കഴിഞ്ഞ 16 വർഷമായി അവൾ എനിക്കൊപ്പം ഉണ്ട്.!! വിവാഹ വാർഷിക ദിനത്തിൽ ദൈവാനുഗ്രഹത്താൽ ഒരു കാർ സ്വന്തമാക്കി ഹരീഷ് കണാരൻ.!! | Hareesh Kanaran Wedding Anniversary Gift New Car Skoda
Hareesh Kanaran Wedding Anniversary Gift New Car skoda: കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതമായ താരമാണ് ഹരീഷ് കണാരൻ. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയിലൂടെയാണ് ഹരീഷ് മലയാളികളുടെ പ്രിയങ്കരൻ ആയി മാറുന്നത്. ആ ഷോയിൽ ജാലിയൻ കണാരൻ എന്ന പ്രായമുള്ള
വ്യക്തിയായി വേദിയിലെത്തിയ ഹരീഷിൻ്റെ പ്രകടനമാണ് താരത്തെ സിനിമയിലേക്ക് എത്തിച്ചത്. ഉത്സാഹ കമ്മിറ്റി എന്ന അക്കു അക്ബർ ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. നിരവധി ചിത്രങ്ങളിൽ ഹാസ്യതാരമായി താരം തിളങ്ങിയിരുന്നു. ജോർജേട്ടൻസ് പൂരം, ടൂ കണ്ട്രീസ്, ഒപ്പം, കുഞ്ഞിരാമായണം, തപ്തമ ശ്രീ തസ്ക്കര തുടങ്ങിയവ താരത്തിൻ്റെ പ്രധാന ചിത്രങ്ങൾ ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ
താരം താരത്തിൻ്റെ വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. വിവാഹ വാർഷിക ദിനത്തിൽ പുത്തൻകാർ സ്വന്തമാക്കിയ വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. സ്കോഡയുടെ സ്ലാവിയയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. തൻ്റെ വിവാഹ വാർഷിക ദിനത്തിൽ ദൈവാനുഗ്രഹത്താൽ പുതിയ വാഹനം സ്വന്തമാക്കിയെന്ന കുറിപ്പാണ് താരം
പങ്കുവെച്ചത്. ഭാര്യയുടെയും മകളുടെയും കൂടെയുള്ള ചിത്രത്തിനൊപ്പം ചുവപ്പുനിറത്തിലുള്ള കാറിൻ്റെ ഫോട്ടോയും താരം പങ്കുവയ്ക്കുകയുണ്ടായി. കെ എൽ 85 സി 5454 എന്ന ഫാൻസി നമ്പറാണ് താരം പുത്തൻകാറിന് നൽകിയത്. സ്കോഡയുടെ ഏത് തരം കാറാണ് ഹരീഷ് സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. എങ്കിലും 12 ലക്ഷം മുതൽ 20 ലക്ഷം വരെയാണ് ഈ കാറിൻ്റെ ഇപ്പോഴത്തെ വിവിധ വേരിയൻ്റുകളുടെ എക്സ് ഷോറൂം വില. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് എത്തിയത്.