പ്രേക്ഷകർ കാത്തിരുന്ന മുഹൂർത്തം.!! സുമിത്രയും മകനും കണ്ടുമുട്ടുമ്പോൾ ..സിദ്ധാർത്ഥ് സരസ്വതിയമ്മയെ കാണുന്നു.!! | Kudumbavilakku Today Episode April 8

Kudumbavilakku Today Episode April 8: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്ത കഥാമുഹൂർത്തങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ, എല്ലാവരും കൂടി അമ്പലത്തിൽ ബലിയിടാൻ വന്നിരിക്കുകയാണ്. വരുന്ന വഴിയിൽ ദീപുവിനെ ഫോൺ വിളിച്ച് രഞ്ജിത അനിരുദ്ധ് ബലിയിടാൻ വന്ന വിവരവും, രണ്ടു പേരും കാണാൻ ഇടയാവരുതെന്നും പറയുകയാണ് രഞ്ജിത. അമ്പലത്തിലെത്തിയ ദീപു അനിരുദ്ധ് ബലിയിടുന്ന സ്ഥലത്തിൻ്റെ എതിരെയാണ് സുമിത്രയെ കൂട്ടിക്കൊണ്ടു പോകുന്നത്. അങ്ങനെ അവിടെ നിന്ന് ബലിയിടുകയാണ്. പൂജ കഴിഞ്ഞപ്പോൾ, അമ്പലത്തിൽ വച്ച് തൊഴുമ്പോൾ, പിറകിൽ നിന്ന് അനിരുദ്ധും തൊഴുകയാണ്. തൊഴുത് കഴിഞ്ഞ് അനിരുദ്ധ് മടങ്ങിയിരുന്നു. അപ്പോഴാണ് ഒരു നിഴൽ പോലെ അനിരുദ്ധിനെ പോലെ സുമിത്രയ്ക്ക് തോന്നുന്നത്. ഉടൻ തന്നെ അവിടെ

നിന്ന് എൻ്റെ മോൻ എന്നു പറഞ്ഞ് ഓടിയ സുമിത്രയോട് എന്താണ് ചേച്ചി എന്നു പറഞ്ഞ് ദീപുവും പിറകെ ഓടുകയാണ്. ഞാൻ അനിയെ കണ്ടു അതാണ് ഞാൻ ഓടിയതെന്ന് പറഞ്ഞപ്പോൾ, ചേച്ചിക്ക് തോന്നിയതാണെന്നും, അവൻ വിദേശത്താണെന്നും പറയുകയാണ് ദീപു. അപ്പോഴാണ് അമ്പലത്തിൻ്റെ മറുവശത്ത് നിന്ന് രഞ്ജിത അനിരുദ്ധിനെ കാണുന്നത്. അനിരുദ്ധിനോട് പലതും സംസാരിച്ച്

പരിചയപ്പെടുകയാണ് രഞ്ജിത. പിന്നീട് കാണുന്നത് സുമിത്ര ശീതളിൻ്റെ വീട്ടിൽ എത്തുകയാണ്. അവിടെ ശീതൾ ഉണ്ടായിരുന്നില്ല. ഡോർ തുറന്ന സച്ചിൻ ശീതളിനെ കണ്ടപ്പോൾ നിങ്ങൾ എന്തിനാണ് ഇവിടെ വന്നതെന്നും, ഇവിടെ വരരുതെന്ന് ഞാൻ പറഞ്ഞതല്ലേയെന്ന് പറയുകയാണ്. പിന്നീട് സുമിത്രയുമായി വാക്കേറ്റമായ സച്ചിനെ സുമിത്ര തല്ലുമ്പോഴാണ് ശീതൾ കയറി വരുന്നത്. സുമിത്രയോട് ശീതൾ അമ്മ നമ്മുടെ

കാര്യത്തിൽ ഇടപെടരുതെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് സിദ്ധാർത്ഥ് കാലങ്ങൾക്ക് ശേഷം സ്വന്തം നാട്ടിൽ എത്തുകയാണ്. അപ്പോഴാണ് വഴിയിൽ വച്ച് സരസ്വതിയമ്മയെ കാണുന്നത്. ഉടനെ വണ്ടിയിൽ നിന്നിറങ്ങി ഓടി അമ്മയെ വിളിച്ചപ്പോൾ, സരസ്വതിയമ്മ ഓട്ടോ കയറി പോയിരുന്നു. ഇതൊക്കെയാണ് ഈ ആഴ്ചയിലെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.

Rate this post