സുധി ഇല്ലാത്ത സുധിയുടെ ആദ്യ പിറന്നാൾ.!! ഇന്നലെ ഇവിടെ വന്നെന്നറിയാം രേണു സുധിയെ ഓർക്കുന്നത്.!! | Kollam Sudi Birthday
Kollam Sudi Birthday : മലയാളം ടെലിവിഷൻ രംഗത്ത് നിലവാരമുള്ള കോമഡികൾ കൈകാര്യം ചെയ്തു പ്രേക്ഷകരെ കയ്യിലെടുത്ത വ്യക്തിയാണ് കൊല്ലം സുധി. സുധി ലോകം വിട്ടു പോയിട്ട് ഒരു വർഷം ആകുന്നു. ഇപ്പോൾ സുധിയുടെ പിറന്നാൾ ഓർമിച്ച് ഭാര്യ രേണു തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഫോട്ടോയും അടിക്കുറിപ്പും ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.“രാത്രി, റൂം നിറയെ മുല്ലപ്പൂവിന്റെ മണം ആയിരുന്നു… അറിയാം വന്നു എന്ന്….
ഹാപ്പി ബർത്ത് ഡേ സുജിച്ചേട്ടാ… നിങ്ങളെ ആഴത്തിൽ ഞാൻ സ്നേഹിക്കുന്നു” എന്നായിരുന്നു രേണു സുധിയും ചേർന്നു നിൽക്കുന്ന ഫോട്ടോയ്ക്ക് അടിയിൽ കുറിച്ച ഹൃദയഹാരിയായ വരികൾ. ഇതിനോടകം പോസ്റ്റ് പ്രേക്ഷകരുടെ ഇടയിലൂടെ ശ്രദ്ധ നേടി കഴിഞ്ഞു. മണിച്ചേട്ടന് ശേഷം ഏറ്റവും കൂടുതൽ മലയാളികൾ ഓർത്തിട്ടുള്ള ഒരു മനുഷ്യനായിരിക്കും സുധി എന്നൊക്കെയായിരുന്നു ആരാധകരുടെ
കമന്റുകൾ.രേണുവുമായുള്ള വിവാഹം സുധിയുടെ രണ്ടാം വിവാഹമാണ്. സുധിക്ക് അതിനു മുന്നേ രാഹുൽ എന്ന മകൻ ഉണ്ട്. തന്റെ പിഞ്ചു കുഞ്ഞിനെ ഒറ്റയ്ക്ക് വളർത്താൻ സാധിക്കാതെ വന്നപ്പോൾ അവനെയും എടുത്ത് ജോലിക്ക് പോകേണ്ടി വന്നിരുന്നു. പിന്നീടാണ് സുധി രേണുവിനെ വിവാഹം കഴിച്ചത്. 2023 ജൂൺ 5ന് തൃശ്ശൂർ കൈപ്പമംഗലത്ത് വെച്ച് മൂന്ന് സഹപ്രവർത്തകരോടൊപ്പം സഞ്ചരിച്ച കാർ പിക്കപ്പ് ആയി കൂട്ടിയിടിച്ചാണ് സുധി മ,ര,ണ,പ്പെട്ടത്. കേരളം മുഴുവൻ ഞെട്ടി തരിച്ച വാർത്തയായിരുന്നു അത്. സുധീദാസ് എന്നയാളെ മലയാളികൾ അറിഞ്ഞു തുടങ്ങിയത് കൊല്ലം സുധി എന്ന സ്റ്റേജ് പേരിലാണ്. മലയാളം ടെലിവിഷൻ, സ്റ്റേജ്, സിനിമാ രംഗത്ത് ഒരുപാട് കാലം പ്രവർത്തിച്ച ഹാസ്യ നടനും മിമിക്രിക്കാരനും
ഒക്കെയായിരുന്നു സുധി.ഒഴുക്കുള്ള തന്റെ നർമ്മം കൊണ്ടും നിലവാരമുള്ള തന്റെ ഹ്യൂമർ സെൻസ് കൊണ്ടും മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ആളാണ് സുധി. അതുകൊണ്ടു തന്നെ സുധിയെ അത്രവേഗം ഒന്നും മലയാളികൾക്ക് മറന്നു കളയാൻ സാധിക്കില്ല. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന റിയാലിറ്റി ടിവി ഷോയിലൂടെ മുഖ്യധാരയിലെത്തിയ സുധിക്കും ടീമിനും അവിടെ ഒന്നാം സ്ഥാനക്കാരാകാൻ സാധിച്ചു. പിന്നീട് സ്റ്റാർ മാജിക് ഓൺ ഫ്ലവേഴ്സ് എന്ന കോമഡി ഷോയിലെ സ്ഥിരം കാസ്റ്റ് അംഗം എന്ന നിലയിൽ ഒരുപാട് കാലം മഴവിൽ മനോരമയിൽ തന്നെ പ്രവർത്തിച്ചു പോന്നു. ഒട്ടേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. നിരവധി മലയാളം കോമഡി ഷോകളിൽ അതിഥിയായി സുധി പ്രത്യക്ഷപ്പെട്ടു.