സാന്ത്വനം താരം അപ്സരയുടെ സഹോദരി വീണ്ടും വിവാഹിതയായി ;വരൻ ആരാണെന്നു കണ്ടോ? വിവാഹ വീഡിയോ പങ്കുവെച്ച് താരം .| Apsara Albin Sister Marriage Viral video Malayalam

Whatsapp Stebin

Apsara Albin Sister Marriage Viral video Malayalam : ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് അപ്സര രത്നാകരൻ. നിരവധി പരമ്പരകളിൽ ഇതിനു മുൻപും താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ആളുകൾ ഏറ്റെടുത്തത് സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രമാണ്. അല്പം കുശുമ്പും കുന്നായ്മയും ഒക്കെയുള്ള കഥാപാത്രം എന്നതിലുപരി സ്നേഹമുള്ള ഒരു അംഗത്തെ പോലെയാണ് കുടുംബ പ്രേക്ഷകർ ജയന്തിയെ സ്വീകരിച്ചത്.

താരത്തിന്റെ വിശേഷങ്ങൾക്കൊക്കെ വളരെ മികച്ച പ്രതികരണം ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവയ്ക്കുന്നത്. യഥാർത്ഥ പേര് അതുല്യ എന്നാണെങ്കിൽ പോലും അപ്സര എന്ന പേരിലാണ് താരം ആളുകൾക്കിടയിൽ അറിയപ്പെടുന്നത്. നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് സ്വീകാര്യത ലഭിച്ച കഥാപാത്രം സാന്ത്വനത്തിലെ ജയന്തി ആണെന്ന് അപ്സര മുൻപ് വ്യക്തമാക്കി. സ്കൂൾ കാലഘട്ടത്തിൽ നാടകങ്ങളിലും മാഗസിനുകളിലും ഒക്കെ നായികയായി പ്രത്യക്ഷപ്പെട്ട അപ്സര അമ്മ

എന്ന സീരിയലിലേക്ക് കടന്നുവന്നത്. അതിനുശേഷം നിരവധി അവസരങ്ങൾ താരത്തിനെ തേടി എത്തുകയായിരുന്നു. നന്നായി അധ്വാനിച്ച് കഷ്ടപ്പെട്ടാണ് താൻ മുന്നോട്ടുള്ള ജീവിതം കൊണ്ടുപോകുന്നതെന്ന് അപ്സര മുൻപ് വ്യക്തമാക്കിയിരുന്നു. ആദ്യവിവാഹം വേർപ്പെട്ട ശേഷം ആൽബിനുമായുള്ള രണ്ടാം വിവാഹത്തിന് ശേഷം അപ്സരയ്ക്ക് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. പക്ഷേ താൻ ഒരിക്കലും അതിനോട് ഒന്നും പ്രതികരിക്കില്ലെന്ന് ഓൺലൈൻ മാധ്യമങ്ങൾ നമ്മളെ സപ്പോർട്ട് ചെയ്യുമ്പോൾ ഒന്നോ രണ്ടോ ചാനലുകൾ മാത്രമാണ് വിമർശിക്കുന്നത് എന്നും അപ്സര പറയുന്നു. അത്തരക്കാർക്ക് മറുപടി

നൽകാൻ പോയാൽ അവരുടെ ചാനലിന് റീച് ഉണ്ടാകുന്നതല്ലാതെ യാതൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ലെൻനാണ് അപ്സരയുടെ നിലപാട്. ഇപ്പോൾ അപ്സരയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു നിമിഷമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സഹോദരിയുടെ വിവാഹം ചിത്രങ്ങളും വീഡിയോകളും ആണ് അത്. അപ്സരയെ പോലെ തന്നെ മുൻപൊരു വിവാഹം കഴിച്ചിട്ടുള്ള ആളാണ് സഹോദരി. എങ്കിൽ പോലും താരത്തിന്റെ രണ്ടാം വിവാഹത്തിന് ആശംസകളുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. മുന്നോട്ടുള്ള ജീവിതം സുഖകരം ആകട്ടെ എന്നും നന്മകൾ നിറയട്ടെ എന്ന് ആണ് അധികവും ആളുകൾ ആശംസിക്കുന്നത്.

Rate this post