്നത്. മൂന്ന് വർഷത്തെ നീണ്ട പ്രണയബന്ധത്തിന് ശേഷം അജു തോമസും ജാൻസിയും ഈ ഫെബ്രുവരിയിലാണ് വിവാഹിതരായത്. ജാൻസിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോയിൽ ഇരുവരുടെയും വിവാഹവിശേഷങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. അടൂർ സ്വദേശിനിയായ വധു ജാൻസി യുകെയിൽ നേഴ്സ് ആണ്.ഇരുവരുടെയും വിവാഹത്തിന് എത്താൻ

കഴിയാത്തതിലുള്ള വിഷമം പങ്കുവയ്ക്കുന്ന അമൃത, അവർക്ക് വേണ്ടി വലിയൊരു ഗിഫ്റ്റും സർപ്രൈസ് ആയി നൽകുന്നുണ്ട്. അജുവിന്റെയും ജാൻസിയുടെയും പുതിയ ജീവിതത്തിന് ആശംസകൾ നേർന്നു കൊണ്ട് നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. ഏഷ്യാനെറ്റിൽ ആരംഭിച്ച പുതിയ പരമ്പരയായ ഗീതഗോവിന്ദത്തിൽ രേഖ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിക്കുന്നത്. അമൃതയുടെ ഭർത്താവായ വരുണിന്റെ വേഷമാണ് അജു തോമസിന്.

3.8/5 - (9 votes)