ഒന്നാം പിറന്നാളും ഷഷ്ഠിപൂർത്തിയും ഒരുമിച്ച് ആഘോഷിച്ചു ദേവിക നമ്പ്യാർ.!! പുതിയ വിശേഷം പങ്കുവെച്ച് ദേവിക നമ്പ്യാരും വിജയ് മാധവും.!! | Devika nambiar And Vijay Madhav Son Athmaja Birthday

Devika nambiar And Vijay Madhav Son Athmaja Birthday: നടിയും അവതാരകയും ഒക്കെയായി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച താരമാണ് ദേവിക നമ്പ്യാർ. 2011 ൽ പുറത്തിറങ്ങിയ മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ദേവിക മലയാള സിനിമാ ലോകത്തേക്ക് കടന്ന് വന്നത്. തുടർന്ന് കളഭ മഴ, ഗൾഫ് റിട്ടേൺസ്, സ്നേഹക്കടൽ, കട്ടപ്പനയിലെ ഋതിക് റോഷൻ, വികടകുമാരൻ, തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി എന്നിങ്ങനെ നിരവധി മലയാളം സിനിമകളിലും മയിൽ പാറായി എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചു. അനേകം ടീവി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. എം എ നസീർ സംവിധാനം ചെയ്തു മഴവിൽ മനോരമയിൽ

സംപ്രേക്ഷണം ചെയ്ത പരിണയം എന്ന സീരിയലിലൂടെയാണ് ദേവിക മിനിസ്‌ക്രീനിലേക്ക് കടന്ന് വന്നത്. പിന്നീട് നിരവധി സീരിയലുകളിൽ താരം .സംഗീത സംവിധായകൻ വിജയി മാധവിനെയാണ് ദേവിക വിവാഹം കഴിച്ചത്. 2022 ജനുവരി 22 ന് ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ്‌ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിങ്ങറിലെ മത്സരാർത്തി

കൂടിയായിരുന്നു വിജയ് മാധവ്.ആത്മജ എന്നാണ് ഇവരുടെ ആദ്യത്തെ കണ്മണിയുടെ പേര്. യൂട്യൂബ് വ്ലോഗുകളിലൂടെ ആത്മജയും എല്ലാവർക്കും പരിചിത മുഖമാണ്. ഇപോഴിതാ ആത്മജയുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ ദേവികയുടെ സ്വന്തം നാട്ടിലേക്ക് എത്തിയിരിക്കുകയാണ് ദേവികയും വിജയിയും. എന്നാൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ വരവിനു ദേവികയുടെ അച്ഛന്റെ ഷഷ്ടിപൂർത്തി കൂടി ആഘോഷിക്കാൻ ആണ് താരങ്ങൾ നാട്ടിൽ എത്തിയത്. ആത്മജയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്ത്

ബന്ധുക്കൾ കളിച്ച പിന്നൽ തിരുവാതിര ഉൾപ്പെടെ നിരവധി ആഘോഷ പരിപാടികളോടും പ്രത്യേക പൂജയോടും ഒക്കെ കൂടിയായിരുന്നു ആഘോഷം. വീട്ടുകാരെല്ലാം ഒരുമിച്ചു കൂടിയ സന്തോഷത്തിൽ ആയിരുന്നു ദേവിക. ഷഷ്‌ടിപൂർത്തി പ്രമാണിച്ചു അച്ഛന് ഗോൾഡ് ചെയിൻ ആണ് താരം സമ്മാനിച്ചത്.

Rate this post