അച്ചമ്മാർക്ക് എന്തും ആവാലോ? മലയാളികളുടെ പ്രിയപ്പെട്ട താരം ഹരിത ജി നായരുടെ വീഡിയോ വൈറൽ .| Haritha G Nair New Video Out Malayalam

Whatsapp Stebin

Haritha G Nair New Video Out Malayalam : മലയാള പരമ്പരകളിലൂടെ പ്രേക്ഷകർക്ക് മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് ഹരിത ജി നായർ.മലയാള പരമ്പരകളിലൂടെയാണ് താരം അധികവും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.2017 മുതൽ ടെലിവിഷൻ രംഗത്തെ സജീവസാന്നിധ്യമാണ് ഹരിത. ആരോദയം എന്ന റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റ് ആയി ഹരിത തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കസ്തൂരിമാൻ എന്ന പരമ്പരയിലെ സഹ നായികയായും താരം വേഷം ചെയ്തു. തിങ്കൾകലമാനെന്ന പരമ്പരയിലെ

കേന്ദ്ര കഥാപാത്രമായ കീർത്തിയെ അവതരിപ്പിച്ചതും ഹരിതയാണ്. നിലവിൽ സീ കേരളത്തിൽ ശ്യാമാംബരം എന്ന പരമ്പരയിൽ നായിക ആയി താരം വേഷം ചെയ്യുന്നു.കൃഷ്ണഭക്തയായ ശ്യാമയുടെ കഥ പറയുന്ന പരമ്പരയാണ് ശ്യാമാംബരം. നിറത്തിന്റെ പേരിൽ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അവഗണന നേരിടുന്ന ഈ പെൺകുട്ടി മറ്റൊരാളുടെ ശബ്ദമായി മാറുന്നതാണ് പറമ്പരയുടെ കഥ. എന്നാൽ, അവളുടെ ജീവിതത്തിലേക്ക് ആ ശബ്ദത്തെ പ്രണയിക്കുന്ന നായകൻ അഖിൽ എത്തുന്നതോടെ കഥ മാറിമറിയുന്നു . ഹരിത ജി നായർ, രാഹുൽ രാമചന്ദ്രൻ എന്നിവരാണ് മുഖ്യ വേഷത്തിൽ എത്തുന്നത്. പരമ്പരയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് ഹരിത.

റീൽ വീഡിയോകളുമായി പ്രേക്ഷകർക്ക് മുൻപിലേക്ക് താരം എത്താറുണ്ട്. കഴിഞ്ഞദിവസം താരം തന്റെ അച്ഛനോടൊപ്പം ഇട്ട ഒരു വീഡിയോ പ്രേക്ഷകർ നേടിയിരുന്നു. ഈ വീഡിയോ ചേർത്ത് മറ്റൊരു വീഡിയോ ആണ് താരം ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകൾ അച്ഛനെപ്പറ്റി കുറ്റം പറഞ്ഞാൽ ആഹാ, എന്നാൽ അച്ഛൻ മകളെ പറ്റി കുറ്റം പറഞ്ഞാൽ ഓഹോ… എന്ന് പറഞ്ഞുകൊണ്ടാണ് താരം വീഡിയോക്ക് ക്യാപ്ഷൻ കുറിച്ചിരിക്കുന്നത്. ചന്ദന കുറി അണിഞ്ഞു

ഒരു ഗ്രാമിണ സുന്ദരിയായാണ് ഹരിത വീഡിയോയിൽ എത്തിയിരിക്കുന്നത്.ഹരിതയെ അച്ഛൻ തന്റെ സുഹൃത്തുക്കളോട് എന്തെല്ലാമോ പറയുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽ വച്ച് അടക്കയാണ് അടക്കാമരമായാലോ എന്നാണ് അവൾ തന്നെപ്പറ്റി പറഞ്ഞത് എന്നെല്ലാം അച്ഛൻ എന്റെ സുഹൃത്തുക്കളോട് പറയുന്നു. എന്നാൽ ഇത് സിനിമയിലെ ഡയലോഗ് ആണെന്നും ടിക് ടോക് ആണെന്നും താരം മറുപടി പറയുന്നുണ്ട്.താരം വെച്ച് വീഡിയോ നിമിഷനേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

Rate this post