വിവാഹശേഷം ആദ്യ വിശേഷം.!! ഗോപികയും ജിപിയും ഒരുമിച്ച് എത്തി സന്തോഷം പങ്കുവെച്ച് താരങ്ങൾ.!! | Gopika Anil And Gp Happy News Viral

Gopika Anil And Gp Happy News Viral: നടൻ എന്ന രീതിയിലും അവതാരകൻ എന്ന രീതിയിലും മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നതാരമാണ് ഗോവിന്ദ് പത്മസൂര്യ ജിപി എന്ന സ്റ്റേജ് നാമത്തിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. നടിയായ ഗോപിക അനിലിനെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. സാന്ത്വനം എന്ന പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രത്തെ അഭിനയിച്ച് ആണ് ഗോപിക മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഇരുവരും തമ്മിൽ വിവാഹിതരായതും വളരെയധികം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇവരുടെ വിവാഹം ആരുംതന്നെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. ഇരുവരും പ്രണയ വിവാഹമായിരുന്നില്ല മറിച്ച്

കുടുംബക്കാർ ഒന്നിച്ചെടുത്ത തീരുമാനത്തിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന്റെ മുൻപുള്ള വാർത്തകൾ മുതൽ വിവാഹ ശേഷമുള്ള വാർത്തകൾക്ക് വരെ വലിയ റീച്ചാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇവരും ആരാധകരുമായി പങ്കുവയ്ക്കാൻ മടിക്കാറില്ല. വിവാഹ ശേഷമുള്ള ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെ വിശേഷങ്ങളും ഒന്നിച്ചുള്ള പല പരിപാടികളുടെയും ദൃശ്യങ്ങളും ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. വിവാഹശേഷം ഇരുവരും

ഹണിമൂണിനായി നേപ്പാളിലേക്കാണ് പോയത്. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും പരസ്പരം സ്നേഹത്തോടെയും സപ്പോട്ടോടെയുമാണ് മുന്നോട്ടുപോകുന്നത്. ഇപ്പോഴിതാ വിവാഹ ശേഷം, ഇരുവരും ഒന്നിച്ചുള്ള ആദ്യ ഉദ്ഘാടന ചടങ്ങിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. കോഴിക്കോടുള്ള ആകൃതിയുടെ മൂന്നാമത്തെ ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും ഒന്നിച്ചെത്തിയത്. സാരിയിൽ അതിമനോഹരിയായി ഗോപിക എത്തിയപ്പോൾ കുർത്തയാണ് ജിപി

ധരിച്ചിരിക്കുന്നത്. ഗോപികയുടെ നാട് കൂടിയാണ് കോഴിക്കോട്. ബ്രൈഡൽ ബോട്ടിക്ക്, ജ്വല്ലറി,ഡ്രസ്സ്, സലൂൺ എന്ന് തുടങ്ങി ഒരു കല്യാണത്തിനു വേണ്ട എല്ലാ സാധനങ്ങളും ഒത്തുചേരുന്ന ഒരിടമാണ് ആകൃതി എന്നാണ് ജി പി പറയുന്നത്. അതുപോലെതന്നെ ഒരു സ്ഥാപനത്തിന്റെ വിശ്വാസ്യത വർദ്ധിക്കുന്നത് ഒന്നിൽ കൂടുതൽ ഉണ്ടാകുമ്പോഴാണെന്നും ജി പി പറയുന്നു.

Rate this post