തയ്യൽ മെഷീനിൽ ഇതുപോലെ ഓയിൽ ചെയ്തില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും മക്കളെ.!! വീട്ടിൽ തയ്യൽ മെഷീൻ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.. | Easy Sewing Machine Repair Easy Tips

Unplug before starting any repair.
Clean lint and dust from bobbin area.
Oil moving parts gently.
Check needle for bends or damage.
Rethread upper and lower threads correctly.
Tighten loose screws.
Easy Sewing Machine Repair Easy Tips : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും പണ്ടുകാലം തൊട്ടുതന്നെ ഒരു തയ്യൽ മെഷീൻ വാങ്ങി വയ്ക്കുന്ന പതിവ് ഉള്ളതാണ്. കാരണം ചെറിയ രീതിയിൽ എങ്കിലും തയ്യൽ അറിയുന്നവർ വീട്ടിലുണ്ടെങ്കിൽ ഒരു മെഷീൻ വാങ്ങി വയ്ക്കുകയാണെങ്കിൽ അത്യാവശ്യം സ്റ്റിച്ചിങ് ജോലികളെല്ലാം അത് ഉപയോഗിച്ച് ചെയ്യാനായി സാധിക്കും. എന്നാൽ എത്ര തയ്യൽ അറിയുന്ന ആളായാലും മെഷീൻ നല്ല രീതിയിൽ പരിപാലിച്ചില്ല എങ്കിൽ
നൂല് പൊട്ടിപ്പോകാനും തയ്യൽ ഒരു ഭാരപ്പെട്ട പണിയായി മാറാനും സാധ്യതയുണ്ട്. അത്തരമാളുകൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്. തയ്യൽ മെഷീൻ വീട്ടിലുണ്ടെങ്കിൽ അത് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ മാസത്തിൽ കുറഞ്ഞത് രണ്ടുതവണയെങ്കിലും ഓയിൽ നൽകാനായി പ്രത്യേകം ശ്രദ്ധിക്കണം. ഒരുതവണ കാനിലെ ഓയിൽ കഴിഞ്ഞു കഴിഞ്ഞാൽ അത് പിന്നീട് റീഫിൽ ചെയ്ത് ഉപയോഗിക്കാനായി സാധിക്കുന്നതാണ്. റീഫില്ല് ചെയ്യാനായി ഉപയോഗിക്കുന്ന
പ്ലാസ്റ്റിക് ബോട്ടിലുകൾ മെഷീൻ സംബന്ധമായ സാധനങ്ങൾ വാങ്ങുന്ന കടകളിൽ സുലഭമായി ലഭിക്കാറുണ്ട്. ഓയിൽ ഫിൽ ചെയ്ത് കഴിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് മെഷീനിൽ പുറത്തേക്ക് കാണുന്ന ഹോളുകളിൽ എല്ലാം ഓയിൽ കൊടുക്കുക എന്നതാണ്. ഏറ്റവും ആദ്യം ഓയിൽ നൽകേണ്ട ഭാഗം മെഷീൻ തിരിക്കാനായി ഉപയോഗിക്കുന്ന വീലിലാണ്. എന്നാൽ മാത്രമാണ് തുണി സ്റ്റിച്ച് ചെയ്യുന്ന സമയത്ത് മെഷീൻ പെട്ടെന്ന് കറക്കാനായി സാധിക്കുകയുള്ളൂ. അതിനുശേഷം നൂലിടുന്ന മുകൾഭാഗത്തെ ഹോളുകൾ, സൈഡ് വശത്തെ
ഹോളുകൾ, താഴ്ഭാഗത്തെ ഹോളുകൾ എന്നിവിടങ്ങളിൽ എല്ലാം ഓയിൽ കൃത്യമായി നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. പിന്നീട് മെഷീൻ തലകീഴായി വെച്ച ശേഷം അടിഭാഗത്തുള്ള എല്ലാ ഹോളുകളിലും ഓയിൽ ഫിൽ ചെയ്ത് നൽകണം. അകം ഭാഗത്ത് മുഴുവനായും ഓയിൽ ഫിൽ ചെയ്ത് കഴിഞ്ഞാൽ ചവിട്ടാനായി നൽകിയിട്ടുള്ള ഭാഗത്തും ഓയിൽ നൽകേണ്ടതുണ്ട്. മാസത്തിൽ കുറഞ്ഞത് രണ്ടുതവണയെങ്കിലും ഈയൊരു രീതിയിൽ ഓയിൽ നൽകുകയോ അതല്ലെങ്കിൽ ദിവസവും തയ്യൽ തുടങ്ങുന്നതിനു മുൻപായി മെഷീനിൽ ഓയിൽ നൽകുകയോ ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. ഈയൊരു കാര്യം ശ്രദ്ധിക്കുകയാണെങ്കിൽ തന്നെ തയ്യലുമായി ബന്ധപ്പെട്ട വലിയ ഒരു തലവേദന ഒഴിഞ്ഞു കിട്ടും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Sewing Machine Repair Easy Tips Credit : Bobin queen
Easy Sewing Machine Repair Easy Tips
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!