അക്കുമോൾ തന്നെ യഥാർത്ഥ രാജ്യസ്നേഹി; പൂജ്യം കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു അപ്പ.!! കുഞ്ഞുമോനും കുഞ്ഞു മക്കളും തകർക്കുയാണല്ലോ.!! | Cute Akku Mole And Father Funny Video Viral

Cute Akku Mole And Father Funny Video Viral : ഭാരതം എന്ന പേരുകേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം എന്ന പണ്ട് വള്ളത്തോൾ പറഞ്ഞ മാതിരി രാജ്യസ്നേഹികൾ ഒരുപാടാണ്.ഓരോ രാജ്യസ്നേഹിയും പലതരത്തിൽ ആകും രാജ്യസ്നേഹം കാണിക്കുക.അക്കുവിന്റെ രാജ്യസ്നേഹം സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.എഴുതിയ പരീക്ഷയ്ക്ക് എല്ലാം ഇന്ത്യക്കാർ കണ്ടുപിടിച്ച ‘പൂജ്യം’ വാങ്ങിച്ചാണ് അക്കുവിന്റെ രാജ്യസ്നേഹം പ്രകടിപ്പിക്കൽ.
എന്തായാലും നല്ല രസികൻ ആശയം.

മെലഡി മേക്കേഴ്സ് മല എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് അച്ഛനും മക്കളും വീഡിയോ പങ്ക് വച്ചത്.യൂട്യൂബിൽ ഈയിടെ വലിയ ഹിറ്റുകൾ സമ്പാദിച്ചു കൂട്ടികൊണ്ടുള്ള ഇവരുടെ ജേർണി വളരെ കൗതുകമുള്ളതാണ്.
മുതിർന്നവർ മുതൽ കൊച്ചുകുട്ടികളെ വരെ പിടിച്ചിരുത്തുംവിധം രസകരമാണ് അച്ഛന്റെയും മക്കളുടെയും ആശയങ്ങൾ.അതിൽ അക്കുവിന്റെ ശബ്ദവും ക്യൂട്ട്നെസ്സും കൂടി ചേർന്നാൽ അത് വൈറൽ തന്നെ.

വെറും ഇരുപത്തി രണ്ട് മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷത്തിലധികം വ്യൂസ് വീഡിയോയ്ക്ക് ലഭിച്ചു.അക്കുവിനെ യൂട്യൂബിൽ മാത്രമല്ല എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വലിയ സ്ഥാനമാണുള്ളത്.അക്കുവിന്റെ പാട്ടിനും ഡാൻസിനും നല്ല കോമഡികൾക്കും ആരാധകർ ഏറെയാണ്.വലിയ മകൾ കണക്ക് പഠിക്കാനുള്ള ക്ലേശം അച്ഛനോട് ചർച്ച ചെയ്യുമ്പോൾ അച്ഛൻ തിരിച്ചും അദ്ദേഹത്തിന്റെ

പഴയകാലത്തെ ബുദ്ധിമുട്ടുകൾ പറഞ്ഞുകൊടുക്കുന്നു.
സൈൻ തീറ്റ കോസ് തീറ്റ കാലി തീറ്റ എന്നൊക്കെ പറഞ്ഞു അവിടെയും കൗണ്ടർ വാരി എറിയുകയാണ് അച്ഛൻ.ഇതൊക്കെ കേട്ട് കൊച്ചു കുസൃതി അക്കു,താൻ ഈയിടെ ആയിട്ട് എഴുതുന്ന പരീക്ഷകളിൽ മുഴുവൻ പൂജ്യം ആണ് വാങ്ങിക്കുന്നത് എന്ന് അഭിമാനപൂർവ്വം പറയുന്നു.അതെന്താണെന്ന് ചോദിക്കുമ്പോൾ പൂജ്യം ഇന്ത്യക്കാര് കണ്ടുപിടിച്ചതാണെന്നും അത് തുടരെത്തുടരെ വാങ്ങുന്നതിൽ എനിക്ക് അഭിമാനം മാത്രമേ ഉള്ളൂ എന്നും കുസൃതി മറുപടി കൊടുക്കുന്നു.
ഇത് പ്രേക്ഷകരിലും

ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കുന്നു.അക്കു പറഞ്ഞതിനുശേഷം ആണ് പൂജ്യത്തിന് ഇത്ര വിലയുണ്ടെന്ന് മനസ്സിലാക്കിയത് എന്നൊക്കെ ഉള്ള ഗംഭീര കമന്റുകൾ കമന്റ് സെക്ഷനിൽ കാണാം.പുതിയതായി ആരംഭിച്ച ഷോട്ട് വീഡിയോസിലെ എപ്പിസോഡ് നൂറ്റി എട്ടാമത്തേതാണ് ഈ തകർപ്പൻ വീഡിയോ.ചെറിയ സമയം കൊണ്ട് ഇത്രയും വ്യൂസുകൾ നേടിയെങ്കിൽ തുടർന്നും വീഡിയോ വലിയ ഹിറ്റുകൾ സമ്പാദിക്കാൻ ഇടയുണ്ട്.അച്ഛനെയും മക്കളുടെയും വിജയഗാഥയിലെ ഒരു സുപ്രധാന ഏട് ആകട്ടെ ഈ വീഡിയോ.

Rate this post