ഈച്ച പോലുള്ള പ്രാണികളുടെ ശല്യം പാടെ ഇല്ലാതാക്കാം; വീട്ടിൽ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ ട്രിക്കുകൾ ഇതാ..!! | How To Get Rid Of House Flies Naturally

- Use Apple Cider Vinegar Trap – Attracts and traps flies.
- Hang Cloves in Lemon – Acts as a natural repellent.
- Grow Basil or Mint – Fragrant fly deterrents.
- Keep Surfaces Clean – Removes food sources.
- Seal Trash Properly – Prevents fly breeding.
How To Get Rid Of House Flies Naturally : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരാറുള്ള പ്രശ്നങ്ങളിൽ ഒന്നാണ് ഈച്ച പോലുള്ള ചെറിയ പ്രാണികളുടെ ശല്യം. പ്രത്യേകിച്ച് മഴക്കാലമായാൽ അടുക്കള, വീടിന്റെ സിറ്റൗട്ട് പോലുള്ള ഭാഗങ്ങളിൽ ഈച്ചകൾ ധാരാളമായി കണ്ടു വരാറുണ്ട്. അതിനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയാലും മിക്കപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല.
അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി തന്നെ എങ്ങിനെ ഈച്ച ശല്യം ഒഴിവാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈച്ച പോലുള്ള പ്രാണികളുടെ ശല്യം ഒഴിവാക്കാനായി ഉപയോഗിക്കാവുന്ന ഒരു പ്രധാന വസ്തുവാണ് പപ്പായയുടെ ഇല. അതിനായി ആദ്യം തന്നെ പപ്പായയുടെ ഇല ചെറിയ കഷണങ്ങളായി മുറിച്ച് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.
ഈയൊരു കൂട്ട് അരിച്ചെടുത്ത് മാറ്റിവയ്ക്കാം. ശേഷം അതിലേക്ക് അല്പം തൈര് കൂടി ചേർത്ത് മിക്സ് ചെയ്യുക. ഇത് ഒരു പരന്ന പ്ലേറ്റിലോ പാത്രത്തിലോ ആക്കി അടുക്കളയിലെ ജനാല, സിറ്റൗട്ട് പോലുള്ള ഭാഗങ്ങളിൽ കൊണ്ടുവക്കുകയാണെങ്കിൽ ഈച്ചകൾ പെട്ടെന്ന് തന്നെ അതിൽ വന്ന് ചത്ത് വീഴുന്നതാണ്. അതുപോലെ അടുക്കളയിലെ സിങ്കിന് മുകളിലൂടെയുള്ള ഈച്ച ശല്യം ഒഴിവാക്കാനായി തയ്യാറാക്കിവെച്ച പപ്പായയുടെ കൂട്ട് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി സ്പ്രേ ചെയ്തു കൊടുക്കുക.
ശേഷം സാധാരണ രീതിയിൽ ഒരു തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ മാത്രം മതിയാകും. മറ്റൊരു രീതി പപ്പായയുടെ ഇലയും ശർക്കരയും ചേർത്തുണ്ടാക്കുന്ന മിശ്രിതമാണ്. അതിനായി നേരത്തെ ചെയ്ത അതേ രീതിയിൽ പപ്പായയുടെ ഇല അരച്ചെടുത്തതിന്റെ സത്ത് മാത്രമായി അരിച്ചെടുക്കുക. അതോടൊപ്പം അല്പം ശർക്കര കൂടി ചേർത്ത് ഈച്ച വരുന്ന ഭാഗങ്ങളിൽ കൊണ്ടു വയ്ക്കുകയാണെങ്കിൽ അവ പെട്ടെന്നു തന്നെ ചത്തു വീഴുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. How To Get Rid Of House Flies Naturally Credit : POPPY HAPPY VLOGS
How To Get Rid Of House Flies Naturally
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!