സെറീനയെ മുണ്ടുപൊക്കി കാണിച്ച് അഖിൽ മാരാർ; തനി സ്വഭാവം പുറത്ത് .!! അഖിൽ മാരാർക്കുള്ള ലാസ്‌റ് വാർണിങ് ബിഗ്ഗ്‌ബോസിൽ നിന്നും.!! | Biggboss Season Five Today Malayalam

Whatsapp Stebin

Biggboss Season Five Today Malayalam : ഏഷ്യാനെറ്റ് എല്ലാ ദിവസവും രാത്രി 9.30ന് സംപ്രേക്ഷണം ചെയ്തു വരുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഞെട്ടിക്കുന്ന പ്രൊമോയാണ് ഇപ്പോൾ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. “ഞാനെന്റെ ഒറിജിനൽ സ്വഭാവമാണ് ഇതിനകത്ത് കാണിക്കുന്നത്” എന്ന് പറഞ്ഞു മുണ്ടു പൊക്കി കാണിക്കുകയാണ് അഖിൽ മാരാർ. ഇതുകൊണ്ട് മത്സരാർത്ഥികൾ അസ്വസ്ഥരാകുന്നു. “വൃത്തികെട്ട കളി ഡേർട്ടി ഗെയിം എന്നാണ്” ജുനൈസ് അഭിപ്രായപ്പെടുന്നത്.

“പർപ്പസ്ഫുളി ഒരാളെ തുണി പൊക്കിക്കാണിക്കുന്നത് മോശം തന്നെയാണ്” എന്ന് നാദിറയും പറയുന്നു. “ഷീ ഈസ്‌ നോട്ട് കംഫർട്ടബിൾ വിത്ത് ഇറ്റ്” എന്ന റിയാസിന്റെ അഭിപ്രായം കേട്ട് “പറഞ്ഞോ കംഫർട്ടബിൾ അല്ലെന്ന് പറഞ്ഞോ?” എന്ന് അഖിൽ ചോദിക്കുന്നു. “ഞാൻ കംഫർട്ടബിൾ അല്ല” എന്നാണ് സെറീന പറയുന്നത്. ഇതിനിടയിൽ അഖിൽ മാരാർ മുണ്ട് പൊക്കിക്കാണിച്ചു എന്ന് ജുനൈസ് റിനോഷിനോട് പറയുന്നു. ഇത് കേട്ട് എപ്പോൾ എന്ന് ചോദിച്ച ശോഭയോട് കുറച്ചു മുമ്പ് എന്ന് പറഞ്ഞുകൊണ്ട് അവസാനിക്കുന്ന പ്രോമോ ആണ് ഏറ്റവും പുതിയതായി ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്.

സെറീനയെ മുണ്ട് പൊക്കിക്കാണിച്ച് അഖിൽ മാരാർ “എന്ന ക്യാപ്ഷനോടെയാണ് ഏഷ്യാനെറ്റ് ഇന്നത്തെ പ്രൊമോ പുറത്തുവിട്ടിരിക്കുന്നത്. വലിയ പിന്തുണയുള്ള മത്സരാർത്ഥിയാണ് അഖിൽ മാരാർ. ഇതേ അഖിൽ മാരാരെ മോഹൻലാൽ പലവട്ടം ശകാരിച്ചിട്ടുമുണ്ട്. എന്നാൽ ബിഗ് ബോസ് ഷോയുടെ മാന്യതയെ തകർക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ അഖിൽ മാരാർ ചെയ്തിരിക്കുന്നത്. പ്രൊമോയ്ക്ക് താഴെയുള്ള കമന്റുകൾ അഖിൽമാരാരെ വിമർശിച്ചുകൊണ്ട് നിറയുന്നു.

അഖിലിന്റെ ക്യാരക്ടർ പുറത്തുവന്നതിൽ സന്തോഷം, ഓവർ കോൺഫിഡൻസ് ആണ് മാരാരെ തകർക്കുന്നത്, തുടക്കം മുതൽ അഖിൽ എന്ന മെയിൽ ഡോമിനന്റ് ക്യാരക്ടറിനെ തിരിച്ചറിയാൻ കഴിഞ്ഞതിലും ഇയാൾക്ക് വോട്ട് കൊടുക്കാത്തതിലും അഭിമാനിക്കുന്നു തുടങ്ങിയ കമന്റുകളാണ് ഇപ്പോൾ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. ഓരോ തെറ്റിനും ഉടനടി ബിഗ് ബോസ് പ്രതികരിക്കാറുണ്ട്. ഇനി എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം. അഖിൽ മാരാർ ഉണ്ടാക്കിയെടുത്ത ഇമേജ് തകരുന്നതായാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. മെയിൽ ഡോമിനൻസിനെ വെല്ലുവിളിക്കുന്ന റിയാസും പ്രതികരിക്കുന്നതായി പ്രോമോയിൽ കാണുന്നു. ഇനി കളി മാറും. കാത്തിരുന്ന് കാണാം.

Rate this post