പറഞ്ഞ വാക്കു പാലിച്ച് ഗണേഷ്‌കുമാർ ; അർജുന്റെ വീടിൻറെ തറക്കല്ലിടൽ ചടങ്ങു നടത്തി എം എൽ എ ..| Ganesh Kumar MLA News Malayalam

Ganesh Kumar MLA News Malayalam : കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിലൂടെ ഒരു വാർത്ത കാട്ടുതീ പോലെ പ്രചരിച്ചത്. നടനും പത്തനാപുരം എംഎൽഎയും ആയ ഗണേഷ് കുമാർ അർജുൻ എന്ന വിദ്യാർത്ഥിക്ക് നൽകിയ വാക്കുകൾ ആയിരുന്നു സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നത്. നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കണം. ഞാന്‍ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഈ മോനെ ഞാന്‍ നോക്കും.. വീടും കൊടുക്കും. ഈ വാക്കുകൾ ആണ് ഗണേഷ് കുമാർ ഇപ്പോൾ സാക്ഷാത്കരിച്ചു നൽകിയിരിക്കുന്നത്.

പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകൻ അർജുനുമാണ്. ഗണേഷ് കുമാർ നൽകിയ വാക്ക് ഇപ്പോൾ പാലിക്കപ്പെടാൻ പോകുന്നത്. ഇവരുടെ പുതിയ വീടിന്റെ തറക്കല്ലിടൽ കർമ്മം ഗണേഷ് കുമാർ നിർവഹിച്ചു. വീടിന്റെ പ്ലാനും ചിത്രങ്ങളും എംഎൽഎ അർജുനെ കാണിച്ചു. എന്നാൽ അവന്റെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി. പ്രിയ താരത്തെ ചേർത്ത് പിടിച്ച് അർജുൻ ഉമ്മ നൽകുകയും ചെയ്തു. ദൈവമാണ് തന്നെ കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

അതുപോലെ തന്നെ ഈ വീട് നിർമ്മിക്കുന്നത് ഞാനല്ല എന്നും തന്നെ സ്നേഹിക്കുന്ന നാട്ടുകാരാണെന്നും താൻ ഇതിനെല്ലാം ഒരു നിമിത്തമാണെന്നും അദ്ദേഹം പറയുകയുണ്ടായി. അർജുന് പഠിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കി നൽകാമെന്നും പഠനോപകരണങ്ങൾ എല്ലാം വാങ്ങി നൽകാമെന്നും ഗണേഷ് കുമാർ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ മുൻപ് തന്നെ വൈറലായിരുന്നു. അതുപോലെതന്നെ

നാട്ടിലെ ഏറ്റവും പ്രഗൽഭനായ സാറിന്റെ അടുത്ത് സ്പോക്കൺ ഇംഗ്ലീഷിനായി ആഴ്ചയിൽ ഒരു ദിവസം ക്ലാസ്സ് താൻ ഒരുക്കിയിട്ടുണ്ടെന്നും, കൂടാതെ ഓൺലൈനായി ചെയ്യാനുള്ള മറ്റ് സഹായങ്ങൾ എല്ലാം തന്നെ ചെയ്ത് നൽകിയിട്ടുണ്ട് എന്നും ഗണേഷ് കുമാർ പറഞ്ഞു. അർജുൻ തനിക്ക് സഹായം ചെയ്ത എല്ലാവരോടും നന്ദി പറയുന്നതും ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.

Rate this post