കഫക്കെട്ട് മാറാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു ഒറ്റമൂലി.!! | Cough Home Remedy

- Honey
- Ginger
- Turmeric milk
- Steam inhalation
- Saltwater gargle
- Lemon juice
Cough Home Remedy: വേനൽക്കാലമായാലും തണുപ്പു കാലമായാലും ഒരേ രീതിയിൽ പിടിപെടുന്ന അസുഖങ്ങളിൽ ഒന്നാണ് കഫക്കെട്ടും തുടർന്ന് ഉണ്ടാകുന്ന ചുമയും. കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ ഒരു പ്രശ്നം കാരണം വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാകും. അതിനായി സ്ഥിരമായി അലോപ്പതി മരുന്നുകൾ കഴിക്കുന്നത് മറ്റു പല അസുഖങ്ങൾ ഉണ്ടാകുന്നതിനും കാരണമാകാറുണ്ട്. അതേസമയം വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ എത്ര പഴകിയ കഫക്കെട്ടും എളുപ്പത്തിൽ എങ്ങനെ അലിയിച്ചു കളയാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു ഒറ്റമൂലി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഒരു വലിയ തണ്ട് വെളുത്തുള്ളി, ഒരു വലിയ കഷണം ഇഞ്ചി, ഒരു നാരങ്ങ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ വെളുത്തുള്ളിയുടെ തോലെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഇഞ്ചിയും ഇതേ രീതിയിൽ തോല് കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്ത് മാറ്റിവയ്ക്കാവുന്നതാണ്. അതോടൊപ്പം തൊണ്ടോടുകൂടി തന്നെ നാരങ്ങാ നാല് കഷ്ണങ്ങളായി മുറിച്ചെടുക്കുക. അരിഞ്ഞുവെച്ച എല്ലാ ചേരുവകളും
ഒരു പാത്രത്തിലേക്ക് ഇട്ട് രണ്ട് ഗ്ലാസ് വെള്ളം കൂടി ഒഴിച്ച ശേഷം നല്ല രീതിയിൽ വെട്ടി തിളപ്പിച്ച് എടുക്കുക. ഏകദേശം വെള്ളം പകുതിയാകുന്നത് വരെയാണ് ഈയൊരു രീതിയിൽ ചെയ്തെടുക്കേണ്ടത്. തയ്യാറാക്കിവെച്ച വെള്ളം ഇളം ചൂടോടുകൂടി തന്നെ അരിച്ചെടുത്ത് ഒരു ഗ്ലാസ്സിലേക്ക് മാറ്റാം. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന വെള്ളം ഇളം ചൂടോടുകൂടി കുറേശ്ശെയായി കുടിക്കുകയാണെങ്കിൽ തൊണ്ടവേദന കഫക്കെട്ട് എന്നീ പ്രശ്നങ്ങളെല്ലാം പെട്ടെന്ന് തന്നെ മാറി കിട്ടുന്നതാണ്. സ്ഥിരമായി അലോപ്പതി മരുന്നുകൾ
കഴിച്ചിട്ടും മാറാത്ത എത്ര പഴകിയ ചുമയും കഫക്കെട്ടും ഈ ഒരു ഒറ്റമൂലി ഉപയോഗപ്പെടുത്തുന്നതിലൂടെ മാറ്റിയെടുക്കാനായി സാധിക്കും. മാത്രമല്ല കുട്ടികൾ മുതൽ പ്രായമായവർ വരെ എല്ലാവർക്കും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു മരുന്നായി ഇതിനെ കണക്കാക്കുകയും ചെയ്യാം. എന്നാൽ എടുക്കുന്ന ക്വാണ്ടിറ്റിയിൽ വ്യത്യാസം വരുത്താനായി പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Cough Home Remedy
Read Also:ഇനി എന്തെളുപ്പം.!! സാരി ഉടുക്കുമ്പോൾ ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ; സാരി ഉടുക്കുന്നവർ ഇതൊന്ന് കണ്ടാൽ പെട്ടെന്ന് സുന്ദരിയാവാം..
കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!