നോ ടെൻഷൻ നോ പേടി.!! മകൻ്റെ സർജറി കഴിഞ്ഞപ്പോൾ പ്രാർത്ഥിച്ചവർക്കും ആശ്വസിപ്പിച്ചവർക്കും നന്ദി പറഞ്ഞ് അമൽ രാജ് ദേവ്.!! | ChakkaPazham Serial Actor Amal Raj sons surgery successfully done

ChakkaPazham Serial Actor Amal Raj sons surgery successfully done: ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം സീരിയലിലെ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് അമൽരാജ് ദേവ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളൊക്കെ പ്രേക്ഷകർ കൈനീട്ടി സ്വീകരിക്കാറുണ്ട്.എന്നാൽ കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ചത് വളരെ വേദനാജനകമായ ഒരു വിശേഷം ആയിരുന്നു. മൂത്തമകൻ ആദിക്ക് കഴിഞ്ഞ ദിവസം നട്ടെല്ലിന് സർജറി ചെയ്യാൻ പോകുന്ന വാർത്തയുമായാണ് താരം ഇൻസ്റ്റഗ്രാമിലൂടെ എത്തിയത്. എന്നാൽ ഇപ്പോൾ മകൻ്റെ സർജറി കഴിഞ്ഞു എന്നും, അവൻ ഇപ്പോൾ

സുഖമായിരിക്കുന്നുവെന്നുമുള്ള സന്തോഷവാർത്തയുമായാണ് നടൻ ഇപ്പോൾ എത്തിയിരിക്കുന്നത്.മകൻ്റെ രോഗവിവരത്തെക്കുറിച്ച് താരം പങ്കുവെച്ചത് ഇങ്ങനെയായിരുന്നു. ‘ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ ആയി അങ്ങനെ ജീവിച്ചു പോകുമ്പോഴാണ് മൂത്ത മകൻ ആദിക്ക് നട്ടെല്ലിന് സ്കോളിയോസിസ് എന്ന രോഗം പിടിപെടുന്നത്. ഏഴെട്ട് മണിക്കൂർ നീണ്ട മേജർ സർജറിയാണ്. പക്ഷേ മകൻ റെഡിയാണ്. അവന് ടെൻഷനില്ലെന്നും, ഈ രോഗത്തെക്കുറിച്ച് വീഡിയോകൾ കണ്ട്

മനസിലാക്കിയിട്ടുണ്ടെന്നും, എല്ലാവരുടേയും പ്രാർത്ഥയുണ്ടാവണം’ എന്നാണ് താരം പങ്കുവെച്ചത്.എന്നാൽ സർജറി കഴിഞ്ഞപ്പോൾ മകൻ്റെ ആശുപത്രിയിലുള്ള ഫോട്ടോയുമായാണ് താരം എത്തിയത്. എടാ മോനേ എന്ന് വിളിച്ചാണ് അദ്ദേഹം സർജറി കഴിഞ്ഞ ശേഷം ഉള്ള ഫോട്ടോ പങ്കുവെച്ചത്. ഞങ്ങളും അവനും ഹാപ്പി ആണെന്നും, ഇന്നലെ ആസ്റ്റർ മെഡിസിറ്റിയിൽ നിന്ന് സ്കോളിയോസിസിൻ്റെ സർജറി കഴിഞ്ഞുവെന്നും, ഇനി നാല് നാൾ കൂടി ആശുപത്രിവാസം ഉണ്ടാകുമെന്നും, പിന്നെ രണ്ടു മാസം റസ്റ്റ് വേണം. ഈ ഘട്ടത്തിൽ

ഞങ്ങൾക്കൊപ്പം നിന്നവർക്കും, പ്രാർത്ഥനകളിൽ ഒപ്പം കൂടിയവർക്കും, ഫോൺ വിളിച്ചു, മെസ്സേജ് അയച്ചു ആശ്വസിപ്പിച്ചവർക്കും, അവനുവേണ്ടി നേരിട്ടെത്തി ആശ്വസിപ്പിച്ചവർക്കും, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും, ചക്കപ്പഴം ടീമിനും, ആസ്റ്റർ മെഡിക്കൽ ടീമിനും, നാടക ബന്ധുക്കൾക്കും മകൻ്റെ സ്കൂൾ ടീച്ചേഴ്സ് ടീമിനും, അങ്ങനെ അറിയുന്നതും അറിയാത്തതുമായ എല്ലാവരും നൽകിയ ധൈര്യവും സപ്പോർട്ടും കരുതലും സ്നേഹവും സാന്ത്വനവും വളരെ വിലപ്പെട്ടതാണ്. വാക്കുകൾക്ക് അതീതമാണ് ഈ സ്നേഹം. എല്ലാവരോടും ഒത്തിരി ഇഷ്ടവും ഒത്തിരി നന്ദിയും. എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

Rate this post