ആരാധകർ കാത്തിരുന്ന നിമിഷം; അപർണ തോമസിന്റെ പുതിയ വിശേഷം.!! ആശംസകളറിയിച്ച് മഞ്ജു വാര്യരും സാനിയയും.!! | Aprna Thomas And Jeeva Happy Viral News

Aprna Thomas And Jeeva Happy Viral News : സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് അപർണ തോമസും ജീവ ജോസഫും. വളരെ പെട്ടെന്ന് തന്നെ മലയാളികൾക്കിടയിൽ അവതാരകരായെത്തി തങ്ങളുടേതായ സ്ഥാനം നേടിയെടുത്ത ഇരുവരും ഇന്നും സോഷ്യൽ മീഡിയയും സജീവ സാന്നിധ്യമാണ്. യൂട്യൂബ് ചാനലിലൂടെ ഇരുതാരങ്ങളും തങ്ങളുടെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച് യൂട്യൂബിൽ ഇരുവരും ആക്റ്റീവ് ആയിരുന്നില്ല.

അതിന് കാരണം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരങ്ങൾ. തങ്ങളുടെ പഴയ യൂട്യൂബ് ചാനൽ വേണ്ടെന്നു വയ്ക്കുകയുണ്ടായി എന്നും അതിൻറെ കാരണങ്ങളുമാണ് പുതിയ യൂട്യൂബ് ചാനലിലെ ആദ്യ വീഡിയോയിലൂടെ താരങ്ങൾ പറയുന്നത് യൂട്യൂബ് പാർട്ണറുമായി ഉണ്ടായ ചില പ്രശ്നങ്ങൾ നിമിത്തം പഴയ ചാനൽ ഉപേക്ഷിക്കുകയായിരുന്നു. പഴയ കാര്യങ്ങൾ ഓർത്തെടുക്കുവാനോ ചികഞ്ഞെടുത്ത് സമയം കളയുവാനോ തങ്ങൾ ഇഷ്ടപ്പെടുന്നില്ലെന്നും താരങ്ങൾ പറയുന്നു. പുതിയ ചാനലിലെ ആദ്യ വീഡിയോയിലൂടെയാണ് ജീവയും അപർണയും തങ്ങളുടെ വിശേഷങ്ങളും കഴിഞ്ഞ അഞ്ച് മാസക്കാലയളവിൽ നിമിഷങ്ങളും ഒക്കെ ആരാധകരുമായി സംവദിക്കുന്നത്. ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരുപാട് ആളുകളിൽ നിന്ന് സപ്പോർട്ട് ലഭിച്ചു. പഴയ യൂട്യൂബ് ചാനലിന് വേണ്ടി രണ്ടുവർഷം ഒരുപാട് പരിശ്രമിച്ചു.

അതുകൊണ്ടുതന്നെ അഞ്ചു മില്യണിൽ അധികം സബ്സ്ക്രൈബ് ആയിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത് എന്നാൽ പുതിയ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ കാണാനോ ഞങ്ങൾ ആരെയും നിർബന്ധിക്കില്ല. നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ ചെയ്യുക. ഉടനെയൊന്നും മില്യൻ സബ്സ്ക്രൈബ് അടിച്ച് കേക്ക് കട്ട് ചെയ്യാൻ ഒന്നും ഞങ്ങൾ ഉദ്ദേശിക്കുന്നില്ല എന്ന് താരങ്ങൾ പറയുന്നു. യൂട്യൂബ് ചാനൽ തനിക്ക് ഉണ്ടാക്കിയ മാറ്റത്തെപ്പറ്റി അപർണ തുറന്നു പറയുന്നുണ്ട്. കഴിഞ്ഞ അഞ്ചുമാസം കാലയളവ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു റസ്റ്റിങ് ടൈം ആയിരുന്നു. പലതും ചിന്തിക്കുവാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. യൂട്യൂബിൽ ഞാൻ അത്ര ആക്ടീവ് ആയിരുന്നില്ല എങ്കിലും ഇൻസ്റ്റഗ്രാമിൽ വളരെയധികം ആക്ടീവ് ആയിരുന്നു.

എന്നാൽ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ തരുന്നതിലും അധികം ചാൻസ് നമുക്ക് യൂട്യൂബ് ആണ് നൽകുന്നത്. മണിക്കൂറുകളോളം ഇരുന്ന് പ്രിയപ്പെട്ടവരുമായി സംവദിക്കാനുള്ള അവസരം യൂട്യൂബ് തരുന്നതുപോലെ ആരും തരുന്നില്ല. ഇടയ്‌ക്കൊക്കെ നിങ്ങൾ ചാനൽ നോക്കുക എപ്പോഴാകും വീഡിയോ വരുന്നതെന്ന് മുൻകൂട്ടി പറയാൻ പറ്റില്ല എന്നും താരങ്ങൾ പറയുന്നു. എന്തുതന്നെയായാലും ആദ്യ വീഡിയോയിലൂടെ തന്നെ നിരവധി സബ്സ്ക്രൈബെഴ്സിനെ നേടിയെടുക്കുവാൻ താരങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലെ മാതൃകാ ദമ്പതികളായാണ് ജീവയെയും അപർണയെയും പലരും വിശേഷിപ്പിക്കുന്നത്.

3.4/5 - (8 votes)