ദൃശ്യം വില്ലന്റെ മകന് ജന്മദിനം.!! അച്ഛന്റെ കാർബൺ കോപ്പി തന്നെയെന്നു ഷാജോണിനോട് ആരാധകർ.!! കലാഭവൻ ഷാജോണിന്റെ പോസ്റ്റ് വൈറൽ.!! | kalabavan Shajon Son’s Birthday

kalabavan Shajon Son’s Birthday : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് കലാഭവൻ ഷാജോൺ. മൈ ഡിയർ കരടി എന്ന സിനിമയിൽ തന്റെ മുഖം കാണിക്കാൻ പറ്റാതെ പോയ നടൻ പിന്നീട് മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ താരത്തിനു അധിക സമയം വേണ്ടി വന്നിരുന്നില്ല. തന്റെ ആദ്യ കാലങ്ങളിൽ ഡയലോഗുകൾ പോലും ഇല്ലാതെ ഓരോ വേഷം ചെയ്യുകയും

പിന്നീട് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ താരത്തെ തേടിയെത്തുകയായിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ, മീന എന്നിവർ തകർത്ത് അഭിനയിച്ച ദൃശ്യം എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതോടെ തന്റെ അഭിനയ ജീവിതം തന്നെ മാറി പോകുകയായിരുന്നു. ഈയൊരു സിനിമയിൽ തനിക്ക് പോലീസ് വേഷം ലഭിക്കാൻ പ്രധാന കാരണം നടൻ കലാഭവൻ മണിയായിരുന്നു. മണിക്ക് വന്ന വേഷം താരം പിന്മാറിയതോടെ

വേഷം ഷാജോൺ എന്ന നടനെ തേടിയെത്തുകയായിരുന്നു. ഇന്ന് മലയാള സിനിമയിൽ കോമഡി വേഷങ്ങൾ മുതൽ വില്ലൻ വേഷങ്ങൾ വരെ ഒരുപോലെ കൈകാര്യം ചെയ്യാനുള്ള ഭാഗ്യം താരത്തിനു ലഭിച്ചു. ദൃശ്യം എന്ന സിനിമയിൽ തന്റെ അഭിനയത്തിന് സംസ്ഥാന അവാർഡും മറ്റ് ഒട്ടനവധി പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു. ഇപ്പോൾ മകൾ ഹന്ന ജോണിന് പിറന്നാൾ

ആശംസകൾ അറിയിച്ച് പങ്കുവെച്ച പോസ്റ്റാണ് ശ്രെദ്ധ നേടുന്നത്.മകളുടെ ഒരു ഫോട്ടോയും താരം പോസ്റ്റിന്റെ കൂടെ പങ്കുവെച്ചിട്ടുണ്ട്. കുടുബ ചിത്രങ്ങൾ അധികം പരസ്യപ്പെടുത്താത്ത ഷാജോൺ മകളുടെ ഫോട്ടോ പിറന്നാൾ ദിനത്തിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരും മലയാളി പ്രേഷകരുമാണ് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. 2004ലാണ് കലാഭവൻ ഷാജോണിന്റെയും ഡിനിയുടെയും വിവാഹം നടന്നത്. ഹന്ന കൂടാതെ താരത്തിനു ഒരു യോഹന്നാൻ എന്ന മകനും കൂടിയുണ്ട്.

Rate this post