അടിമുടി മാറി ഇത്തവണത്തെ ബിഗ്ഗ്‌ബോസ് ; ബിഗ്‌ബോസിൽ ഇത്തവണ സാധാരണക്കാരും.. അവതാരകനാവാൻ ഇദ്ദേഹവും ..| Bigboss Season Five Contestant Malayalam

Bigboss Season Five Contestant Malayalam : ടെലിവിഷൻ പ്രേക്ഷകർക്ക് എന്നും ഒരു ത്രില്ല് തന്നെയാണ് ബിഗ്ഗ്‌ബോസ് ഷോ. മലയാളത്തിൽ നാല് സീസണുകൾ പൂർത്തിയാക്കിയ ബിഗ്ഗ്‌ബോസ് ഇപ്പോഴിതാ അഞ്ചാം സീസണിന് തയ്യാറെടുക്കുകയാണ്. ഇത്തവണ ബിഗ്ഗ്‌ബോസ്സിൽ സാധാരണക്കാരുടെ പ്രതിനിധിയായി ഒരാൾ പങ്കെടുക്കും എന്ന വാർത്ത ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. സെലിബ്രെറ്റികളായ മത്സരാർത്ഥികൾക്കൊപ്പമാണ് സാധാരണക്കാരുടെ പ്രതിനിധി പങ്കെടുക്കുക. ആരൊക്കെയാകും ഇത്തവണ

ഷോയിൽ പങ്കെടുക്കുക എന്നത് സംബന്ധിച്ചുള്ള പ്രവചനങ്ങളും മറ്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. തന്നെ ബിഗ്‌ബോസിൽ നിന്നും വിളിച്ചെന്നും താൻ ബിഗ്‌ബോസ് ഷോയ്ക്ക് പറ്റിയ ഒരാളല്ല എന്ന് തോന്നിയതുകൊണ്ട് പോകുന്നില്ല എന്നും സ്റ്റാർ മാജിക് താരം ബിനു അടിമാലി അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. തന്റെ കുഞ്ഞിന്റെ പ്രായം പരിഗണിച്ച് ബിഗ്‌ബോസിൽ ഇത്തവണ പോകുന്നില്ലെന്ന് യൂടൂബർ രേവതി തുറന്നുപറഞ്ഞിരുന്നു. നടി ബീന ആന്റണി, സീമ ജി നായർ, സിനിമാതാരം ഗായത്രി സുരേഷ്,

സാന്ത്വനം സീരിയലിൽ കല്ലുമോളുടെ അമ്മയായി എത്തിയ പ്രഭ ആർ കൃഷ്ണൻ, സുന്ദരി സീരിയലിലെ നായകൻ സാനിഫ് അലി എന്നിവർ ഇത്തവണ ബിഗ്ഗ്‌ബോസ്സിൽ എത്തുമെന്നാണ് പ്രവചനങ്ങൾ പുറത്തുവരുന്നത്. യൂ ടൂബർ സീക്രട്ട് ഏജന്റ് എന്ന സായ്, സിനിമാതാരം ശ്രീജിത്ത്‌ വിജയ്, ഓൺലൈൻ ചാനൽ അവതാരകരായ വീണ മുകുന്ദനും പാർവതി ബാബുവും, നടൻ ജീഷിൻ മോഹൻ, ജോൺ ജേക്കബ്, ടെലിവിഷൻ അവതാരക മീര അനിൽ, അമൃത എസ് നായർ,

സോഷ്യൽ മീഡിയ വൈറൽ കപ്പിൾ മീത് മിരി തുടങ്ങിയ പേരുകളും പ്രവചനങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. എന്തായാലും ബിഗ്ഗ്‌ബോസ് ഷോയുടെ അഞ്ചാം സീസൺ മോഹൻലാൽ തന്നെ അവതരിപ്പിക്കും എന്ന വാർത്തയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കൂടുതൽ ശക്തമായ ഒരു ബിഗ്ഗ്‌ബോസ് മത്സരക്കാഴ്ച്ചക്ക് കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ.

Rate this post