പൂജയെ കൂട്ടി പങ്കജ് വീട്ടിലേക്ക്.!! സന്തോഷത്തിൽ അരവിന്ദും രഞ്ജിതയും; | Kudumbavilakku Today Episode May 29

Kudumbavilakku Today Episode May 29: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്ക് വളരെ രസകരമായാണ് മുന്നോട്ട് പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര അനന്യ വരാത്തതിനെ കുറിച്ച് അനിരുദ്ധിനോട് ചോദിക്കുകയാണ്. അനന്യ വിദേശത്തേക്ക് പോകേണ്ട കാര്യങ്ങൾ നോക്കുകയാണെന്നും, അതിനാലാണ് വരാത്തതെന്നും പറയുകയാണ്. എന്നാൽ സ്വരമോളുടെ സംസാരത്തിൽ നിങ്ങൾ തമ്മിൽ അത്ര യോജിപ്പില്ലെന്നും മനസ്സിലായിട്ടുണ്ട് എന്ന് പറയുകയാണ് സുമിത്ര. അപ്പോഴാണ് അനിരുദ്ധ് നടന്ന

കാര്യങ്ങൾ പറയുന്നത്. അമ്മ ജീവനോടെ ഉണ്ടെന്ന കാര്യം അനന്യയുടെ അച്ഛനുമമ്മയും അറിഞ്ഞിട്ടും എന്നോട് പറയാത്തതിൽ ഞാൻ ചോദിച്ചപ്പോൾ, ഞാൻ അനന്യയുടെ അച്ഛനെയും അമ്മയെയും വഴക്കു പറഞ്ഞതിന് അനന്യയുമായി ഞാൻ വഴക്കാവുകയായിരുന്നു. അങ്ങനെ പ്രശ്നം ഉണ്ടായി എന്ന് പറയുകയാണ്. ആ ഒരു കാര്യത്തിന് നിങ്ങൾ പിണങ്ങേണ്ടതില്ലെന്നും, ഡൈവോഴ്സ് ആവേണ്ട കാര്യമില്ലെന്നും പറയുകയാണ് സുമിത്ര. പിന്നീട് കാണുന്നത് സരസ്വതിയമ്മയും സിദ്ധാർത്ഥും പലതുംകയാണ്. സുമിത്രയുമായി കൂടുതൽ

അടുക്കാനൊക്കെ പറഞ്ഞപ്പോൾ ഞാൻ വിദേശത്തേക്ക് പോവുകയാണെന്ന് പറയുകയാണ് സിദ്ധാർത്ഥ്. നീ വിദേശത്തേക്ക് ഒന്നും പോവേണ്ടെന്നും, നിൻ്റെ അസുഖം മാറിയ ശേഷം നമുക്ക് ഇവിടെ നിന്ന് മാറി താമസിക്കാമെന്ന് പറയുകയാണ് സരസ്വതിഅമ്മ. പിന്നീട് കാണുന്നത് രഞ്ജിതയെയാണ്. രഞ്ജിത അരവിന്ദനെ വിളിച്ച് പങ്കജ് കൂട്ടി വരുന്ന കാര്യമൊക്കെ പറയുകയാണ്. ഇതുകേട്ടപ്പോൾ അരവിന്ദ് ഞെട്ടുകയാണ്. നമ്മുടെ മകന് ഇത്ര ബുദ്ധി വന്നോ എന്നാണ് അരവിന്ദ് ചോദിക്കുന്നത്. ഇനി പൂജയെ കണ്ടു കഴിഞ്ഞാൽ പൊട്ടത്തരമൊന്നും പറയരുതെന്ന് പറയുകയാണ് രഞ്ജിത. പിന്നീട് കാണുന്നത് സുമിത്ര പൂജയെ ഫോൺ വിളിക്കുന്നതാണ്. മോൾ പോയതിൽ വലിയ വിഷമം ഉണ്ട് എന്ന് പറഞ്ഞ സുമിത്രയോട് അമ്മ

വിഷമിക്കേണ്ട ഞാൻ വരുമെന്നും കുറച്ചു ദിവസം രഞ്ജിതാൻ്റിയുടെ വീട്ടിൽ നിൽക്കട്ടെ എന്ന് പറയുകയാണ്. അപ്പോഴാണ് അനിരുദ്ധ് ശീതളിനോട് സുമിത്രയെ അന്വേഷിക്കുന്നത്. ഇപ്പോൾ നമുക്ക് വീണ്ടും പണ്ടത്തെപ്പോലെ അമ്മയില്ലാതെ പറ്റാതെയായെന്നും പറയുകയാണ് ശീതൾ. സച്ചിൻ എനിക്ക് ആരുമില്ല എന്ന് കരുതിയാണ് കൂടുതൽ ഉപദ്രവിച്ചതെന്നു പറഞ്ഞപ്പോൾ ഇനി എന്തിനും ഞാൻ ഉണ്ടെന്ന് പറയുകയാണ് അനിരുദ്ധ്. അപ്പോഴാണ് പങ്കജ് പൂജയെയും കൂട്ടി വീട്ടിലെത്തുന്നത്. അത് കണ്ട് രഞ്ജിതയും അരവിന്ദും അവരെ നോക്കി നിൽക്കുന്ന തോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുകയാണ്.

Rate this post