15 വര്‍ഷത്തെ കാത്തിരിപ്പ്‌.!! സ്വപ്നം സഫലീകരിച്ച സന്തോഷത്തിൽ ഡാവിഞ്ചി സുരേഷ്.!! | Davinchi Suresh New Home Highlight Kathakali Gate

Davinchi Suresh New Home Highlight Kathakali Gate: തന്റെ ഏറെ നാളത്തെ സ്വപ്നം നേടിയെടുത്തതിന്റെ സന്തോഷത്തിലാണ് അറിയപ്പെടുന്ന ശില്പിയായ ഡാവിഞ്ചി സുരേഷ്. താൻ പതിനഞ്ച് വർഷമായി ആഗ്രഹിക്കുന ഒരു കാര്യമാണ് തന്റെ വീടിന്റെ ഗേറ്റിനു കഥകളി രൂപത്തിലുള്ള ഗേറ്റ്. ഇപ്പോൾ ഇതാ ആ സ്വപ്നം നടന്നതിന്റെ സന്തോഷം ഡാവിഞ്ചി സുരേഷ് പങ്കുവെക്കുകയാണ്. കഥകളി മുഖമാണ് ഗേറ്റിനു നൽകിയ ഡിസൈൻ. വളരെ മനോഹരമായിട്ടാണ് ഈ ഡിസൈൻ ചെയ്തിട്ടുള്ളത്.

കൂടാതെ ഗേറ്റിന്റെ ദൃശങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ഗേറ്റ് നിർമ്മിച്ചതിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചു ഡാവിഞ്ചി സുരേഷ് വീഡിയോയിൽ വെക്തമായി പറയുന്നുണ്ട്. ജി ഐ ഷീറ്റും സ്‌ക്വയർ പൈപ്പുമാണ് മനോഹരമായി ഒരുക്കിയ കഥകളി മുഖം നിർമ്മിക്കാൻ വേണ്ടി അദ്ദേഹം തിരഞ്ഞെടുത്തത്. പതിമൂന്ന് അടി വീതിയും എട്ട് ഉയരുമാണ് ഗേറ്റിനു ഉള്ളത്. കമ്പ്യൂട്ടറിലാണ് കഥകളി മുഖം ഡിസൈൻ ചെയ്തിരുന്നതെന്ന് അദ്ദേഹം പറയുന്നുണ്ട്.

വിവിധ നിറങ്ങൾ കഥകളി മുഖത്തിനു നൽകിയതിനാൽ അതിഗംഭീരമായി കാഴ്ചയാണ് ഓരോത്തർക്കും സമ്മാനിച്ചിരിക്കുന്നത്. സിഎൻസി കട്ട് ചെയ്താണ് ഓരോ പീസും എടുത്തിട്ടുള്ളത്. കഥകളിയുടെ മുഖം നിർമ്മിക്കാൻ വിവിധ ലയറുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഓരോ ലയറിനു മുകളിലും ഒരിഞ്ച് വ്യത്യാസത്തിൽ വ്യത്യസ്ത പീസുകൾ വെൽഡ് ചെയ്താണ് ഒരുക്കിരിക്കുന്നത്. യഥാർത്ഥ കഥകളി മുഖത്തിൽ നിന്നും വേറിട്ട കഥകളി മുഖമാണ് ഈ ഗേറ്റിനു കാണാൻ സാധിക്കുന്നത്.

എന്നാൽ ഗേറ്റിനു ഏറ്റവും കൂടുതൽ ജനശ്രെദ്ധ നേടുന്നത് കഥകളി മുഖത്തിനുള്ള കണ്ണാണ്. ആരെയും ആകർഷിക്കുന്ന രീതിയിലാണ് മുഖത്തിന്റെ കണ്ണ് ഒരുക്കിട്ടുള്ളത്. ശില്പിയായ ഡാവിഞ്ചി സുരേഷ് ഈ ഗേറ്റിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് പ്രേഷകർക്കിടയിൽ ഏറെ ജനശ്രെദ്ധ നേടുന്നത്. എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

Rate this post