മൗനരാഗത്തിലെ അംഗം വിട പറഞ്ഞു.. സങ്കടം വിട്ടുമാറാതെ താരങ്ങൾ…കണ്ണീർ തുടക്കാതെ ബീന ആന്റണി.|Beena Antony Share Memories Of Assistant Diarector Adharsh

Beena Antony Share Memories Of Assistant Diarector Adharsh : സഹപ്രവർത്തകന്റെ മരണത്തിൽ മനോവിഷമത്തിലായ് ബീന ആന്റണി. മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ് ബീന. മലയാള സിനിമകളിലും പരമ്പരകളിലും തിളങ്ങിനിൽക്കുന്ന ബീന ആന്റണി പ്രേക്ഷകരുടെ ഹൃദയം കവർന്ന അഭിനേത്രി തന്നെ. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിലാണ് ഇപ്പോൾ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരയുടെ വിശേഷങ്ങൾ ബീന ആന്റണി തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ വഴി

ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച പോസ്റ്റാണ് വളരെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ളത്. സഹപ്രവർത്തകനും തനിക്ക് പ്രിയപ്പെട്ട ആളുകളിൽ ഒരാളുമായിരുന്ന മൗനരാഗം പരമ്പരയുടെ അസിസ്റ്റന്റ് ഡയറക്ടർ ആദർശിന്റെ മരണവാർത്തയറിഞ്ഞ ഷോക്കിലാണ് താരം. സഹപ്രവർത്തകന്റെ മരണത്തെക്കുറിച്ച് ബീന ആന്റണി തന്റെ ഇൻസ്റ്റാ ഗ്രാമിൽ ഇപ്പോൾ ഒരു പോസ്റ്റ് ഇട്ടതാണ് വൈറൽ ആയിട്ടുള്ളത്. പ്രിയപ്പെട്ട ആദർശ് മോനെ, നീ ഇത്രപെട്ടന്ന് പോയിക്കളഞ്ഞല്ലോ… ഹൃദയം നുറുങ്ങി പോയല്ലോ. മൗനരാഗം സെറ്റിലെ ഞങ്ങളുടെ എല്ലാവരുടെയും പ്രിയപ്പെട്ട അസിസ്റ്റന്റ് ഡയറക്ടറും നല്ലൊരു ടെക്നീഷ്യനുമായിരുന്നു ആദർശ്. അവസാനമായി

എന്നോട്, ചേച്ചി ഞാൻ സിനിമയിൽ വർക്ക് ചെയ്യാൻ പോവുകയാണല്ലോ എന്ന് പറഞ്ഞ് പോയ പോക്കാണ്. എല്ലാവരുടെയും ആശംസകളും വാങ്ങിപ്പോയത് ഈ മരണത്തിലേക്കാണോ എന്നാണ് ബീന ആന്റണി കുറിച്ചിട്ടുള്ളത്. വളരെ ചെറുപ്പത്തിലുള്ള നിന്റെ ഈ മരണം ആർക്കും താങ്ങാനാവാത്തതാണ്. ഇപ്പോൾ നീ ഈ ലോകത്തുനിന്നും മടങ്ങി എന്നതറിഞ്ഞപ്പോൾ ഞാൻ ആകെ തളർന്നുപോയിരിക്കുകയാണ്. നിന്റെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ മോനേ…നിനക്ക് വേണ്ടി ഈ ചേച്ചി പ്രാർത്ഥിക്കാം എന്നാണ് ബീന ആന്റണി പറഞ്ഞിട്ടുള്ളത്. മൗനരാഗം പരമ്പരയിലെ എല്ലാ

പ്രവർത്തകരും ആദർശിന്റെ മരണത്തിൽ വളരെ ദുഃഖിതരാണ്. ബീന ആന്റണിയുടെ പോസ്റ്റിന് താഴെ ഒട്ടുമിക്ക താരങ്ങളും ആദർശിന് നിത്യശാന്തി നേർന്നുകൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്. ഒരുമിച്ച് പ്രവർത്തിക്കുന്ന സഹപ്രവർത്തകൻ ഇനി ഇല്ലല്ലോ എന്നോർക്കുമ്പോൾ താരങ്ങൾക്ക് എല്ലാവർക്കും വളരെ ദുഃഖം ഉണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. ആദർശില്ലാത്ത ലൊക്കേഷനെക്കുറിച്ച് ആലോചിക്കുമ്പോൾ തങ്ങൾക്ക് ഹൃദയം നുറുങ്ങുന്ന വേദനയാണെന്നും താരങ്ങൾ പറഞ്ഞു.