ദിലീപിന്റെയും കാവ്യയുടെയും അനുഗ്രഹത്തോടെ ഉത്തര ; ആശ ശരത്തിന്റെ മകളുടെ വിവാഹത്തിന് ഒഴുകിയെത്തി സിനിമ ലോകം .. വീഡിയോ വൈറൽ .| Dileep And Kavya Madhavan Attend Uthara Sharath Wedding

Whatsapp Stebin

Dileep And Kavya Madhavan Attend Uthara Sharath Wedding : കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രിയ നടി ആശാ ശരത്തിന്റെ മൂത്തമകൾ ഉത്തരയുടെ വിവാഹ വിശേഷങ്ങളാണ്. ചലച്ചിത്രങ്ങളിലൂടെയും പരമ്പരകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് ആശാ ശരത്തും മകൾ ഉത്തരാശരത്തും. ഉത്തരയുടെ അനിയത്തിയുടെ പേരാണ് കീർത്തന.കീർത്തനയും പ്രേക്ഷകർക്ക് സുപരിചിതയാണ്.അഭിനയത്രി, നർത്തകി എന്നതിലുപരി പ്രൊഫഷണൽ ആയി ഒരു മെക്കാനിക്കൽ എൻജിനീയർ കൂടിയാണ് ഉത്തര. ഇപ്പോഴിതാ ഉത്തര വിവാഹിതയായിരിക്കുന്നു. വളരെ

വിപുലമായ ചടങ്ങുകളോടെയാണ് ഉത്തരയുടെ വിവാഹം നടന്നത്.വിവാഹത്തിന്റെ എല്ലാ വിശേഷങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.വിവാഹത്തിന് പങ്കെടുക്കാൻ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒപ്പം നിരവധി താരങ്ങളും വന്നെത്തിയിരുന്നു. ഉത്തരയുടെ വിവാഹത്തിന് എത്തിയ താരങ്ങൾ ആരെല്ലാം എന്ന് അറിയാമോ?
പ്രേക്ഷകരുടെ ജനപ്രിയ നടൻ ദിലീപും കാവ്യയും ആയിരുന്നു കല്യാണത്തിലെ വിശിഷ്ടാതിഥികൾ. കൂടാതെ മറ്റ് നിരവധി താരങ്ങളും പങ്കെടുത്തിരുന്നു.
സിനിമയിൽ നിന്നും മാത്രമല്ല പരമ്പരകളിലും

അഭിനയിക്കുന്ന താരങ്ങൾ കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് ആശാ ശരത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രത്തിൽ
ആശാ ശരത്തിനൊപ്പം അഭിനയിച്ച താരമാണ് അൻസിബ ഹസൻ, ഇവരും വിവാഹത്തിനായി എത്തിച്ചേർന്നിരുന്നു.കൂടാതെ അതിഥി രവി, അനുശ്രീ, ശരണ്യ ആനന്ദ്, മനേഷ് നാരായൺ, നിഖിൽ നായർ ലാൽ, ദീപക് ദേവ്, തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു.

വിവാഹത്തിന് മാത്രമല്ല ഉത്തരയുടെ വിവാഹനിശ്ചയവും താരനിബിടമായിരുന്നു. കൊച്ചിയിൽ വെച്ച് നടന്ന വിവാഹനിശ്ചയിച്ചടങ്ങിൽ പങ്കെടുത്തത് നിരവധി താരങ്ങളാണ്.2023 ഒക്ടോബർ 23 ഞായറാഴ്ച ആയിരുന്നു ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തരയുടെ വിവാഹ നിശ്ചയം നടന്നത്. ഈ ചടങ്ങില്‍ സിനിമാലോകത്തു നിന്നും മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ ജയൻ, വിനീത്, ജയരാജ്, രഞ്ജി പണിക്കർ, ഇടവേള ബാബു, മേജർ രവി തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു.

Rate this post