ആറുപേരെയും ഒരുമിച്ചു കിട്ടാൻ പ്രയാസമാണ് .!! മഞ്ഞുനാട്ടിൽ അവധിയാഘോഷിച്ച്‌ അഹാന കൃഷ്ണയും കുടുംബവും. | Krishnakumar With Family Vaccation Photos Viral Malayalam

Whatsapp Stebin

Krishnakumar With Family Vaccation Photos Viral Malayalam : മലയാളം,തമിഴ് തുടങ്ങി നിരവധി ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് കൃഷ്ണകുമാർ. ഒരു നടൻ എന്ന നിലയിൽ മാത്രമല്ല ഒരു പൊളിറ്റീഷ്യൻ എന്ന നിലയിൽ കൂടി കൃഷ്ണകുമാർ പ്രേക്ഷകർക്ക് സുപരിചിതനാണ്.താരം അഭിനയിച്ച ചിത്രങ്ങളിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകൻ ഇന്നും മനസ്സിൽ ഓർത്തുവയ്ക്കുന്നു. നായകനായും വില്ലനായും സഹനടനായും വേദികളിൽ നിറഞ്ഞാടിയ

വ്യക്തിത്വം.ദൂരദർശൻ ആകാശവാണി എന്നിവയിൽ മുൻപ് ന്യൂസ് റീഡർ ആയും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. 1994ലാണ് ഇദ്ദേഹം വിവാഹിതനാകുന്നത്. ഭാര്യയുടെ പേരാണ് സിന്ധു കൃഷ്ണ.ഇവർക്ക് നാലു മക്കളാണ് ഉള്ളത്.ആഹാന, ദിയ, ഇഷാനി,ഹൻസിക. കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മൂത്തമകളായ അഹാന സിനിമാലോകത്ത് സജീവ സാന്നിധ്യമാണ്. മറ്റു മൂന്ന് മക്കളും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരാണ്. തന്റെ എല്ലാ വിശേഷങ്ങളും കൃഷ്ണകുമാർ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഒരു നടൻ എന്ന നിലയിൽ മാത്രമല്ല നല്ലൊരു

ഭർത്താവ് നല്ലൊരു അച്ഛൻ എന്ന നിലയിൽ കൂടി നല്ലൊരു വ്യക്തിത്വമാണ് കൃഷ്ണകുമാറിന്റെത്. ഇപ്പോൾ ഇതാ താരം തന്നെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സമൂഹശ്രദ്ധ പിടിച്ചുപറ്റുന്നത്. തന്റെ കുടുംബത്തോടൊപ്പം അവധി സമയം ചിലവഴിക്കാൻ സ്വിറ്റ്സർലാൻഡിലേക്ക് പോയിരിക്കുകയാണ് കൃഷ്ണകുമാർ. ഇവിടെ നിന്നും കുടുംബത്തോടൊപ്പം എടുത്ത ചിത്രമാണ് സമൂഹമാധ്യമങ്ങൾ ഇടം പിടിച്ചിരിക്കുന്നത്. ഭാര്യ സിന്ധുവിനൊപ്പം മക്കളോടൊപ്പം എടുത്ത ചിത്രങ്ങൾ ഇതിൽ ഉണ്ട്.

കടുത്ത തണുപ്പുള്ള സ്ഥലമാണ് ഇപ്പോൾ സ്വിറ്റ്സർലൻഡ്. തണുപ്പിനെ അതിജീവിക്കാനുള്ള വസ്ത്രങ്ങളും ഇവർ ധരിച്ചിരിക്കുന്നത് ചിത്രങ്ങളിൽ കാണാം. സ്വിറ്റ്സർലൻഡിലെ ബ്രിൻസ് എന്ന സ്ഥലത്തു നിന്നും എടുത്ത ചിത്രങ്ങളാണ് ഇവ. Good morning from brienz, Switzerland എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് താഴെ ഇപ്പോൾ കമന്റുകൾ രേഖപ്പെടുത്തുന്നത്.

Rate this post