ഉണക്കമീൻ ഇനി കടകളിൽ നിന്നും വാങ്ങേണ്ട; വെയിലത്ത് വെക്കാതെ സൂപ്പർ ടേസ്റ്റിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം..!! | Homemade Dried Fish Making

Select fresh fish.
Clean and gut thoroughly.
Rinse with saltwater.
Drain excess water.
Mix with rock salt.
Add turmeric (optional).
Sun-dry on clean mat.
Homemade Dried Fish Making : കാലങ്ങളായി നമ്മുടെ നാട്ടിലെ വീടുകളിൽ ഉണക്കമീൻ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കെമിക്കലുകളും മറ്റും ഉപയോഗിച്ചാണ് കടകളിൽ എത്തുന്ന ഉണക്കമീനുകൾ തയ്യാറാക്കി എടുക്കുന്നത്. അതുകൊണ്ടുതന്നെ അവ കൂടുതൽ അളവിൽ ഉപയോഗിക്കുന്നത് പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണമായേക്കാം.
അതേസമയം വളരെ എളുപ്പത്തിൽ വീട്ടാവശ്യങ്ങൾക്കുള്ള ഉണക്കമീൻ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. അയില പോലുള്ള മീനാണ് ഇതിനായി തിരഞ്ഞെടുക്കുന്നത് എങ്കിൽ കൂടുതൽ നല്ലത്. ആദ്യം തന്നെ മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി അതിനകത്തുള്ള വേസ്റ്റ് എല്ലാം കളഞ്ഞ് വയ്ക്കുക. ശേഷം അത്യാവശ്യം വലിപ്പമുള്ള ഒരു കണ്ടെയ്നർ എടുത്ത് അതിലേക്ക് ഒരു പിടി അളവിൽ ഉപ്പ് വിതറി കൊടുക്കുക.
എടുത്തുവച്ച മീനിന്റെ ഉള്ളിലും പുറത്തുമായി നിറയെ ഉപ്പ് തേച്ചു പിടിപ്പിച്ച ശേഷം തയ്യാറാക്കി വെച്ച കണ്ടയ്നറിലേക്ക്മീൻ വച്ച് മുകളിൽ ഒരു ലയർ കൂടി ഉപ്പിട്ട ശേഷം അടച്ച് ഫ്രീസറിലേക്ക് വയ്ക്കുക. ഒരു ദിവസം കഴിയുമ്പോൾ മീൻ പുറത്തേക്ക് എടുത്ത് അതിലെ വെള്ളം വീണ്ടും കളഞ്ഞതിനുശേഷം കുറച്ചു കൂടി ഉപ്പ് മുകളിലായി വിതറി കൊടുക്കാം. വീണ്ടും അടുത്ത ദിവസം ഇതേ രീതിയിൽ മീനിൽ നിന്നുള്ള വെള്ളം പൂർണ്ണമായും കളഞ്ഞ് വയ്ക്കുക.
ഏകദേശം ഒരാഴ്ച ഇതേ രീതിയിൽ തന്നെ മീൻ സെറ്റ് ചെയ്ത് വെക്കണം.ഈ രീതിയിൽ ചെയ്യുമ്പോൾ തന്നെ മീനിലെ വെള്ളം പൂർണമായും വലിഞ്ഞ് ഉണക്കമീനിന്റെ പരുവത്തിലേക്ക് ആയിട്ടുണ്ടാകും. ഇത് ഉപയോഗിച്ച് വിഭവങ്ങൾ തയ്യാറാക്കുന്നതിന് മുൻപായി കുറച്ചു നേരം ചൂടുവെള്ളത്തിൽ ഇട്ടു വച്ച ശേഷം ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ കറിയും മറ്റും തയ്യാറാക്കി എടുക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Homemade Dried Fish Making Credit : Sheeba’s Recipes
Homemade Dried Fish Making
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!