ദീപു എന്ന കള്ളനെ കയ്യോടെ പൊക്കി അനിരുദ്ധ്.!! സ്വന്തം ചോര തന്നെ ചതിക്കയാണെന്ന് അറിഞ്ഞ് സുമിത്ര.!! | Kudumbavilakku Today Episode May 18

Kudumbavilakku Today Episode May 18: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബപരമ്പരയായ കുടുംബവിളക്ക് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ ദീപുവിൻ്റെ വീട്ടിൽ അപ്പുവിനെ പെണ്ണുകാണിക്കാൻ ബ്രോക്കർ വന്നതായിരുന്നു. എന്നാൽ എനിക്ക് ഇപ്പോൾ കല്യാണം വേണ്ടെന്നും, ഞാൻ ഒരു പെൺകുട്ടിയെ കണ്ടെത്തിയിട്ടുണ്ടെന്നും പറഞ്ഞ് അപ്പു പോവുകയാണ്. പിന്നീട് കാണുന്നത് സിദ്ധാർത്ഥ് അനിരുദ്ധിനോട് പ്രതീഷിനെ കുറിച്ച് സംസാരിക്കുകയാണ്. എന്നാൽ പ്രതീഷ് ജയിലിലാണെന്ന് എങ്ങനെ പറയുമെന്ന് കരുതി അവൻ്റെ ഒരു വിവരവും അറിയില്ലെന്ന് പറയുകയാണ്

അനിരുദ്ധ്. പിന്നീട് എനിക്ക് ഒരു സ്ഥലം വരെ പോകാനുണ്ടെന്ന് പറഞ്ഞ് ദീപുവിനെ കാണാൻ അനിരുദ്ധ് പോവുകയാണ്. ദീപുവിൻ്റെ വീട്ടിലെത്തിയ അനിരുദ്ധിനെ കണ്ട് ചിത്രയ്ക്ക് വലിയ സന്തോഷമാവുകയാണ്. എന്നാൽ ചിത്രയെ ചായയെടുക്കെന്ന് പറഞ്ഞ് ദീപു അകത്തേക്ക് പറഞ്ഞയക്കാൻ നോക്കുമ്പോൾ, ഞാൻ ഇവനോട് സംസാരിക്കട്ടെ എന്ന് പറയുകയാണ് ചിത്ര. അങ്ങനെ ചിത്ര നിന്നെ ഓർത്തു നിൻ്റെ അമ്മ കരയാത്ത ഒരു ദിവസം പോലുമില്ല എന്ന് പറഞ്ഞപ്പോൾ, അനിരുദ്ധ് എൻ്റെ അമ്മ അതിന് മ രി ച്ചു പോയില്ലേ എന്ന്

പറയുകയാണ്. പിന്നീട് ദീപുവിനെ കഴുത്തിന് പിടിച്ച് പുറത്ത് തള്ളുകയാണ് അനിരുദ്ധ്. അപ്പോൾ അനിരുദ്ധിൻ്റെ പിറകെ സുമിത്രയും വന്നിരുന്നു. സുമിത്രയുടെ കാല് പിടിച്ച് മാപ്പ് ചോദിക്കുകയാണ് ദീപു. പിന്നീട് എന്തിനാണ് നിങ്ങൾ ഇങ്ങനെയൊരു കളവ് പറഞ്ഞതെന്ന് ചോദിക്കുകയാണ്. ചേച്ചിയെ ചികിത്സിക്കാനുള്ള പണത്തിന് വേണ്ടിയാണ് ഞാൻ പരമശിവത്തിനോട് കടം വാങ്ങിയതെന്നു പറഞ്ഞപ്പോൾ,

ശ്രീനിലയത്തിൻ്റെ കാര്യത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന് പറയുകയാണ് അനിരുദ്ധ്. ഞാൻ കളവ് പറഞ്ഞത് പോലെ തന്നെ നിൻ്റെ ഭാര്യ വീട്ടുകാരും നിന്നോട് കളവാണ് പറഞ്ഞതെന്നും, അവർക്കും ചേച്ചി ജീവിച്ചിരിക്കുന്നത് അറിയാമെന്നും, അവരോട് പോയി ചോദിക്കാൻ പറയുകയാണ്. ഇത് കേട്ട അനിരുദ്ധ് എല്ലാവരും കൂടി എന്നെ ചതിക്കുകയായിരുന്നെന്ന് പറഞ്ഞ് പോവുകയായിരുന്നു. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോവുന്നത്.

Rate this post