അയ്യോ ടീച്ചറെ തല്ലല്ലേ.!! ആ പൈങ്കിളിക്ക് രണ്ടെണ്ണം കൂടുതൽ; | Chakkapazham Funny Location Video

Chakkapazham Funny Location Video : ഫ്ലവേഴ്സ് ടിവിയിലെ വലിയ ജനസമിതിയുള്ള കോമഡി സീരിയൽ ഷോ ആണ് ചക്കപ്പഴം. കുട്ടികൾ മുതൽ മുതിർന്നവർ വരെ കാത്തിരുന്നു കാണുന്ന കോമഡി പരിപാടിയുടെ അടുത്ത എപ്പിസോഡിന്റെ ചില ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. അവതാരികയും ദുബായിൽ ആർജെ ആയും വർക്ക് ചെയ്യുന്ന അശ്വതി

ശ്രീകുമാർ ആണ് വരാൻ പോകുന്ന എപ്പിസോഡിന്റെ ഷൂട്ടിംഗിന് ഇടയ്ക്കുള്ള ഫോട്ടോസ് പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടുകൂടി ആരാധകരുടെ കുത്തൊഴുക്കാണ് പോസ്റ്റിനു താഴെ. ചൂരൽ എടുത്ത് അശ്വതി ശ്രീകുമാറും വെള്ള ഷർട്ടും നീല യൂണിഫോമിട്ട് മറ്റു ടീം അംഗങ്ങളും നിൽക്കുന്ന രസകരമായ ഫോട്ടോയാണ് ആരാധക ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.ചൂരൽ ഒക്കെ പിടിച്ച് ടീച്ചറായി അശ്വതിയും,

വെള്ള ഷർട്ടും നീല പാന്റും ഒക്കെ ഇട്ട് ശ്രീകുമാറും, അർജുൻ സോമശേഖരും, റാഫിയും അരികിലായി നമ്മുടെ ശ്രുതി രജനീകാന്തും. ആരാധകർക്ക് ഇതുപോരെ ചക്കപ്പഴത്തിലൂടെ റാഫിക്കും ശ്രുതിക്കും ലഭിച്ച സ്വീകാര്യത ചെറുതൊന്നുമല്ല. ടിവി ഷോയിൽ മാത്രമല്ല സാമൂഹിക മാധ്യമങ്ങളിലും ഇവർക്ക് ഗംഭീര ആരാധകരുണ്ട്. മറിമായത്തിലൂടെ പ്രേക്ഷകരുടെ എല്ലാവരുടെയും ഇഷ്ടപ്പെട്ട കഥാപാത്രമായി മാറിയ ഒരാളാണ് എസ് പി ശ്രീകുമാർ.

അവതാരികയായും മറ്റ് ചാനൽ അവാർഡ് ഷോകളിലും മിന്നിത്തിളങ്ങുന്ന താരം അശ്വതിയെ മലയാളി പ്രേക്ഷകർക്ക് എല്ലാവർക്കും സുപരിചിതം ആയിരിക്കും. എന്തുതന്നെയായാലും ടീച്ചർ അമ്മയായി അശ്വതിയും അയ്യോ ടീച്ചറെ അടിക്കല്ലേ എന്ന് ഭാവത്തിൽ മറ്റ് ടീം അംഗങ്ങളും കൂടിയായപ്പോൾ ഫോട്ടോയ്ക്ക് കൗതുകം വീണ്ടും കൂടി. അപ്പോൾ പിന്നെ വരാൻ പോകുന്ന എപ്പിസോഡിന്റെ കാര്യം പറയാനില്ലല്ലോ. ഇവനോട് തന്നെ അശ്വതിയെ കൂടാതെ മറ്റ് ടീം അംഗങ്ങളും ഫോട്ടോകൾ പങ്കുവെച്ചു കഴിഞ്ഞു.

Rate this post