ചമയങ്ങളണിഞ്ഞ് ചിരിച്ചുനിൽക്കുന്ന ഈ സുന്ദരി കൊച്ചിനെ മനസ്സിലായോ? വൈറലായി താരത്തിന്റെ ബാല്യകാലചിത്രം.| Celebrity Childhood

മലയാള സിനിമാ ലോകം കണ്ട എക്കാലത്തെയും സുവർണ്ണ താരങ്ങളിൽ ഒരാളാണല്ലോ ശോഭന. ഒരു അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകിയായും പ്രേക്ഷകരെ വിസ്മയിപ്പിച്ച ശോഭന ബാലചന്ദ്ര മേനോൻ സംവിധാനത്തിൽ 1984 ൽ പുറത്തിറങ്ങിയ ” ഏപ്രിൽ 18″ എന്ന സിനിമയിലൂടെയാണ് അഭിനയ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ ഗ്ലാമറസ് നായികമാരിൽ ഒരാളായി മാറുന്ന കാഴ്ചയായിരുന്നു

കണ്ടിരുന്നത്. മാത്രമല്ല മലയാള സിനിമയിലെ ഇതിഹാസ താരമായ മോഹൻലാലിനൊപ്പമുള്ള ഇവരുടെ കോംബോ ചിത്രങ്ങൾ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ്. നാടോടിക്കാറ്റ്,വെള്ളാനകളുടെ നാട്, മണിച്ചിത്രത്താഴ് തുടങ്ങിയ മോഹൻലാൽ ശോഭന കോംബോ ചിത്രങ്ങൾ മലയാള സിനിമ ആസ്വാദകർ ഒരിക്കലും മറക്കാനിടയില്ല. എന്നാൽ ഒരു വേള അഭിനയ ലോകത്തു നിന്നും മാറി നിന്ന ഇവർ സുരേഷ് ഗോപി,ദുൽഖർ സൽമാൻ എന്നിവർ തകർത്തഭിനയിച്ച

അനൂപ് സത്യൻ സിനിമയായ “വരനെ ആവശ്യമുണ്ട് ” എന്ന ചിത്രത്തിലൂടെ ശക്തമായ ഒരു തിരിച്ചുവരവ് കൂടി നടത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ താരം അത്രതന്നെ സജീവമല്ലെങ്കിലും പലപ്പോഴും ഇവരുടെ ചിത്രങ്ങളും വീഡിയോകളും ആരാധകർക്കിടയിൽ നിമിഷനേരം കൊണ്ട് വൈറലായി മാറാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ ശോഭനയുടെ ഒരു പഴയകാല ചിത്രം ആണ് ആരാധക ഗ്രൂപ്പുകളിലും സിനിമാ ഗ്രൂപ്പുകളിലും ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ചമയങ്ങളും ആഭരണങ്ങളും നെറ്റിയിൽ പൊട്ടും ധരിച്ചുകൊണ്ട് ചിരിച്ചു നിൽക്കുന്ന ശോഭനയുടെ ഒരു കുട്ടിക്കാല ചിത്രമായിരുന്നു ഇത്. ഈയൊരു ചിത്രം ക്ഷണനേരം കൊണ്ട് ആരാധകർക്കിടയിൽ വൈറൽ ആയി മാറിയതോടെ നിരവധി പേരായിരുന്നു പ്രതികരണങ്ങളുമായി എത്തിയിരുന്നത്. കുഞ്ഞു ശോഭനയുടെ മുഖത്ത് കാണുന്ന ആ ചിരി അന്നും ഇന്നും എപ്പോഴും അങ്ങനെ തന്നെയുണ്ട് എന്നായിരുന്നു ആരാധകരിൽ ചിലരുടെ പ്രതികരണം.

A post shared by Shobana Stan Account (@vidamaatex)

Rate this post