നയനയെ പോകാൻ അനുവദിക്കാതെ മുത്തശ്ശൻ.!! ദേവയാനിയും ജലജയും വീടിന് പുറത്ത്; | Patharamattu Today Episode May 29
Patharamattu Today Episode May 29: ഏഷ്യാനെറ്റ് കുടുംബപരമായ പത്തരമാറ്റ് വളരെ രസകരമായാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നവ്യയുടെ വയറ്റിലുള്ള കുഞ്ഞില്ലെന്ന സത്യം തിരിച്ചറിഞ്ഞ അനന്തപുരി തറവാട്ടുകാർ ഞെട്ടിനിൽക്കുന്ന അവസ്ഥയായിരുന്നു. ഉടൻ തന്നെ ഈ സത്യം അറിയാവുന്ന നയനയെയും ഈ വീട്ടിൽ നിന്നും പുറത്താക്കാനുള്ള തീരുമാനത്തിലായിരുന്നു. ദേവയാനിയും ആദർശ് കള്ളത്തരത്തിന് കൂട്ടു നിന്നതിന് നയനയെയും വീട്ടിൽ നിന്ന് പുറത്താക്കുകയാണ്. ഇനി എനിക്ക് ഇതുപോലെ ഒരു ഭാര്യ വേണ്ടെന്ന് ആദർശ് പറഞ്ഞപ്പോൾ, ദേവയാനി എൻ്റെ മരുമകളായി ഇവൾ വേണ്ടെന്ന് പറയുകയാണ്. ആ
തീരുമാനം തന്നെയായിരുന്നു ജലജയ്ക്കും. ഇതൊക്കെ കേട്ടുനിന്ന കനകദുർഗ്ഗ മുത്തശ്ശിയോട് കാലുപിടിച്ച് മാപ്പ് പറയുകയായിരുന്നു. ഞാനൊന്നുമറിഞ്ഞില്ല എന്നും എൻ്റെ മകൾ ചെയ്ത തെറ്റിന് രണ്ടു പേരെയും കൂട്ടി വീട്ടിലേക്ക് പൊയ്ക്കോളാം എന്ന് പറയുകയായിരുന്നു. എന്നാൽ ഞാൻ വരുന്നില്ല എന്ന് നവ്യ പറയുകയാണ്. എന്നെ കൊന്നാലും ഞാൻ ഇവിടെ നിന്ന് വരില്ലെന്നാണ് നവ്യ പറയുന്നത്. അങ്ങനെ ഞങ്ങൾ
പോവുകയാണെന്നും, നവ്യയ്ക്ക് വേണമെങ്കിൽ വരാമെന്ന് പറഞ്ഞ് ഗോവിന്ദനും നന്ദുവും നയനയും കനകദുർഗ്ഗയും കൂടി വീടുവിട്ട് ഇറങ്ങാൻ പോകുകയാണ്. അപ്പോഴാണ് മുത്തശ്ശൻ നയനയെക്കുറിച്ച് ജ്യോത്സൻ പറഞ്ഞ കാര്യങ്ങൾ ഓർക്കുന്നത്. ശേഷം നയനയെ തിരികെ വിളിക്കുകയാണ്. മോൾപോകാൻ
പാടില്ലെന്നും, ഈ വീട്ടിൽ നവ്യയുടെ ഓരോ ഫങ്ങ്ഷൻ നടക്കുമ്പോഴും നയന എത്രമാത്രം വിഷമിച്ചു കാണുമെന്നും പറയുകയാണ്. ഇതൊക്കെ കേട്ടപ്പോൾ ദേവയാനിയും ജലജയും എങ്കിൽ ഞങ്ങൾ വീടുവിട്ടിറങ്ങാമെന്ന് പറയുകയാണ്. ആരു വീടുവിട്ടിറങ്ങിയാലും കുഴപ്പമില്ലെന്നും നയനമോൾ ഇവിടെ വേണമെന്ന് പറയുകയാണ് മുത്തശ്ശൻ.ഇത് കേട്ട് എല്ലാവരും ഞെട്ടുകയാണ്.