ഈ സുന്ദരൻ വില്ലനെ അറിയാത്തവരില്ല.!!ആദ്യമായി മകനെ പരിചയപ്പെടുത്തി ഹരീഷും ചിന്നുവും..കുഞ്ഞിന്റെ പേരും വെറൈറ്റി . | Hareesh Chinnu Introduce New Baby Viral Malayalam

Whatsapp Stebin

Hareesh Chinnu Introduce New Baby Viral Malayalam : നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയ താരമാണ് ഹരീഷ് ഉത്തമൻ. പ്രധാനമായും തെന്നിന്ത്യൻ സിനിമ ലോകത്തെ കീഴടക്കി വാഴുന്ന ഒരു താര വ്യക്തിത്വമാണ് ഇദ്ദേഹം. വില്ലൻ വേഷങ്ങളിലൂടെ ആണ് താരം ജനപ്രീതി നേടിയിട്ടുള്ളത്. പിസാസ്, തനി ഒരുവന്‍, പായുംപുലി, തൊടാരി, ഡോറ എന്നീ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയവയാണ്.മുംബൈ പൊലീസ്, മായാനദി, കോടതി സമക്ഷം

ബാലൻ വക്കീൽ, ഭീഷ്മ പർവം, എന്നീ മലയാള സിനിമകളിലാണ് അദ്ദേഹം ഇക്കാലത്തിനുള്ളിൽ അഭിനയിച്ചിട്ടുള്ളത്. കൈതി, വിക്രം തുടങ്ങിയ ചിത്രങ്ങളിലെ ഹരീഷിന്റെ പ്രകടനവും വളരെയധികം കയ്യടി നേടിയിരുന്നു.ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരാണ് ചിന്നു കുരുവിള. ഇവരും സിനിമ ലോകത്ത് സജീവസാന്നിധ്യമാണ്.നോര്‍ത്ത് 24 കാതം, ലുക്ക ചുപ്പി, കസബ തുടങ്ങിയ ചിത്രങ്ങളിൽ ചിന്നു കുരുവിള മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2022 ജനുവരിയിലായിരുന്നു ചിന്നു കുരുവിളയും ഹരീഷ് ഉത്തമനും വിവാഹിതരായത്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇവരുടെ

chinnu hareesh baby

വിവാഹ ചടങ്ങിൽ പങ്കെടുത്തത്. രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ ഇരുവരും മറക്കാറില്ല. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവ് ആണ് ഇരുവരും. ഇപ്പോഴിതാ തങ്ങളുടെ

വലിയൊരു സന്തോഷമാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇവർക്ക് ഒരു കുഞ്ഞു പിറന്നിരിക്കുകയാണ്. കുഞ്ഞിനോടൊപ്പം ഉള്ള ചിത്രമാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.” This birthday is super special because we are blessed with a baby boy .3/2/23.” എന്ന അടിക്കുറിപ്പ് പോലെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.കൂടാതെ. We have a named him Dhaya എന്നും എഴുതിയിട്ടുണ്ട്.