എന്റെ പ്രിയപ്പെട്ട സുഹൃത്ത് ; സഹോദരിയെ ചേർത്ത് നിർത്തി ഗോപിക .. രണ്ടുപേരും ഒരുമിച്ച് ഇനി എന്ന് ആരാധകർ .|Gopika Anil with sister Keerthana Anil

Gopika Anil with sister Keerthana Anil : കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ഗോപിക അനിൽ. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഗോപിക ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകഹൃദയം കവരുകയായിരുന്നു ഗോപിക. സാന്ത്വനത്തിന് മുമ്പ് സീ കേരളത്തിലെ കബനി എന്ന പരമ്പരയിൽ കേന്ദ്രകഥാപാത്രമായി എത്തിയിരുന്നെങ്കിലും അന്നൊന്നും ലഭിക്കാത്ത സ്വീകാര്യതയും ആരാധകസമ്പത്തുമാണ് പിന്നീട് ഗോപികക്ക് ലഭിച്ചത്.

ഗോപികക്ക് അഭിനയം ഒരു പുതിയ കാര്യമേ അല്ല. കുട്ടിക്കാലത്ത് തന്നെ സിനിമയിൽ അഭിനയിച്ചുതുടങ്ങിയതാണ് താരം. ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ മക്കളായി അഭിനയിച്ചത് ഗോപികയും സഹോദരി കീർത്തനയുമായിരുന്നു. ഈ സഹോദരിമാരെ പിന്നീട് ഏവരും ശ്രദ്ധിച്ചിരുന്നു. കബനി സീരിയലിൽ ഗോപികക്കൊപ്പം കീർത്തനയും അഭിനയിച്ചിരുന്നു. സാന്ത്വനത്തിൽ അഭിനയിക്കുന്നില്ലെങ്കിലും കീർത്തന സാന്ത്വനം ലൊക്കേഷനിലെ ഒരു സ്ഥിരം മെമ്പറാണ്.

കീർത്തനക്കൊപ്പമുള്ള പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ ഗോപിക. ഈ ചിത്രങ്ങൾ കീർത്തനയും ഷെയർ ചെയ്തിട്ടുണ്ട്. ചിത്രങ്ങൾക്ക് താഴെ ആരാധകർ ഒട്ടേറെ കമ്മന്റുകൾ പങ്കുവെക്കുന്നുണ്ട്. കുട്ടികളായിരിക്കെ ഇരുവരും ഒന്നിച്ചഭിനയിച്ച ഒരു പരസ്യചിത്രം ഈയിടെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. നിഷ്കളങ്കമായ മുഖഭാവത്തിൽ ഗോപികയും കീർത്തനയും ഒത്തുചേർന്ന ആ പരസ്യചിത്രം ഒരു ടെക്സ്ടൈൽ ഷോപ്പിന്റെതായിരുന്നു. മലയാളം ടെലിവിഷൻ ആരാധകരുടെ പ്രിയനായികയാണ് ഇന്ന് ഗോപിക അനിൽ.

സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെ ഗോപികക്ക് ലഭിച്ച ഫാൻ ബേസ് വളരെ വലുതാണ്. ഗോപിക പങ്കുവെക്കാറുളള സാന്ത്വനം ലൊക്കേഷൻ ഫൺ വീഡിയോകളിൽ പലപ്പോഴും സഹോദരി കീർത്തനയെയും കാണാറുണ്ട്. അനിയത്തിയെ വളരെ ചേർത്തുപിടിക്കാറുള്ള ആളാണ് ഗോപിക. തന്റെ സോഷ്യൽ മീഡിയ പേജിലും അനിയത്തിക്കൊപ്പമുള്ള ചിത്രങ്ങളും മറ്റും സ്ഥിരം പോസ്റ്റ് ചെയ്യാറുണ്ട് താരം. ഇരുവരും ഒന്നിച്ച് സ്‌ക്രീനിൽ എത്തുന്നതിനെപ്പറ്റിയും ആരാധകർ ചർച്ച ചെയ്യാറുണ്ട്. സാന്ത്വനത്തിൽ പറ്റിയ കഥാപാത്രമുണ്ടെങ്കിൽ കീർത്തനയെയും കൊണ്ടുവരണമെന്ന് ആരാധകർ ആവശ്യപ്പെടാറുണ്ട്.